1 GBP = 99.40INR                       

BREAKING NEWS

നിങ്ങള്‍ സ്വയം തൊഴില്‍ സംരംഭകനാണോ? ടാക്സി ഓടിച്ചാലും ഏജന്‍സി നഴ്സ് ആയാലും അങ്ങനെ തന്നെയെങ്കില്‍ ഈ നികുതി മാറ്റങ്ങള്‍ അറിയുക

Britishmalayali
kz´wteJI³

ലോകത്തെയാകെ ഗ്രസിച്ച കോവിഡ് പ്രതിസന്ധി ഏറ്റവും അധികം പ്രതികൂലമായി ബാധിച്ചത് സ്വയം തൊഴില്‍ സംരംഭകരേയാണ്. തൊഴിലുടമയായും തൊഴിലാളിയായും ഇരട്ടവേഷങ്ങളില്‍ ജീവിക്കുന്ന ഇവരില്‍ പലര്‍ക്കും താങ്ങാനാകാത്ത സാമ്പത്തിക ബാദ്ധ്യതകളാണ് കോവിഡ് നല്‍കിയത്. എന്നാലും, ഇവരില്‍ പലര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ധനസഹായ പദ്ധതികളും ഒരു താങ്ങായി എത്തുകയുണ്ടായി. ഈ ധനസഹായം തുടര്‍ന്ന് കൊണ്ടുപോകാനുള്ള തീരുമാനം സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്ക് ആശ്വാസമേകുന്ന ഒന്നു തന്നെയാണ്. എന്നാല്‍, ഉടനടി നടപ്പിലാകുന്ന നികുതി പരിഷ്‌കരണങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

ഐ ആര്‍ 35 നികുതിയില്‍ ചില പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇത് പല ഫ്രീലാന്‍സ് ജോലിക്കാരേയും കരാറുകാരേയും ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സേവനം ഒരു ലിമിറ്റഡ് കമ്പനി വഴിയാണ് നിലവില്‍ നല്‍കുന്നത്. ഇവരെ കമ്പനിയുടെ ജീവനക്കാരായി കണക്കാക്കില്ല. ഇത്തരത്തിലുള്ള സാഹചര്യത്തില്‍സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ കുറഞ്ഞ നികുതി നല്‍കീയാല്‍ മതി. ഇത്തരക്കാരെ ഡീംഡ് എംപ്ലോയീസ് എന്ന വിഭാഗത്തിലാണ് എച്ച് എം ആര്‍ സി പെടുത്തിയിരിക്കുന്നത്.

നിരവധി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ ഈ ഭേദഗതി പ്രാബല്യത്തില്‍ വരും. ഇതോടെ, ഒരു സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്‍ നല്‍കുന്ന അതേ തോതിലുള്ള നാഷണല്‍ ഇന്‍ഷുറന്‍സും ഇന്‍കം ടാക്സും ഇവരും നല്‍കേണ്ടതായി വരും. അടുത്ത വര്‍ഷം മുതല്‍, ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ എംപ്ലോയ്മെന്റ് സ്റ്റാറ്റസ് തീരുമാനിക്കുന്നത് അവര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളായിരിക്കും. ഐ ആര്‍ 35 നികുതി ഇവര്‍ക്ക് ബാധകമാണോ എന്നകര്യം തൊഴില്‍ ദാതാവിന് തീരുമാനിക്കം. ബാധകമാണെങ്കില്‍ ഇത് അവര്‍ക്ക് നല്‍കുന്ന വേതനത്തില്‍ നിന്നും പിടിക്കാം.

നികുതി ഒഴിവാക്കുന്നത് തടയുന്നതിനും എല്ലാവരും അവരുടെ പങ്ക് നല്‍കുന്നു എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഐ ആര്‍ 35 നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ധാരാളം സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഈ നിയമം വളരെ പ്രധാനപ്പെട്ടതാണ് എന്നു മാത്രമല്ല, ഇത് അവരില്‍ ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. പുതുക്കിയ ഐ ആര്‍ 35 ഒരു തൊഴിലാളിയുടെ മൊത്തം വരുമാനത്തില്‍ കുറവ് വരുത്തും. അതുപോലെ കമ്പനി കോണ്‍ട്രാക്ടര്‍ക്ക് അധിക വരുമാന നികുതിയും നാഷണല്‍ ഇന്‍ഷുറന്‍സും നല്‍കേണ്ടതായും വരും.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഐ ആര്‍ 35 നിയമഭേദഗതി നടപ്പിലാക്കുന്നത് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു കെ പാര്‍ലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. 13,981 പേര്‍ ഒപ്പിട്ട് ഈ നിവേദനം പക്ഷെ പരിഗണിക്കപ്പെട്ടില്ല. കോവിഡ് പ്രതിസന്ധി കാരണമാണ് ഇത് നടപ്പാക്കുന്നത് 2021 ഏപ്രില്‍ വരെ നീട്ടി വച്ചത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലധികം നീട്ടാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2018 ലെ ബജറ്റിലാണ് ഈ പരിഷ്‌കരണം ആദ്യമായി അവതരിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category