
കവന്‍ട്രി: കെയര്‍ ഹോമില്‍ സാധാരണ കെയറര്‍ ആയി ജോലിക്കു കയറി ഒടുവില്‍ അതേ ഹോമിന്റെ മാനേജരായി മാറിയ മലയാളിക്കുറിച്ചാണ് നാലു വര്‍ഷം മുന്‍പ്, 2016 ഏപ്രിലില്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയത്. തിരുവല്ലക്കാരന് ബ്ലെസന്‍ മാനേജരായി മാറിയപ്പോള്‍ ഔട്ട് സ്റ്റാന്റിംഗ് വിഭാഗത്തില്‍ കെയര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ അംഗീകാരമാണ് അന്ന് വാര്‍ത്തയായത്. ഫ്രീമാന്റില്‍ ട്രസ്റ്റിന്റെ കീഴില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കെയര്‍ ഹോമുകളില്‍ ഒന്നിനെയാണ് ബ്ലെസന്‍ നയിക്കുന്നത് എന്നത് ചെറിയ കാര്യമല്ല. ഹൈവേ കോമ്പിലെ ഈ കെയര്‍ ഹോമില്‍ നഴ്സിങ്, ഡിമെന്‍ഷ്യ വിഭാഗത്തിലായി 90 ബെഡ് ആണ് സജീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഉത്തരവാദിത്തവും ഏറെയാണ്. ഈ ഉത്തരവാദിത്തം ഭംഗിയായി ചെയ്യുന്നതിന് മികച്ച ഹോം മാനേജര്‍ എന്ന നോമിനേഷന് നേടി മികച്ച കെയര്‍ ഹോം മാനേജര്‍, മികച്ച ഡിമെന്‍ഷ്യ കെയര്‍ ഹോം മാനേജര്‍ എന്ന രണ്ടു അംഗീകാരങ്ങള്‍ക്കായി ബ്ലേസ്ന്റെ പേരും നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. നാഷണല്‍ കെയര്‍ അവാര്‍ഡിന്റെ ഫൈനല്‍ പട്ടികയില്‍ എത്തിയ ബ്ലെസന്‍ വിജയിയാകുമോ എന്ന് ഇന്ന് വൈകുന്നേരം നാലര മുതല്‍ എട്ടുമണി വരെയുള്ള ഓണ്‍ലൈന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാകും.
അവാര്‍ഡ് നോമിനേഷന് തനിക്കു വ്യക്തിപരമായ നേട്ടം ആണെങ്കിലും അത് നഴ്സിങ് ഹോമിലെ കൂട്ടായ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി കാണുകയാണ് ബ്ലെസന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ജീവനക്കാരുടെ വിജയമായി ഇതിനെ കാണുകയാണ് ബ്ലെസന്‍ ജോലി ചെയ്യുന്ന ഫ്രീ മാന്റില്‍ ട്രസ്റ്റും. തങ്ങളുടെ ഹോം മാനേജര്‍ ദേശീയ തലത്തില്‍ ഉള്ള അവാര്‍ഡ് പട്ടികയില്‍ എത്തിയതിനെ ഏറെ അഭിമാനത്തോടെയാണ് ഹോം മാനേജ്മെന്റ് വിലയിരുത്തുന്നത്. ഏറ്റവും താഴെക്കിടയില്‍ ജോലി ചെയ്തു തുടങ്ങിയ ഒരാള്‍ ഇത്രയധികം ബെഡുകള്‍ ഉള്ള ഹോമിന്റെ മാനേജരാകുകയും രണ്ടു തവണ കെയര്‍ ക്വളിറ്റി കമ്മീഷന്റെ ഗുഡ് ക്വളിറ്റി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുകയും ചെയ്തതിനു ഒടുവില്‍ സ്ഥാപനത്തെ ഇരട്ട നേട്ടത്തോടെ ദേശീയ അംഗീകാരത്തിന് ഒപ്പം എത്തിച്ചതില്‍ മാനേജ്മെന്റ് ആഹ്ലാദിക്കുകയാണ്.
