
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് ഇനി ഇരട്ടി ശക്തി. ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ കരസേന വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപില്‍ നിന്നാണു വിക്ഷേപിച്ചത്. നിലവില്‍ സേന ഉപയോഗിക്കുന്ന ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പാക്കിസ്ഥാന് വെല്ലുവിളികളെ നേരിടാന്‍ പോന്ന ആയുധം.
ശബ്ദത്തെക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 290 കിലോമീറ്ററാണ്. കുതിച്ചുയര്‍ന്ന ശേഷം ദിശ മാറാനും കെല്പുള്ള മിസൈലുകളാണിവ. മലനിരകള്‍ക്കപ്പുറം ശത്രുസേനാ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാന്‍ സാധിക്കും. യുദ്ധക്കപ്പലില്‍ നിന്നു നാവികസേനയും സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നു വ്യോമസേനയും മിസൈല്‍ പരീക്ഷിക്കും. ഇതോടെ മൂന്ന് സേനയ്ക്കും മിസൈല്‍ സ്വന്താകും.
വിമാനവാഹിനികള്‍ പോലുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകള്‍. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ ഒപ്പം കരയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ഒരു റാംജെറ്റ് സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ്. റഷ്യയിലെ എന്‍.പി.ഒ.എമ്മിന്റേയും ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈല്‍ വികസപ്പിച്ചെടുത്തത്.
2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്നോളജി കണ്ട്രോള് റെയ്ഷിമില്‍ (എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്കുന്നു.
എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്പന നടത്താനാകും.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും.
ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam