
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ 'ഡീപ് ഓഷ്യന്‍ മിഷന്' നാല് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം.രാജീവന് വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ശക്തി ഇനി പ്രകടമാകുക ആഴക്കടലിലും. ആഴക്കടലിലേക്ക് മനുഷ്യനെ എത്തിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലിന്റെ രൂപകല്‍പ്പന, വികസനം, പ്രകടനം എന്നിവയും സമുദ്രാന്തര്‍ ഭാ?ഗത്തെ ഖനനത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുകയാണ് 'ഡീപ് ഓഷ്യന്‍ മിഷന്' ലക്ഷ്യം വെക്കുന്നത്. മാനവ രാശിയുടെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന ദൗത്യത്തിന് 4000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആര്.ഡി.ഒ, ഐ.എസ്.ആര്.ഒ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി, സി.എസ്ഐ, ആര് തുടങ്ങിയ സ്ഥാപനങ്ങളും ദൗത്യത്തില്‍ പങ്കാളികളാവും. ഡിആര്‍ഡിഒ, ഐ.എസ്.ആര്.ഒ എന്നിവരാണ് ദൗത്യത്തിന്റെ ചില സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. മിഷനു വേണ്ട ചില സാങ്കേതികവിദ്യകള്‍ ഇസ്രോ, ഡിആര്‍ഡിഒ തുടങ്ങിയ സംഘടനകള്‍ വികസിപ്പിച്ചെടുക്കും. മുങ്ങിക്കപ്പലുകളുടെ രൂപകല്‍പ്പന, വികസനം, പരീക്ഷണങ്ങള്‍ എന്നിവയാണ് ദൗത്യത്തിന്റെ മറ്റു പ്രധാന കാര്യങ്ങളിലൊന്ന് എന്ന് MoES ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴക്കടല്‍ ഖനനത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വശം.
ഇന്ത്യയുടെ ഡീപ് ഓഷന്‍ പദ്ധതിക്കായുള്ള പ്രത്യേക യാത്രാ പേടകത്തിന്റെ രൂപകല്‍പ്പന കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സമുദ്രത്തിന്റെ അടിയില്‍ ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന കാപ്സ്യൂള്‍ രൂപത്തിലുള്ള പേടകത്തിനാണ് ഐഎസ്ആര്‍ഒ പ്രാഥമിക രൂപം നല്‍കിയിരുന്നത്. കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജൈവവൈവിധ്യ പഠനം, കടലിനടിയിലെ ധാതുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയും മിഷന്റെ ഭാഗമാണ്. മൂന്നുപേര്‍ക്ക് സഞ്ചരിക്കാനാവുന്നതാണ് രൂപകല്പന ചെയ്തിരിക്കുന്ന പേടകം. ആറായിരം മീറ്റര്‍ ആഴത്തില്‍ എത്തിച്ചേരാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ അന്തര്‍വാഹിനികള്‍ക്ക് 200 മീറ്റര്‍ ആഴത്തില്‍ മാത്രമാണ് സഞ്ചരിക്കാനാകുക. ആളുകള്‍ക്കു കയറാനാവുന്ന, ഇത്രയും ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനികള്‍ കുറവാണ്. ഐഎസ്ആര്‍ഒ തന്നെയാണ് പേടകത്തിന്റെ നിര്‍മ്മാണവും നിര്‍വഹിക്കുന്നത്. ഇതിനായി ഐഎസ്ആര്‍ഒയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു. പേടകം ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചൈന, കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സജീവമായിരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സാന്നിധ്യം വര്ധിപ്പിക്കുമെന്നതിനാല് ഇത് തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച, മരിയാന ട്രെഞ്ചിന്റെ ഏറ്റവും താഴെ പാര്‍ക്ക് ചെയ്തിരുന്ന പുതിയ മുങ്ങിക്കപ്പലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചൈന തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സള്‍ഫൈഡുകള്‍ (പിഎംഎസ്) പര്യവേക്ഷണം ചെയ്യുന്നതിനായി 2016 സെപ്റ്റംബറില്‍ തന്നെ ഇന്ത്യ ഇന്റര്‍നാഷണല്‍ സീബഡ് അഥോറിറ്റിയുമായി (ഐഎസ്എ) 15 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടിരുന്നു.