.jpg)
കെയര്‍ ഹോം മാനേജര്‍ എന്നത് ഏറ്റവും വെല്ലിവിളി നിറഞ്ഞ സമയത്തു എത്തിയ അവാര്‍ഡ് നോമിനേഷന് എന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും ബ്ലെസന്‍ തുടരുന്നു. ഇന്ഫെക്ഷന് കണ്ട്രോള് , താമസക്കാരെ തേടിയെത്തുന്ന ബന്ധുക്കള്‍ക്കും മറ്റും വേണ്ടിയുള്ള നിയന്ത്രങ്ങളോടെയുള്ള കൂടിക്കാഴ്ചകള്‍ കോവിഡ് 19 മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള കോവിഡ് ടെസ്റ്റുകള്‍ , ഉയരുന്ന പ്രവര്‍ത്തന ചിലവ് തുടങ്ങി എന്തും ഇപ്പോള്‍ ഒരു മാനേജരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഓരോ ദിവസവും ജോലിക്കിടയില്‍ ഓരോ പ്രയാസങ്ങള്‍ ഉണ്ടാകും എന്നത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും അനുഭവമാണ് - ബ്ലെസന്‍ ചൂണ്ടികാട്ടുന്നു.
തങ്ങളെ സംബന്ധിച്ച് ബ്ലെസന്‍ ഒരു അനുഗ്രഹമാണെന്നാണ് ഫ്രീമാന്റില്‍ ട്രസ്റ് ചീഫ് എക്സിക്യൂട്ടീവ് സാറ ലിവാദിയാസ് പറയുന്നത്. കെയര്‍ ഇന്‍ഡസ്ട്രി സംബന്ധിച്ച എന്ത് കാര്യം അറിയണം എങ്കിലും തങ്ങള്‍ ആദ്യം സമീപിക്കുക ബ്ലേസനെയാണ്. കാരണം അദ്ദേഹം അത്രത്തോളം കാര്യക്ഷമതയാണ് ജോലിയില്‍ കാണിക്കുന്നത്. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമല്ല തങ്ങളുടെ ജീവനക്കാര്‍ക്കും ബ്ലെസന്‍ തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട ആള്. ബ്ലെസനെ തേടിയെത്തിയ ഈ നേട്ടം തീര്‍ച്ചയായും അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നേ ചുരുങ്ങിയ വാക്കുകളില്‍ പറയാനാകൂ.

നേഴ്സായ ഭാര്യ ദീപയും ഇതേ നേഴ്സിങ് ഹോമില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അഞ്ചുവയസുകാരി ജിയായും രണ്ടു വയസുള്ള എല്‍സയും ചേര്‍ന്നതാണ് ബ്ലെസന്റെ കുടുംബം.
നാലു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് മലയാളി പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയിലെ പ്രധാന ഭാഗങ്ങള്‍
കെയര്‍ ഹോം ജീവനക്കാര്‍ക്ക് ഒരു പഠന സഹായി
ഏറ്റവും അധികം പരാതികള്‍ ഉണ്ടാകുന്ന ജോലി സ്ഥലത്ത് അതും അധികം മുന്‍പരിചയം ഇല്ലാതെ ബ്ലെസാന് കണ്ടെത്തിയ നേട്ടം ആയിരക്കണക്കിന് യു കെ മലയാളികള്‍ക്ക് മുന്നില്തുറന്ന പഠപുസ്തകം ആയി മാറുകയാണ്. വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെയാണ് ബ്ലെസാന് 6 വര്‍ഷം മുന്‍പ് ഫെര്‍മന്റില്‍ ട്രസ്റ്റില്‍ ഈ ജോലിയില്‍ ഹരിശ്രീ കുറിക്കുന്നത്. എന്നാല്‍ പടിപടിയായുള്ള കയറ്റം വലിയൊരു നേട്ടത്തിന് വേണ്ടി ആയിരുന്നു എന്ന് ഇപ്പോഴാണ് ബ്ലെസനും ഭാര്യയും തിരിച്ചറിയുന്നത്. സാധാരണ കെയര്‍ഹോമുകള്‍ക്ക് വെല്ലുവിളി ആകാറുള്ള അടിക്കടി ഉള്ള ഹോസ്പിടല്‍ അഡ്മിഷന് , വേദന രഹിത മരണം, കുടുംബ അംഗങ്ങളുടെ തുടര്‍ പരാതികള്‍ എന്നിവയില്‍ ഫലപ്രദമായ മാറ്റം വരുത്താന്‍ കഴിഞ്ഞതാണ് ഇദ്ദേഹത്തെ നേട്ടത്തിന് അര്‍ഹനാക്കിയത്. 6 യൂനിട്ടുകളിലായി 90 രോഗികളും 148 ജീവനക്കാരും അടങ്ങുന്ന ഒരു ജെമ്പോ ടീമിനെയാണ് ബ്ലെസാന് നയിക്കുന്നത്. ഇത്രയും പേരുടെ ഓരോ ചെറു ആവശ്യങ്ങള്‍ക്ക് മുന്നില്‍ പോലും സമയം കണ്ടെത്തുക എന്ന വെല്ലുവിളിയും ഇദ്ദേഹം ഏറ്റെടുക്കുന്നു.

