1 GBP = 99.40INR                       

BREAKING NEWS

ബിബിസി തെരഞ്ഞെടുത്ത ലോകത്തെ സ്വാധിന ശക്തിയുള്ള 100 വനിതകളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍; 11കാരിയായ റിദ്ദിമ പാണ്ഡെയും 82 കാരി യായ ബില്‍ക്കീസ് ബാനുവും പട്ടികയില്‍

Britishmalayali
kz´wteJI³

ബിബിസി മുന്‍വര്‍ഷങ്ങളിലെത് പോലെ ഇത്തവണയും ലോകത്തെ സ്വാധിന ശക്തിയുള്ള സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുക യാണ്. ഇത്തവണ നാല് ഇന്ത്യക്കാരാണ് 100 പേരുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.ബിബിസി തയാറാക്കിയ 2020 ലെ പട്ടികയില്‍ 11കാരിയായ റിദ്ദിമ പാണ്ഡെയും 82 കാരിയായ ബില്‍ക്കീസ് ബാനുവും ഇടംനേടി.

അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റന്‍ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ മാറ്റത്തിനെതിരെ സമര രംഗത്തിറങ്ങിയ ഉത്തരാഖണ്ഡിലെ റിദ്ദിമ പാണ്ഡെ(11), ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ബില്‍ക്കീസ് ബാനു (82), തമിഴ്നാട്ടിലെ പാരമ്പര്യ 'ഗാനാ' സംഗീതത്തിലെ പുരുഷമേധാവിത്വം തകര്‍ത്ത ഇശൈവാണി എന്നിവരാണു പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സ്ത്രീകള്‍.

ഷഹീന്‍ ബാഗില്‍പൗരത്വ നിയമത്തിന് എതിരെയായിരുന്നു 82കാരിയായ ബില്‍ക്കീസ് ബാനു സമാധാനപരമായി സമരം നയിച്ചത്. തമിഴ്‌നാട്ടിലെ പാരമ്പര്യ ഗാന സംഗീതത്തിലെ പുരുഷമേധാവിക്വം തകര്‍ക്കുകയായിരുന്നു ഇശൈവാണി. തന്റെ ഒന്‍പതാം വയസിലാണ് കേന്ദ്ര സര്ക്കാരിന് എതിരെ റിദ്ദിമ പാണ്ഡേ പരാതി ഫയല്‍ ചെയ്യുന്നത്.2019ല് മറ്റ് 15 കുട്ടികള്‍ക്കൊപ്പം 5 രാജ്യങ്ങള്‍ക്കെതിരെ റിദ്ദിമ യുഎന്നില്‍് ഹര്‍ജി ഫയല്‍ ചെയ്തു.പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തില് പൊരുതിയ ലോകത്തിലെ എല്ലാ വനിതകള്‍ക്കും ഐക്യദാര്ഡ്യം പ്രഖ്യാപിച്ചാണ് ഇത്.

ഫിന്‍ലാന്ഡിലെ സ്ത്രീകള്‍മാത്രമുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുന്ന സന്നാ മറിന്, കോവിഡ് വാക്‌സിന് കണ്ടെത്താനുള്ള ഓക്‌സ്ഫഡ് ഗവേഷണ സംഘത്തെ നയിക്കുന്ന സാറാ ഗില്ബര്‍ട്ട്‌
എന്നിവരും ബിബിസിയുടെ പട്ടികയില്‍  ഇടംനേടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category