ഡീപ് ഓഷ്യന്‍ മിഷന്
കടലിന്റെ ആഴമേറിയ ഭാഗത്ത് വിവിധ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി അഞ്ചുവര്‍ഷ പദ്ധതിയാണു ലക്ഷ്യം വയ്ക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങള്‍, കടലില്‍ നിര്‍മ്മിക്കുന്ന ഓഫ്ഷോര്‍ ഡീസാലിനേഷന്‍ പ്ലാന്റ് (സമുദ്രജലത്തില്‍ നിന്നു ലവണാംശം വേര്‍തിരിച്ചെടുക്കുന്ന കേന്ദ്രം), ആഴക്കടലിലേക്കു 6000 മീറ്റര്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന സബ്മേഴ്സിബിള്‍ വാഹനം എന്നിവയാണ്. സെന്‍ട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ബേസിനില്‍ 75000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ സീബെഡ് അഥോറിറ്റി, 2017ല്‍ ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന ഉച്ചകോടിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോണ്‍) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും.
സമുദ്ര സമ്പത്ത് കണ്ടെത്തി വിനിയോഗിക്കുക
കടലിനടിയില്‍ വന്‍തോതിലുള്ള ധാതുശേഖരം കാത്തുകിടക്കുന്നു. പക്ഷേ ഇതു കണ്ടെത്താനും സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യകള്‍ വികസിച്ചിട്ടില്ല. ധാതുശേഖരങ്ങളുടെ കൃത്യമായ സ്ഥാനവും നിര്‍ണയിക്കണം. പോളിമെറ്റാലിക് നൊഡ്യൂള്‍സ് പ്രകൃതി വാതകം തുടങ്ങിയ സമ്പത്തുകളുടെ കലവറയാണ് സമുദ്രാന്തര്‍ഭാഗം. ഡീപ് ഓഷന്‍ മിഷന് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാര്യമാണു കടലിന്റെ അടിത്തട്ടില്‍ മറഞ്ഞിരിക്കുന്ന പോളി മെറ്റാലിക് നൊഡ്യൂള്‍ (പിഎംഎന്‍) ശേഖരങ്ങള്‍. 38 കോടി ടണ്‍ പിഎംഎന്‍ ശേഖരമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 47 ലക്ഷം ടണ്‍ നിക്കല്‍, 42.9 ലക്ഷം ടണ്‍ ചെമ്പ്, 925 ലക്ഷം ടണ്‍ മാംഗനീസ്, ശ്രദ്ധേയമായ അളവില്‍ കൊബാള്‍ട്ട് തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ പുരോഗമിക്കുകയാണ്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ ധാതുനിക്ഷേപത്തിന്റെ 10% ഖനനം ചെയ്താല്‍ അടുത്ത നൂറുവര്‍ഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനാകുമെന്നാണു ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
ആറു കിലോമീറ്റര്‍ താഴ്ചയില്‍ ഖനനം നടത്തുന്ന സബ്മേഴ്സിബിള്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 5.462 കിലോമീറ്റര്‍ ആഴത്തില്‍ മണ്ണ് പരിശോധന നടത്താന്‍ രാജ്യത്തിന് ഇന്നു കഴിവുണ്ട്. കടലിന്റെ ആഴങ്ങളിലേക്ക് എത്താന്‍ സഹായിക്കുന്ന പേടകങ്ങളാണു സബ്മേഴ്സിബിള്‍ വാഹനങ്ങള്‍. റിമോട്ട് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ വ്യാപകമാണ്. യുഎസ്സിലെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഹെര്‍ക്കുലിസ്, ജേസണ്‍ തുടങ്ങിയവ പ്രശസ്തം. എന്നാല്‍ മനുഷ്യന് ഏറെ താഴ്ചയില്‍ പോകാനുള്ള വാഹനങ്ങള്‍ കുറവ്. കടലിലെ സമ്മര്‍ദ്ദം (പ്രഷര്‍) ഉയരുമെന്നതിനാല്‍ ദൗത്യം ശ്രമകരമാണ്. 