1 GBP = 99.40INR                       

BREAKING NEWS

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റ് ലക്ഷ്യമിട്ട് എന്‍ഫോഴ്സ്മെന്റ്; അതിവിശ്വസ്തനെന്ന് പിണറായി തന്നെ സമ്മതിച്ചയാളുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് മറ്റെന്നാള്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇഡി;ഐടി വകുപ്പും ഊരാളുങ്കലും തമ്മിലെ ബന്ധം അന്വേഷണ പരിധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ്. 27ന് കൊച്ചിയില്‍ ഹാജരാകാനാണ് നോട്ടീസ്. സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനും നിര്‍ണ്ണായകമാണ്. കേസില്‍ രവീന്ദ്രനെ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന് മനസ്സിലാക്കാനാണ് ചോദ്യം ചെയ്യല്‍.

സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കെ ഫോണ്‍, ലൈഫ് മിഷന്‍ ഇടപാടുകളാകും രവീന്ദ്രനോട് ഇഡി ചോദിക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വ്യക്തമാകുന്നത്. എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രന്‍. ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. നേരത്തെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കര്‍ കുടുങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളില്‍ സിഎം രവീന്ദ്രന്റെ പേരും ഉയര്‍ന്നിരുന്നു.

അതിനിടെ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം എടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അന്വേഷണ സംഘങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്ദരേഖയിലൂടെ സ്വപ്ന ഉയര്‍ത്തിയത്. ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാന്‍ ഇഡി വിളിപ്പിച്ചത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്റ് നടപടി.

ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ സി.എം. രവീന്ദ്രന് നേര്‍ക്കും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശിവശങ്കര്‍ വിനീതവിധേയന്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ യജമാനന്‍ മറ്റൊരാളാണെന്നും വെളിപ്പെടുത്തി രവീന്ദ്രനെതിരെ ആരോപണവുമായി വി എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. സി.എം. രവീന്ദ്രന്റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാന്‍ ആരോപണമുന്നയിച്ചത്.

പിണറായി വിജയന്റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വര്‍ഷങ്ങളായി നോക്കിനടത്തുന്നത് രവീന്ദ്രനാണെന്ന് ഷാജഹാന്‍ പറയുന്നു. 1980കളില്‍ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രന്‍ പിന്നീട് സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നതങ്ങളിലേക്ക് വളര്‍ന്നു. വടകര ഓര്‍ക്കാട്ടേരിയിലെ ഒരു ബന്ധുവാണ് ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്റെ ബിനാമി. വടകരയിലും തലശേരിയിലും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഷെയറുണ്ട്. രവീന്ദ്രന്റെ ബിനാമിയുടെ പേരില്‍ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ ഒരു മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഏജന്‍സി രവീന്ദ്രന്റെ സംഘത്തിന്റെ ഉടമസ്ഥതയിലാണെന്നും ഇവയ്ക്കെല്ലാം തെളിവുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കണമെന്നും കെ.എം. ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു. കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി എന്നീ പദ്ധതികളെക്കുറിച്ചാണ് ഇ.ഡി നിലവില്‍ അന്വേഷിക്കുന്നത്. പദ്ധതിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമോ കള്ളപ്പണ ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category