2010ല്‍ സാധാരണ ജോലിക്കാരനായി സ്ഥാപനത്തില്‍ തുടക്കം കുറിക്കുമ്പോഴും നാട്ടിലെ നഴ്സിംഗ് കരിയര്‍ ചെയ്യാന്‍ പറ്റാത്തതില്‍ ബ്ലെസാന് അകാരണമായി വ്യസനപ്പെട്ടിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇതിനായി ബെട്ഫോട്ഷയര് യൂണിവേഴ്സിറ്റിയില്‍ അഡ്വാന്‍സ് നഴ്സിങ്ങില്‍ ബിരുദാനന്ദര പഠനത്തിനു ചേര്‍ന്നു. പഠന കാലത്ത് ഏറ്റവും സഹായം ചെയ്യുക ഉത്തരവാദിത്വം കുറവുള്ള ജോലി ആണെന്ന് മനസ്സിലാക്കി പൂര്‍ണ സമയം കെയര്ജോലി ചെയ്താണ് ബ്ലെസാന് എം എസ സി കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇതേ തുടര്‍ന്ന് യുകെ യില്‍ നിയമപരമായി നഴ്സിംഗ് ചെയ്യാന്‍ ഉള്ള അടാപ്ടേഷനും പൂര്‍ത്തിയാക്കി. ഒട്ടും വൈകാതെ നേഴ്സിംഗ് പ്രവേശനം സാധിച്ചെടുത്ത ബ്ലെസാന് മാസങ്ങള്‍ കൊണ്ട് സീനിയര്‍ നഴ്സ് ആയും പിന്നീട ഡെപ്യുടി മാനേജര്‍ ആയും ഉയര്‍ത്തപ്പെട്ടു. എന്നാല്‍ 2014 ഏപ്രില്‍ മുതല്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടതോടെയാണ് സ്വതന്ത്രമായി തീരുമാനം എടുത്തു കെയര്ഹോമിനെ അവാര്‍ഡ് നേട്ടത്തിന് പര്യപ്തമാക്കിയത് എന്നത് ബ്ലെസന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.
കെയര്‍ ജോലി മോശം ആയി കാണുന്നവര്‍ക്ക് ഇതാ മറുപടി
പൊതുവെ യു കെ യിലെ മലയാളി പുരുഷന്മാര് കണ്ടെത്തുന്ന ആയാസ രഹിത ജോലിയാണ് കെയര്ഹോമുകളിലെത്.സാധാരണ കേയരര് ആയി ജോലി ചെയ്യവെ തനിക്കും ഇതൊരു ബോറന് പരിപാടി ആയി തോന്നിയിരുന്നു എന്ന് ബ്ലെസാന് പറയുന്നു. എന്നാല്‍ ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥ കാട്ടാന്‍ തുടങ്ങിയതോടെ പുതിയ ഉത്തരവാദിത്തങ്ങള്‍ എത്തി തുടങ്ങി. അതോടെ ജോലിയോടുള്ള സമീപനവും മാറി. യുകെ യില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച പ്രോഫഷനുകളില് ഒന്നാണ് കെയര്‍ സെക്ടറിലെതെന്നാണ് ബ്ലെസന്റെ അഭിപ്രായം. കളിയാക്കുന്നവര്‍ ഓര്‍ക്കുക , ഒരിക്കല്‍ നിങ്ങളും മറ്റൊരാളുടെ ആശ്രയം തേടി ജീവിതത്തിന്റെ അന്ത്യം കാണാന്‍ കാത്തിരിക്കുന്നവരാണ്. അന്ന് നിങ്ങളെ താങ്ങാനും തലോടാനും ആരുടെ എങ്കിലും ഒരു കൈ എത്തിയെ മതിയാകൂ. ഇന്നത്തെ കളിയാക്കലുകള്‍ അന്ന് നിങ്ങളെ തേടി എത്താതിരിക്കട്ടെ എന്നത് മാത്രമാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി. മാത്രമല്ല, ഏതു ജോലിക്കും അന്തസ്സും മഹത്വവും കല്‍പ്പിക്കുന്ന യുകെ യില്‍ ജീവിക്കുമ്പോഴും മലയാളി മാത്രമേ ജോലിയുടെ പേരില്‍ കളിയാക്കാന്‍ തയ്യാറാകുന്നുള്ളൂ. ജോലിയുടെ പേരില്‍പോലും ആരെയെങ്കിലും കളിയാക്കുന്നതും കുറ്റകരമായി കണക്കാക്കുന്ന നിയമ വ്യവസ്ഥയുള്ള നാട് ആണ് ഇതെന്ന് കൂടി ഓര്‍മ്മിച്ചേ പൊതു വേദിയിലും മറ്റും ഇത്തരം കളിയാക്കലുകള്‍ക്ക് മുതിരാവൂ എന്നും ബ്ലെസാന് ഓര്‍മ്മിപ്പിക്കുന്നു.
മാനേജര്‍ ആയി വിജയിക്കാന്‍ ഫോര്‍മുല ഉണ്ടോ
പ്രത്യേകിച്ച് അങ്ങനെ ഒരു കുറുക്കു വഴി ഇല്ല എന്നാണ് ബ്ലെസന്റെ ഉത്തരം. കാരണം ഇംഗ്ലാണ്ടിലെ സി ക്യു സി രജിസ്ട്രേഷന് ഉള്ള 21000 മനെജര്മാരില് ഒരാള്‍മാത്രമാണ് താന്‍. എന്നാല്‍ എന്നെ സംബന്ധിച്ച് ജോലി സ്ഥലത്ത് എപ്പോഴും 3 കാര്യങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ബ്ലെസാന് പറയുന്നു. ഏതു സമയത്തും ആര്‍ക്കും സമീപിക്കാം, ആരെയും അംഗീകരിക്കാന്‍ തയ്യാറാകുക, ക്ഷമ എന്നീ മൂന്നു കാര്യങ്ങളാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്നാണ് ബ്ലസാന് പറയുന്നത്. ശീലിച്ചാല്‍ പ്രായോഗികം ആക്കാന്‍ ഒരു പ്രയാസവും ഇല്ലാത്ത കാര്യങ്ങളാണ് ഇവയെന്നും ബ്ലെസാന് ചൂണ്ടിക്കാട്ടുന്നു.
(17).png)
മികച്ച ജീവനക്കാര്‍ തന്നെ അടിസ്ഥാന നിക്ഷേപം
ഏറുന്ന പരാതികള്‍ക്ക് മുന്നില്‍ തളരുന്ന ജീവനക്കാരാണ് ഇന്ന് യുകെ യിലെ കെയര്‍ രംഗത്ത് കാണാന്‍ കഴിയുന്നത്. കുറഞ്ഞ ശമ്പളം, മനം മടുപ്പിക്കുന്ന പരാതികള്‍, ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് എന്നിവയാണ് ഇപ്പോള്‍ ഏതൊരു മാനേജര്‍മാരുടെ മുന്നിലെയും വെല്ലുവിളി. കൂടാതെ ചെറിയ തെറ്റുകള്‍ പോലും പെരുപ്പിച്ചു കാണിക്കുന്ന മാധ്യമ ശൈലിയും ജീവനക്കാരുടെ മനോധാര്യം തകര്‍ക്കുന്നു. ഈ രംഗത്ത് ജോലി ചെയ്യാന്‍ ആളുകള്മടിക്കുന്ന സാഹചര്യം ഉണ്ട്. ഏറെ സമ്മര്‍ദം ഉള്ള സാഹചര്യത്തിലാണ് ഓരോ കേയറരും ജോലി ചെയ്യുന്നത്. അപ്പോള്‍ അവരോടുള്ള സമീപനത്തിലും അതറിഞ്ഞുള്ള പെരുമാറ്റം ഉണ്ടായേ പറ്റൂ. ജീവനക്കാരെ പ്രോത്സാഹനം നല്കി കൂടുതല്‍ ക്രയശേഷി ഉള്ളവാരക്കി മാറ്റുക എന്നത് തന്നെയാണ് താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും ബ്ലെസാന് തുറന്നു പറയുന്നു.
കേയററെ പരിശീലനം നല്കി മാറ്റാനാവില്ല
അടിസ്ഥാനപരമായി ഈ ജോലി പരിശീലിപ്പിചെടുകാന് ആകില്ല എന്നാണ് ബ്ലെസന്റെ അഭിപ്രായം. ഒരാളുടെ അടിസ്ഥാന സ്വഭാവം പ്രതിഫലിപ്പിക്കേണ്ട ജോലി ആണിത്. ഏറ്റവും വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ജോലി എന്നാ നിലയ്ക്ക് ഇഷ്ടം ഇല്ലാത്ത ഒരാള്‍ കടന്നു വന്നാല്‍ അയാളെയും രോഗിയെയും കുഴപ്പത്തിലാക്കാന്‍ അധിക സമയം വേണ്ടി വരില്ല. അര്‍പ്പണ ബോധവും ക്ഷമയും ഒട്ടും ഇല്ലാത്തവര്‍ ഈ ജോലി രംഗത്തേക്ക് വരാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ബ്ലെസന്റെ അനുഭവം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam