1 GBP = 99.40INR                       

BREAKING NEWS

കുറ്റകൃത്യം നടക്കുമ്പോള്‍ ഉന്നത പദവി വഹിച്ചിരുന്നു; പ്രതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന് വ്യക്തമാക്കി കോടതി ഉത്തരവ്; ഐഎഎസുകാരനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി; ഇനി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍; സരിത്തും റമീസിനും എതിരെ കരുതല്‍ തടങ്കല്‍ അറസ്റ്റും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെതിരേയും സമാന കേസ് ചുമത്താന്‍ സാധ്യതയുണ്ട്. അതിനിടെ ശിവശങ്കറിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ കോടതി വിട്ടു കൊടുത്തിട്ടുണ്ട്.

ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ശിവശങ്കര്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും എന്തിനാണ് അക്കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ മടിയെന്നും കോടതി ചോദിച്ചു. അന്വേഷണം ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങളില്‍ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയില്‍ വേണമെന്ന് കൂടി അപേക്ഷയില്‍ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് കസ്റ്റംസ് ഇതിന് നല്‍കിയ മറുപടി. മാധവന്‍ നായരുടെ മകന്‍ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടെ സ്വപ്ന സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.

പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ്  കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവര്‍ക്കെതിരെ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കരുതല്‍ തടങ്കല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉത്തരവ് ജയില്‍ സൂപ്രണ്ടിന് കൈമാറിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് നാല് പ്രതികളെയും ബുധനാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജാമ്യമില്ലാതെ ഒരുവര്‍ഷത്തോളം നാല് പ്രതികള്‍ക്കും ജയിലില്‍ കഴിയേണ്ടിവരും.

കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതോടെ കേസില്‍ ഇതുവരെ ആറ് പ്രതികള്‍ കരുതല്‍ തടങ്കലിലായി. ശിവശങ്കര്‍ അടക്കമുള്ളവരെ ഇങ്ങനെ ജയിലില്‍ അടയ്ക്കുന്നതും പരിഗണനയിലാണ്. കസ്റ്റംസ് കസ്റ്റഡിയില്‍ കിട്ടിയതോടെ ചോദ്യം ചെയ്യല്‍ തുടരാം. അതിന് ശേഷം ശിവശങ്കറിനെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. നയതന്ത്ര ബാഗേജ് കിട്ടാന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

കള്ളക്കടത്തിന്റെ രീതിയും കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനും പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിച്ചില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തു കേസില്‍ 23ാം പ്രതിയാണ് ശിവശങ്കര്‍. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയും. പിടിയിലായി 5 മാസത്തിനു ശേഷം പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ ചോദ്യം ചെയ്യല്‍ രീതിയിലേക്ക് അന്വേഷണ ഏജന്‍സികളും കടക്കുകയാണ്. കഴിഞ്ഞ 10 ന് ഇഡി ഉദ്യോഗസ്ഥരോടും 18 ന് കസ്റ്റംസിനോടും വെളിപ്പെടുത്തിയ വിവരങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികള്‍ ഒരുമിച്ചു വിലയിരുത്തി.

സരിത്, ശിവശങ്കര്‍, സ്വപ്ന എന്നിവരെ കസ്റ്റംസ് ആദ്യം വെവ്വേറെയും ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മൂന്നുപേരെയും കസ്റ്റഡിയില്‍ ചോദിച്ചിരിക്കുകയാണു കസ്റ്റംസ്.സ്വപ്നയുടെ ഫോണിലേക്കു വിളിച്ചതായി ആദ്യം പുറത്തുവന്ന പട്ടികയിലെ പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അടുത്ത നീക്കം. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡിക്കു പുറമേ കസ്റ്റംസും ചോദ്യം ചെയ്തേക്കും. സ്വപ്നയുമായി അടുത്ത് ഇടപാടുകള്‍ നടത്തിയവരെയും പ്രോട്ടോക്കോള്‍ മറികടന്നു യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചവരെയും കുറിച്ച് 5 മാസമായി നടക്കുന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സംശയാസ്പദമായ ഇടപാടുകളും യാത്രകളും നടത്തിയവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.

നയതന്ത്ര പാഴ്സലിനുള്ളില്‍ സ്വര്‍ണം കടത്താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ പ്രേരണയും സഹായവും നല്‍കിയതായി പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്ത ശേഷം സ്വപ്നയെ വീണ്ടും കസ്റ്റംസ് ജയിലിനുള്ളില്‍ ചോദ്യം ചെയ്തപ്പോഴാണ് ഈ മൊഴി നല്‍കിയത്. കസ്റ്റംസ് നിയമം 108 ാം വകുപ്പു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നല്‍കുന്ന മൊഴികള്‍ക്കു മജിസ്ട്രേട്ട് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴിയുടെ അത്രതന്നെ തെളിവുമൂല്യമുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ്, കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് കസ്റ്റഡിയില്‍ 10 ദിവസം ചോദ്യം ചെയ്യാനായി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച സൂചന സ്വപ്നയുടെ മൊഴിയിലുണ്ടെങ്കിലും കസ്റ്റംസ് ഇക്കാര്യം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ശിവശങ്കറെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category