6000 മീറ്റര്‍ പോകുന്ന യുഎസ്സിന്റെ മിര്‍ വണ്‍, ടു തുടങ്ങിയവ മനുഷ്യനെ വഹിക്കുന്നവയാണ് (മാന്‍ഡ് സബ്മേഴ്സബിള്‍). മിറിനു മൂന്നുപേരെ ഒരേസമയം വഹിക്കാന്‍ കഴിയും. മൂന്നു പേര്‍ക്ക് ആറു കിലോമീറ്റര്‍ താഴ്ചയില്‍ പോകാന്‍ സാധിക്കുന്ന വാഹനം ഇന്ത്യ വികസിപ്പിക്കുകയാണ്. 'റോസബ് 6000' എന്നു പേരുള്ള ഈ വാഹനം പരിശോധനാഘട്ടത്തില്‍ 5289 കിമീ ആഴം വരെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നു ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യപഠനവും
കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിക്കുന്നുണ്ട് കടലിനെ. കടലിന്റെ ഉപരിതല താപനിലയും അടിയിലേക്കു പോകുമ്പോഴുള്ള താപനിലയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. കടലിന്റെ അടിയിലുള്ള താപനില വര്‍ധിച്ചെന്ന പഠനങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് വര്‍ധിച്ചെന്നും പഠനമുണ്ട്. തീരപ്രദേശങ്ങളിലാണ് ഇത്തരം മാറ്റങ്ങള്‍ ഏറെ ബാധിക്കുന്നത്. സുനാമി, ഏറെ ഉയരത്തിലുള്ള തിരമാലകള്‍ എന്നിവയെല്ലാം ഇത്തരം കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗങ്ങളാണ്. കടലിലെ ജൈവവൈവിധ്യത്തെയും ഇവ ബാധിക്കുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടത് ഭാവിക്ക് ആവശ്യം. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പഠനത്തിനു വേണ്ടി 519 കോടി രൂപയുടെ പദ്ധതിയാണു രൂപീകരിച്ചിരിക്കുന്നത്.
ഏകദേശം 3.5 ലക്ഷം വര്‍ഷം മുന്‍പു കടലിന്റെ അടിയില്‍ ജീവന്റെ ആദ്യ തിര രൂപപ്പെട്ടുവെന്നാണു ഗവേഷണം. അടിത്തട്ടിലെ പല ജീവജാലങ്ങള്‍ക്കും ആയിരക്കണക്കിനു വര്‍ഷം വരെയാണ് ആയുസ്സ്. കടലിനടിയില്‍ കാണുന്ന ഗോള്‍ഡ് കോറലിന്റെ ആയുസ്സ് 1800 വര്‍ഷമാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കരയിലുള്ളതിനേക്കാളേറെ വൈവിധ്യമാണു കടലിനടിയില്‍. പലതും വൈദ്യശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രയോജനവുമുള്ളത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള പഠനം വൈദ്യശാസ്ത്ര രംഗത്ത് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തല്‍
ഓഫ്ഷോര്‍ ഊര്‍ജം
ഇന്ത്യന്‍ സമുദ്രഭാഗത്തു തിരമാലയില്‍ നിന്നു 41 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണു പഠനം. പല തീരഭാഗങ്ങളിലും ദ്വീപുകളിലും ഈ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ സാധിക്കുമെന്നും കരുതുന്നു. 100 കിലോവാട്ട് ഉല്പാദിപ്പിക്കാന് സാധിക്കുന്ന സാങ്കേതിക വിദ്യയുടെ മാതൃക നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജി (എന്‍ഐഒടി) വികസിപ്പിച്ചിരുന്നു. ഈ രംഗത്തു കൂടുതല്‍ ഗവേഷണം നടത്താനുള്ള പദ്ധതികള്‍ ഡീപ് ഓഷന്‍ മിഷന്റെ ഭാഗമായുണ്ട്. കൂടാതെ കടല്‍വെള്ളത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള കൂടുതല്‍ ഗവേഷണങ്ങളും നടത്തും. നിലവില്‍ റിവേഴ്സ് ഓസ്മോസിസ് ഉപയോഗിക്കാതെ തെര്‍മല്‍ ഗ്രേഡിയന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനം ലക്ഷദ്വീപിലെ മൂന്ന് ദ്വീപുകളിലുണ്ട്.
