1 GBP = 99.40INR                       

BREAKING NEWS

മോദി ആഗ്രഹിച്ചത് സുഹൃത്തും ഗൃഹസന്ദര്‍ശകനെന്നും പറഞ്ഞ് ഒപ്പം കൂട്ടാന്‍; ചായ വില്‍പ്പനക്കാരനല്ലെന്നും കോണ്‍ട്രാക്ടറെന്നും കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തന്‍; അമിത് ഷായെ കേസില്‍ തളച്ചതും ഈ അലുമിനീയം പട്ടേല്‍: രാജ്യസഭ കാണാതിരിക്കാന്‍ അമിത് ഷാ സര്‍വ്വ ശക്തിയും എടുത്തിട്ടും അഹമ്മദ് പട്ടേല്‍ ജയിച്ചു; വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീര്‍ത്ത നേതാവ്

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്ര മോദിയെ തീവ്ര നിലപാടിന്റെ മുഖമായിട്ടായിരുന്നു ഒരു കാലത്ത് ഏവരും വിലയിരുത്തിയിരുന്നത്. ഇത് മാറ്റിയെടുക്കാന്‍ ചില ശ്രമങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തി. വികസന മുഖം അവതരിപ്പിച്ചു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ചു. ഇതോടെ തനിക്ക് ബിജെപിക്ക് പുറത്തും സുഹൃത്തുക്കളുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ മോദി തന്ത്രപരമായ ഇടപെടലുകള്‍ തുടങ്ങി.

അതിന് തെരഞ്ഞെടുത്തത് സോണിയാ ഗാന്ധിയുടെ പൊളിററിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെയാണ്. ദൂരദര്‍ശന്റെ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. അന്ന് അധികാരത്തില്‍ ഇരുന്ന യുപിഎ സര്‍ക്കാര്‍ ഇത് വെട്ടിമാറ്റിയാണ് ദൂരദര്‍ശനില്‍ കൊടുത്തത്. ഇതിനൊപ്പം മോദിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു അഹമ്മദ് പട്ടേല്‍. അന്ന് മുതല്‍ മോദിയുടെ കണ്ണിലെ കരടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉരുക്ക് പട്ടേല്‍. ഈ നേതാവാണ് ഇന്ന് വിടവാങ്ങുന്നത്. ഒരിക്കലും പരിവാര്‍ രാഷ്ട്രീയത്തിന് പടികൊടുക്കാത്ത നേതാവ്.

ഗുജറാത്തില്‍ മോദിക്ക് ഏറെ താല്‍പ്പര്യമുള്ള നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. പട്ടേലിനെ ഒപ്പം കൂട്ടിയാല്‍ തനിക്ക് ഗുജറാത്തില്‍ എതിരാളികളുണ്ടാകില്ലെന്ന് മോദി തിരിച്ചറിയുകയും ചെയ്തു. ഈ സമയത്താണ് പട്ടേല്‍, സോണിയയുടെ വിശ്വസ്തനാകുന്നത്. ഇതോടെ മന്‍ മോഹന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ സ്വാധീനിക്കുന്ന വ്യക്തിയായി മാറി. ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന കേന്ദ്രവും മാറ്റി. പട്ടേലിന്റെ തന്ത്രങ്ങള്‍ പല ഘട്ടത്തിലും കോണ്‍ഗ്രസിനെ തുണച്ചു. യുപിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് പിന്നിലും പട്ടേലിന്റെ കരങ്ങളുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അഹമ്മദ് പട്ടേലിനെ തന്റെ സുഹൃത്താക്കി മോദി മാറ്റിയത്.

എന്നാല്‍ ദൂരദര്‍ശനിലെ ഈ അഭിമുഖം പട്ടേലും കണ്ടു. മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നില്ല. മോദിയുടെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളി. ഇതോടെ മോദി നോട്ടമിട്ട നേതാവായും പട്ടേല്‍ മാറുകയായിരുന്നു. മോദി അധികാരത്തില്‍ എത്തിയ ശേഷം പലവിധ അന്വേഷണങ്ങള്‍ പട്ടേലിനെതിരെ നടത്തി. എന്നാല്‍ ഇതൊന്നും പട്ടേലിനെ കുലുക്കിയില്ല. ആവും വിധം മോദിയെ പട്ടേല്‍ പ്രതിരോധിച്ചു. മഹാരാഷ്ട്രയില്‍ ശിവസനേയെ കൂടെ കൂട്ടി പോലും ബിജെപിക്ക് പണികൊടുത്തു.

അഹമ്മദ് പട്ടേല്‍ തന്റെ സുഹൃത്തും ഭവന സന്ദര്‍ശകനുമായിരുന്നു എന്നായിരുന്നു ദൂരദര്‍ശന്‍ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നത്. ഈ വിഡിയോയാണ് വെട്ടിമാറ്റിയത്. പിന്നീട് ഇത് മോദി തന്നെ പുറത്തുവിട്ടു. ഇതോടെ ഈ പരാമര്‍ശങ്ങള്‍ വിലയ ചര്‍ച്ചയായി. മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ് പട്ടേല്‍ രംഗത്തെത്തി.

താന്‍ മോദിയുടെ സുഹൃത്താണെന്ന മോദിയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് അഹമ്മദ് പട്ടേല്‍ വെല്ലുവിളിച്ചു. പട്ടേല്‍ കോണ്‍ഗ്രസിലെ തന്റെ നല്ല സുഹൃത്തുകളില്‍ ഒരാളാണെന്നായിരുന്നു മോദിയുടെ അവകാശ വാദം. താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം അകന്നുനില്‍ക്കും. ഇപ്പോള്‍ തന്റെ ഫോണ്‍ പോലും പട്ടേല്‍ എടുക്കാറില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നു- അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു.

അടിസ്ഥാന രഹിതമായ പരാമര്‍ശമാണ് മോദി നടത്തുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇതിന് ശേഷം ബിജെപി പ്രധാനമന്ത്രി സഥാനാര്‍ത്ഥി മോദിയെ ചായവില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായിപ്പോയി എന്ന് കോണ്‍ഗ്രസിന് മനസ്സിലായത് അതേ നായണത്തില്‍ മോദി തിരിച്ചടിച്ചുതുടങ്ങിയപ്പോഴാണ്. പാവപ്പെട്ടവന്റെ മുഖത്തോടെ മോദി അത് തിരഞ്ഞെടുപ്പ് ആയുധമാക്കി.

എന്നാല്‍ മോദി പാവപ്പെട്ട ചായക്കടക്കാരനല്ല, ചായ കോണ്‍ട്രാക്ടറായിരുന്നു എന്ന് തിരുത്തി പറഞ്ഞ് ആക്രമണത്തിന് നേതൃത്വം നല്‍കിയതും പട്ടേലായിരുന്നു. ദരിദ്രനായ ചായവില്‍പ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് അഹമ്മദ് പട്ടേല്‍ ആരോപിച്ചു. മോദി ഒരിക്കലും ഒരു ചായവില്‍പ്പനക്കാരനല്ല, ചായക്കട കോണ്‍ട്രാക്ടറായിരുന്നു. ചായവില്‍പ്പനക്കാരുടെ അസോസിയേഷന്‍ പറയുന്നത് മോദി ചായവില്‍പ്പനക്കാരനല്ല ചായക്കട നടത്തിപ്പുകാരനാണെന്ന് അഹമ്മദ് പട്ടേല്‍ കളിയാക്കി.

ദരിദ്ര ചുറ്റുപാടില്‍ നിന്നാണ് മോദി വരുന്നതെന്ന ബിജെപിയുടെ പ്രചരണം നാടകമാണ്. ചായാ പെ ചര്‍ച്ചകള്‍ രാഷ്ട്രീയ ഗിമ്മിക്കാണ്. ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള നാടകമാണ് ചായക്കട ചര്‍ച്ചയെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മോദി അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മാണത്തെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണിയായാണ് കാണുന്നതെന്നും പട്ടേല്‍ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ പട്ടേലിന്റെ പ്രസ്താവനകളെ അതിജീവിച്ച് മോദി പ്രധാനമന്ത്രിയായി.

് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രധാന വിമര്‍ശകനായിരുന്നു ഗുജറാത്തില്‍ പട്ടേല്‍. ഇതോടെയാണ് പട്ടേലും മോദിയും തമ്മിലെ വൈരാഗ്യത്തിന്‍ കഥ തുടങ്ങുന്നത്. അമിത് ഷായെ കേസില്‍ പെടുത്തിയതിന് പിന്നിലും പട്ടേലാണെന്ന് ബിജെപിക്കാര്‍ എന്നും അടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കരുതലോടെ കരുക്കള്‍ നീക്കി പട്ടേലിനെ രാജ്യസഭയില്‍ നിന്ന് അകറ്റാന്‍ ബിജെപി ശ്രമം തുടങ്ങിയത്. എന്നാല്‍ സോണിയയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയുടെ കൗശലത്തോടെയുള്ള നീക്കം മോദിയേയും അമിത് ഷായേയും ഞെട്ടിച്ചു.

മോദിയേക്കാള്‍ ഒരു വയസ്സ് മാത്രമാണ് അഹമ്മദ് പട്ടേലിന് കൂടുതലായുള്ളത്. ഇരുവരും ഗുജറാത്തില്‍ പൊതു പ്രവര്‍ത്തനം തുടങ്ങുന്നത് ഒരേ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പട്ടേലിനെ തന്റെ അടുത്ത സുഹൃത്തായി മോദി ഉയര്‍ത്തിക്കാട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് പട്ടേലായിരുന്നു. പട്ടേലിനെ ലക്ഷ്യമിട്ട് പല വിമര്‍ശനങ്ങളും കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഉപജാപകരുടെ പിടിയിലാണ് സോണിയെന്ന കെ കരുണാകരന്റെ പ്രസ്താവന കേരളം പോലും ഏറെ ചര്‍ച്ച ചെയ്തു.

അന്നും വില്ലന്‍ അഹമ്മദ് പട്ടേലായിരുന്നു. അലുമിനീയം പട്ടേലെന്ന കെ മുരളീധരന്റെ കളിയാക്കലാണ് കോണ്‍ഗ്രസിലെ കരുണാകര വിഭാഗത്തിന്റെ പിളര്‍പ്പിനും കാരണമായത്. അങ്ങനെ സോണിയയുടെ വലം കൈയയായ തന്റെ എതിരാളിയെ മൂലയ്ക്കിരുത്താനായിരുന്നു ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ശ്രമിച്ചത്. അതും തകര്‍ത്ത് പട്ടേല്‍ രാജ്യസഭയിലെത്തി.

പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകല്‍പോലെ പരസ്യമായ രഹസ്യമായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസില്‍ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കില്‍ അത് അഹമ്മദ് പട്ടേല്‍ തന്നെയായിരുന്നു. സോണിയയുടെ നിഴല്‍ എന്നറിയപ്പെടാനായിരിന്നു പട്ടേലിന് താല്‍പര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങള്‍ ഒരു താലത്തിലെന്ന പോലെ മന്മോഹന്‍സിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താല്‍പ്പര്യം. അതുകൊണ്ട് കേന്ദ്ര മന്ത്രിയായില്ല.

എന്നാല്‍ എല്ലാ വകുപ്പുകളിലും ഇടപെട്ടു. പട്ടേല്‍ പ്രധാനമന്ത്രി മോദിയുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിയാല്‍ കോണ്‍ഗ്രസ് വൈകിപ്പോയി. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category