1 GBP = 99.40INR                       

BREAKING NEWS

മന്മോഹന്‍ മുന്നില്‍ നിന്നപ്പോള്‍ പോരാളിയായത് പ്രണാബ് മുഖര്‍ജി; പിന്നില്‍ നിന്ന് സോണിയയ്ക്ക് വേണ്ടി കളി നിയന്ത്രിച്ചത് ഈ വിശ്വസ്തനും; ബിജെപിയെ തുരുത്താന്‍ ശിവസേനയ്ക്കൊപ്പം മഹാരാഷ്ട്രയില്‍ കൂട്ടുകൂടിയതിന് പിന്നിലും ഈ രാഷ്ട്രീയ ബുദ്ധി; അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഹമ്മദ് പട്ടേലിന്റെ മരണം ഷോക്കാകുന്നത് കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും. യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് പിന്നിലെ തന്ത്രശാലിയാണ് വിടവാങ്ങുന്നത്. മന്മോഹന്‍സിംഗിനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ച കോണ്‍ഗ്രസ് തന്ത്രത്തിന് പിന്നിലെ രാഷ്ട്രീയ ചാണക്യന്‍. സ്വന്തം സംസ്ഥാനമായ ഗുജറത്താല്‍ ബിജെപിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിച്ച നേതാവ്. 'അഹമ്മദ് ഭായ്' അല്ലെങ്കില്‍ എപി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേല്‍ അണിയറകളിലാണ് നിറഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അതു നിരസിച്ചു. പക്ഷേ ഭരണം നിയന്ത്രിച്ചത് അഹമ്മദ് പട്ടേലായിരുന്നു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തന്‍. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായിരുന്നു അഹമ്മദ് പട്ടേല്‍. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബിജെപി ഇതര ഭരണം ഉറപ്പാക്കിയ നേതാവ്. ബിജെപിയെ തളര്‍ത്താന്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ത്ത് അധികാരം പങ്കിടുന്നതിലും അഹമ്മദ് പട്ടേല്‍ ഇഫക്ട് കാരണമായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്നു അഹമ്മദ് പട്ടേലിന്. കേരളത്തില്‍ കരുണാകര വിഭാഗത്തെ ദുര്‍ബല്ലപ്പെടുത്തി മറുവിഭാഗത്തെ ശക്തമാക്കിയതും പട്ടേലിന്റെ ഇടപെടലുകളായിരുന്നു. കെ മുരളീധരന്റെ അലുമിനീയം പട്ടേല്‍ വിളയും കേരള രാഷ്ട്രീയം ഏറെ ചര്‍ച്ചയാക്കി.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയിലും അഹമ്മദ് പട്ടേലുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനേയും പാര്‍ട്ടിയേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു പട്ടേല്‍. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു അന്ന് ഈ ഗുജറാത്തുകാരന്‍. ആണവ കരാറില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോഴും യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത് പട്ടേലിന്റെ തന്ത്രങ്ങളായിരുന്നു. പട്ടേലിന്റെ 23 മദര്‍ തെരേസ ക്രസന്റ് വസതി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. മന്മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരില്‍ പ്രണബ് മുഖര്‍ജി മുന്നണി പോരാളിയായിരുന്നെങ്കില്‍ അണിറയില്‍ താരം പട്ടേലായിരുന്നു.

രാഷ്ട്രീയമായിരുന്നു പട്ടേലിന് പ്രധാനം. അതുകൊണ്ട് തന്നെ പഴയ ശത്രുക്കളെ പോലും മിത്രമാക്കി മാറ്റി. അലുമീനിയം പട്ടേല്‍ എന്ന് വിളിച്ചു കളിയാക്കിയ മുരളീധരനെ പോലും തിരിച്ചു കൊണ്ടു വരുന്നതില്‍ പട്ടേല്‍ മുന്നില്‍ നിന്നു. ബിജെപിയെ തുരത്താന്‍ ശിവസേനയുമായി പോലും കൂടേണ്ടി വരുമെന്ന പുതുകാല രാഷ്ട്രീയം പരീക്ഷിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടേലിനെതിരെ നിരവധി അന്വേഷണങ്ങള്‍ വന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം. ജയിലില്‍ അടയ്ക്കാനുള്ള നീക്കമൊന്നും പക്ഷേ വിജയിച്ചില്ല.

രാഹുല്‍ ഗാന്ധി 2018-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍ പാര്‍ട്ടി ട്രഷററായി പട്ടേലിനെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നു. 2019-ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ട് കണ്ടെത്തുന്നതിലും പട്ടേല്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ കഷ്ടിച്ച് അതിജീവിച്ചാണ് പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്. പക്ഷേ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിന്റെ മികവ് കോണ്‍ഗ്രസിന് ഭരണം നല്‍കിയതുമില്ല. അതിശക്തമായ മത്സരം കഴിഞ്ഞ തവണ ബിജെപിക്കെതിരെ കോണ്‍ഗ്രസ് പുറത്തെടുത്തിരുന്നു. ഇതിന് കാരണം പട്ടേലിന്റെ ഇടപെടലുകള്‍ മാത്രമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളും അഹമ്മദ് പട്ടേലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച ഘട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ എംപിമാര്‍ക്ക് പണം വാഗ്ദ്ധാനം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്ററി സമിതി ആരോപണം തള്ളുകയും ചെയ്തു. ഗുജറാത്തുകാരനായ അഹമ്മദ് പട്ടേല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറിയെങ്കിലും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ഗുജറാത്തിലെ ഭറുച്ചില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭാ അംഗമായി. 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1993-ല്‍ ആദ്യമായി രാജ്യസഭാ അംഗമായി. പിന്നീട് പല തവണകളായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category