ക്രില്‍ ഫിഷറി
അന്റാര്‍ട്ടിക്കയില്‍ നിന്നു ലഭിക്കുന്ന ക്രില്‍ മല്‍സ്യം ഏറ്റവുമധികം പ്രോട്ടീന്‍ അടങ്ങിയ മല്‍സ്യഇനമാണ്. ഒമേഗ-ത്രീ റിച്ച് ക്രില്‍ ഓയിലിന്റെ വിപണി മൂല്യം ഏറെയാണ്. മരുന്നുകളില്‍ വരെ ഇതുപയോഗിക്കുന്നു. അന്റാര്‍ട്ടിക്കയില്‍ നിന്നു പിടിക്കാവുന്ന മല്‍സ്യത്തിന്റെ അളവില്‍ പക്ഷേ നിയന്ത്രണം ചെലുത്തിയിട്ടുണ്ട്. കണ്വന്ഷന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക് മറൈന്‍ ലിവിങ് റിസോഴ്സാണ് (സിസിഎഎംഎല്‍ആര്‍) ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ഒരളവില്‍ ക്രില്‍ മല്‍സ്യത്തെ പിടിക്കാനുള്ള അനുമതിയുണ്ടെങ്കിലും ഇതു ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. പിടിച്ച് ഉടന്‍ തന്നെ മല്‍സ്യത്തെ സംസ്കരിക്കണം എന്നുള്ളതുകൊണ്ടാണിത്. ഡീപ് ഓഷന്‍ മിഷന്റെ ഭാഗമായി ഇതിനുള്ള പരിഹാരവും മുന്നോട്ടുവച്ചിട്ടുണ്ട്. 2014ല്‍ ക്രില്‍ മല്‍സ്യത്തിന്റെ വിപണി മൂല്യം 27 കോടി ഡോളറായിരുന്നു. 2022ല്‍ ഇത് 70 കോടി ഡോളറാകുമെന്നാണു വിലയിരുത്തല്‍.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു
രണ്ട് വര്‍ഷം മുന്‍പാണ് ആഴക്കടല്‍ ഗവേഷണത്തിന്റെ സാദ്ധ്യതകള്‍ ആരായുന്ന ഡീപ് ഓഷന്‍ മിഷന് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചത്. 38 കോടി ടണ്‍ പിഎംഎന്‍ ശേഖരമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 47 ലക്ഷം ടണ്‍ നിക്കല്‍, 42.9 ലക്ഷം ടണ്‍ ചെമ്പ്, 925 ലക്ഷം ടണ്‍ മാംഗനീസ്, ശ്രദ്ധേയമായ അളവില്‍ കൊബാള്‍ട്ട് തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ഇന്ത്യന്‍ ഓഷന്‍ ബേസിനില്‍ 75000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ സീബെഡ് അഥോറിറ്റി, 2017ല്‍ ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന ഉച്ചകോടിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോണ്‍) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam