
അര്‍ജന്റീന ജൂനിയര്‍സിലായിരുന്നു മറഡോണയുടെ തുടക്കം. അര്‍ജന്റീനിയന്‍ വമ്പന്‍ ടീമുകളില്‍ ഒന്നായ ബൊക്കാ ജൂനിയേഴ്സില്‍ ഒരൊറ്റ സീസണ്. പിന്നീട് സ്പെയിനില്‍ ബാഴ്സലോണയ്ക്ക് വേണ്ടിയും കളിച്ചു. അതിന് ശേഷം ഫുട്ബോളര് എത്തിയത് നേപ്പിള്‍സിലായിരുന്നു. എത്തിയതായിരുന്നില്ല എത്തിച്ചതായിരുന്നു. ക്ലബ് ഫുട്ബോളില്‍ നിരാശനായിരുന്ന മറഡോണയ്ക്ക് വേണ്ടി കരുക്കള്‍ നീക്കിയത് നാപോളി പ്രസിഡന്റ് കോര്‍ണാഡോ ഫെര്‍ലൈനോ ആയിരുന്നു.
ഫെര്‍ലൈനോ ബാഴ്?സയില്‍ പറന്നിറങ്ങി. ആഗമന ഉദ്ദേശം മറച്ചുവെച്ചില്ല. മറഡോണയെ അടുത്ത സീസണില്‍ നാപോളി കുപ്പായത്തില്‍ ഇറ്റലിയിലെത്തിക്കുക എന്ന വെല്ലുവിളി ഫെന്‍ലൈനോ ഏറ്റെടുത്തു. കടുത്ത ദാരിദ്ര്യവും വിവാദങ്ങളും പിന്തുടര്‍ന്ന നാപോളി സ്വപ്ന വിലയ്ക്ക് മറഡോണയെ സ്വന്തമാക്കി. തുടക്കം നന്നായില്ല. എന്നാല്‍ നേപ്പിള്‍സുകാര്‍ക്ക് അതിരുവിട്ട ഉന്മാദവും പ്രതിക്ഷയും നല്കി മറഡോണ പന്തിന് പിന്നാലെ കുതിക്കാന്‍ തുങ്ങി. സ്പാനിഷ് ലീഗില്‍ നിന്ന് പറിച്ചു നട്ട മറഡോണയ്ക്ക് ഇറ്റലിയിലെ കടുത്ത ഡിഫന്‍സിവ് ശൈലി വശമുണ്ടായിരുന്നില്ല. പതിയെ ആ പാഠങ്ങള്‍ പഠിച്ചെടുത്തു. അസാമാന്യ ബോഡി ബാലന്‍സുള്ള പ്രതിരോധനിരയെ ദ്രുതഗതിയില്‍ മറികടക്കാന്‍ സ്പീഡ് വര്‍ധിപ്പിച്ചു. മറഡോണ ഗോളുകള്‍ സ്കോര്‍ ചെയ്തു തുടങ്ങിയിരുന്നു. പിന്നെ നാപാളിയുടെ കാലമായിരുന്നു
സമ്പന്നമായ മിലാനും, യുവന്റസും അടങ്ങിയിരുന്ന നോര്‍ത്ത് പ്രദേശവും, കീഴാളമാര്‍ എന്ന് വിശ്വസിച്ച നാപോളി അടങ്ങുന്ന സൗത്ത് പ്രദേശവും എന്നിങ്ങനെ രണ്ട് ചേരിയായി ഇറ്റലി മാറിയിരുന്നു. . നാപോളിയെപ്പോലെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒരു ക്ലബും അന്നുണ്ടായിരുന്നില്ല. മറഡോണയുടെ രണ്ടാം സീസണില്‍ യുവന്റസുമായുള്ള ആ മത്സരം നാപോളിക്കെതിരെയുള്ള വംശീയാധിക്ഷേപത്തി?െന്റ പോര്‍വിളിയായി. 'നേപ്പിള്‍സ് ഇറ്റലിയുടെ അഴുക്കുചാല്‍', 'കള്ളന്മാര്', 'വേശ്യകളുടെ മക്കള്‍' എന്നിങ്ങനെയുള്ള പോസ്റ്ററുകള്‍ സ്?റ്റേഡിയത്തില്‍ നിരന്നു. 'Napoli Shit' Napoli Cholera' എന്ന ചാറ്റുകളും എങ്ങും അലയടിച്ചു.
