1 GBP =99.10INR                       

BREAKING NEWS

ഇംഗ്ലണ്ടില്‍ രോഗവ്യാപനം താഴുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 9,854 പേര്‍ക്ക്; ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞന്‍

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണ്‍ അടുത്തയാഴ്ച്ച അവസാനിക്കാ ിരിക്കെ, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ 3 ടയര്‍ നിയന്ത്രണങ്ങള്‍ അനാവശ്യവും നീതീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു. ഇന്നലെ ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയത് വെറും 9,854 പുതിയ കേസുകളാണ്. അതായത് കഴിഞ്ഞയാഴ്ച്ച രേഖപ്പെടുത്തിയതിന്റെ പകുതി കേസുകള്‍ മാത്രം. അതായത് രാജ്യത്തെ രോഗവ്യാപന നിരക്ക് കുത്തനെ താഴുകയാണ്. ഇത് തുടര്‍ന്നു പോയാല്‍ അടുത്തയാഴ്ച്ചയും ഇതേ നില തുടരുകയാണെങ്കില്‍, കൊറോണയുടെ രണ്ടാം വരവിന് മുന്‍പുള്ള സ്ഥിതിയിലേക്ക് രാജ്യം മടങ്ങും.

ഇതേ നില തുടരുകയാണെങ്കില്‍, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നിയന്ത്രണങ്ങള്‍ അനാവശ്യവും നീതീകരിക്കാനാകാത്തതും ആണെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ദന്‍ പ്രൊഫസര്‍ കാള്‍ ഹെനെഘാം പറയുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന സമയമാകുമ്പോഴേക്കും രണ്ടാം വരവിന്‍' മുന്‍പുള്ള സ്ഥിതി സംജാതമാകും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമായി വരില്ല. വിവിധ തലങ്ങളിലായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ത്രീ ടയര്‍ സിസ്റ്റത്തിലെ ടയറുകള്‍ നിശ്ചയിക്കുന്ന രീതി കുറേക്കൂടി സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബര്‍ 2 ആകുമ്പോഴേക്കും സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ, അന്നത്തെ സാഹചര്യമനുസരിച്ച് വിവിധ ടയറുകളെ പുനര്‍നിവചിക്കേണ്ടതായി വരും. അതിനായി കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അടുത്തയാഴ്ച്ച നിങ്ങളുടെ സ്ഥലം ഒരു നിശ്ചിത ടയറിലേക്ക് പോകുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പകരം, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളുടെ എണ്ണവും ആശുപത്രികളില്‍ ചികിത്സതേടിയെത്തിയ രോഗികളുടെ എണ്ണവൗം അടിസ്ഥാനമാക്കി ടയറുകള്‍ വേര്‍തിരിക്കണം. അദ്ദേഹം തുടരുന്നു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന 3 ടയര്‍ നിയന്ത്രണങ്ങള്‍, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാതെ കേവലം ഊഹത്തിന്റെ പുറത്ത് രൂപീകരിച്ചതാണെന്ന ടോറി എം പിമാരുടെ ആരോപണത്തിനു പുറകേയാണ് പ്രൊഫസര്‍ ഹെനെഘാന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവനയുമായി വന്നത്. ഇത്തരത്തില്‍, യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെയുള്ള തീരുമാനം, ആരോഗ്യ രംഗത്തും സാമ്പത്തികരംഗത്തും കാര്യമായ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ എം പിമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ക്രിസ്ത്മസ്സിനോടനുബന്ധിച്ച് ലോക്ക്ഡൗണില്‍ അഞ്ചു ദിവസത്തെ ഇളവുകള്‍ വരുത്തുന്നത് രോഗവ്യാപനത്തിനിടയാക്കിയേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിനായാണ് ക്രിസ്ത്മസ്സിനു ശേഷം രണ്ടാഴ്ച്ചകൂടി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് വ്യത്യസ്ത കുടുംബങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്രിസ്ത്മസ്സ് ബബിള്‍ തീരുമാനം പോലും അപകടം പിടിച്ചതാണെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗവും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പകര്‍ച്ചവ്യാധിവിഭാഗം അദ്ധ്യാപകനുമായ പ്രൊഫസര്‍ ആന്‍ഡ്രൂ ഹേവാര്‍ഡ് പറയുന്നത്.

തൊട്ടടുത്ത് ഹോട്ട്സ്പോട്ട് ഉണ്ട് എന്ന ഒരൊറ്റകാരണത്താല്‍ മാത്രം രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരരുത് എന്നാണ് പല എം പിമാരും പറയുന്നത്. അതേസമയം, വിവിധ ടയറുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ വ്യക്തതയില്ലെന്നു മറ്റു ചിലരും പരാതിപ്പെടുന്നു. ടയറുകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയില്‍ നിന്നും ബോറിസ് ജോണ്‍സന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category