1 GBP = 99.40INR                       

BREAKING NEWS

ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയും കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റിയും മുന്‍കരുതല്‍; ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ച് തമിഴ്നാടും പുതുച്ചേരിയും: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളില്‍ ശക്തി പ്രാപിക്കുന്ന നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ സംഹാര താണ്ഡവമാടും

Britishmalayali
kz´wteJI³

ചെന്നൈ: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളില്‍ ശക്തി പ്രാപിക്കുന്ന നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ സംഹാര താണ്ഡവമാടും. പരക്കെ നാശം വിതച്ച് ബുധനാഴ്ച രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയാണ് നിവാര്‍ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളത്. കാറ്റ് അതിശക്താകുമെന്നതിനാല്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

നിവാര്‍ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പരക്കെ തമിഴ്നാട്ടില്‍ മഴയുണ്ട്. ബുധനാഴ്ച രാത്രി 9 മുതല്‍ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. തമിഴ്നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചെന്നൈ: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളില്‍ ശക്തി പ്രാപിക്കുന്ന നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ സംഹാര താണ്ഡവമാടും. പരക്കെ നാശം വിതച്ച് ബുധനാഴ്ച രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയാണ് നിവാര്‍ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളത്. കാറ്റ് അതിശക്താകുമെന്നതിനാല്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

നിവാര്‍ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പരക്കെ തമിഴ്നാട്ടില്‍ മഴയുണ്ട്. ബുധനാഴ്ച രാത്രി 9 മുതല്‍ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. തമിഴ്നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 100 - 110 കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വേഗം പ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റി. തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി. ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്നാട് റെയില്‍വെ പൊലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെയാണ് പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. നാലു പേരില്‍ക്കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അതിനിടെ, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തീരം തൊടുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തലസ്ഥലത്തുനിന്നും നേരത്തെതന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. 24 ട്രെയിന്‍ സര്‍വീസുകളും ഏഴ് ജില്ലകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റി. തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category