വന്യമായ മനക്കരുത്തും അതിനോട് കിടപിടിക്കുന്ന ശാരീരിക ക്ഷമതയുമായി മറഡോണ പോരാടി, ബോക്?സിന്റെ വലത്തേ മൂലയോട് ചേര്‍ന്ന് ഫ്രീ കിക്ക് വീണുകിട്ടി അവസരം മുതലാക്കി സുന്ദരമായ ചിപ്പിലൂടെ ആ ഫ്രീകിക്ക് അയാള്‍ ഗോളാക്കി. ഫൈനല്‍ വിസില്‍ ! നാപോളിക്ക് ഒരു ഗോളിന്റെ ഐതിഹാസിക വിജയം. ഫുട്ബോള്‍ അതിജീവത്തിന്റെ കഥ പറഞ്ഞ ദിവസം. മറഡോണയിലൂടെ നാപോളി അതിജീവിച്ചത് വംശീയ അധിക്ഷേപങ്ങളെയാണ്. മറഡോണ അവരുടെ താരമായി. പിന്നീട് പല കിരീടങ്ങള്‍ ആ കൊച്ചു ക്ലബ്ബിനെ തേടിയെത്തി. അതിനിടയില്‍ അര്‍ജന്റീനക്കായി ലോകകിരീടം ഉയര്‍ത്തിയതോടെ ഡിഗോ വാഴ്ത്തപ്പെട്ടവനായി.
1987 സീസണില്‍ പ്രബലരായ മിലാനെയും, യുവന്റസിനെയും നാപോളി കീഴടക്കി. ചരിത്രത്തില്‍ ആദ്യമായി കീരിടധാരണം. അതിനിടയിലാണ് ഇറ്റലിയിലെ ക്രിമിനല്‍ സംഘമായ കാമമോറയുമായി മറഡോണയ്ക്ക് ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്, അത് വലിയ വിവാദങ്ങളിലേക്ക് വഴി തെളിച്ചു. 1989ല്‍ യുവേഫ കപ്പ് വിജയിച്ചതോടെ ഏറ്റവും മികച്ചവര്‍ തങ്ങളെന്ന് നേപ്പിള്‍സ് ജനത സ്വയം വാഴ്?ത്തി. 1990ല്‍ മറഡോണയുടെ 16 ഗോളിന്റെ കൈയൊപ്പോടെ നാപോളിക്ക് ചരിത്രത്തില്‍ രണ്ടാമത്തെ ഇറ്റാലിയന്‍ കീരീടം.
1990ലെ ലോകകപ്പ് ഇറ്റലിയിലായിരുന്നു. സെമിയില്‍ ഇറ്റലിയും അര്‍ജന്റീനയും നേര്‍ക്കു നേര്. മത്സരം 1-1ല്‍ നിന്ന് പെനാല്‍റ്റി ഷൂട്ട്ഔട്ടിലേക്ക്. മൂന്നാമത്തെ കിക്ക് എടുത്ത മറഡോണയ്ക്ക് ഇക്കുറി പിഴച്ചില്ല. ആ ഉന്മാദത്തില് അയാള്‍ മറ്റൊന്നും വക വെച്ചില്ല. അര്‍ജന്റീനിയന്‍ വിജയം ആഘോഷിക്കുന്നത്? നാപ്പോളിയുടെ സ്വന്തം തട്ടകമായ സാന്‍ പോളോ സ്റ്റേഡിയത്തില്‍ ആണെന്ന് പോലും മറഡോണ മറന്നു. അര്‍ജന്റീന ഫൈനലില്‍, ഇറ്റലി പുറത്ത്?. പിന്നീടുള്ള പത്രങ്ങളില്‍ Maradona is Devil, The Lucifer Lives in Napoli എന്ന തല വാചകങ്ങള്‍ പ്രത്യക്ഷപെട്ടു. ഇറ്റലിക്കാര്‍ക്ക്? അയാള്‍ വഞ്ചകനായി മാറി.
പിന്നീട് മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് മറഡോണയ്ക്ക് ഇറ്റലി വിടേണ്ട അവസ്ഥ വന്നു. ഒരു രാത്രിയില്‍ നിറഞ്ഞ കണ്ണുകളോടെ അയാള്‍ നാപോളി വിട്ടു. സ്വീകരിച്ചത് പതിനായിരങ്ങള്‍ ആണെങ്കില്‍ യാത്ര അയയ്ക്കാന്‍ ആരുമുണ്ടായില്ല. അങ്ങനെ ഫുട്ബോളിലെ ദൈവം ചെകുത്താനെ പോലെ ഇറ്റലി വിട്ടു. പക്ഷേ നേപ്പിള്‍സുകാര്‍ക്ക് ഇന്നും മറഡോണ വിശുദ്ധനാണ്. അതുകൊണ്ടാണ് മരണമറിഞ്ഞ് ആ ജനത തെരുവില്‍ കണ്ണീരുമായി ഇറങ്ങിയതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam