
മുണ്ടുമുറുക്കിയുടുക്കാന്‍ തയ്യാറായിരിക്കുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനവ് വരാന്‍ പോകുന്നു. ബാന്‍ഡ് ഡി വീടുകള്‍ക്ക് 100 പൗണ്ട് വരെ ടാക്സില്‍ വര്‍ദ്ധനവുണ്ടാകും. മുതിര്‍ന്നവരുടേയും പോലീസിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം ആവശ്യമായതിനാല്‍, കൂടുതല്‍ കൗണ്‍സില്‍ ടാക്സ് കൊടുക്കാന്‍ തയ്യാറായിയിരിക്കാന് ഋഷി സുനാക് ജനങ്ങളോട് ആവശ്യപ്പെട്ടു.
5 ശതമാനം വരെ കൗണ്‍സില്‍ ടാക്സില്‍ വര്‍ദ്ധനവ് വരുത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതിനു പുറമേ പോലീസ് സേനയ്ക്കായി 15 പൗണ്ട് അധികമായി ഈടാക്കും. ഇതോടെ ഒരു ശരാശരി ബാന്‍ഡ് ഡി വീടിന് ഇപ്പോള്‍ നല്കേണ്ടിവരുന്ന 1818 പൗണ്ട് ടാക്സ് 1,924 പൗണ്ടായി അടുത്തവര്‍ഷം വര്‍ദ്ധിക്കും. അതായത്, 106 പൗണ്ടിന്റെ വര്‍ദ്ധനവ്. ബാന്‍ഡ് എച്ച് വീടുകള്‍ക്ക് 212 പൗണ്ട് വരെയായിരിക്കും വര്‍ദ്ധിക്കുക. കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനവ് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നതാണെന്നും, കൊടുക്കുന്ന ടാക്സിനനുസരിച്ച് എന്താണ് ലഭിക്കുന്നതെന്ന ചിന്ത ആളുകളില്‍ വളരാന്‍ തുടങ്ങിയിട്ടുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പണത്തിന്റെ ദൗലഭ്യവും ബജറ്റ് വെട്ടിചുരുക്കിയതുമൊക്കെ പറയുന്നുണ്ടെങ്കിലും ടൗണ്‍ഹാള്‍ അധികൃതരുടെ ദൂര്ത്തിന് കുറവില്ലെന്നാണ് പൊതുവേ സംസാരം. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും, കമ്മേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കൂട്ടുന്നതുമൊക്കെയായി ടൗണ്‍ ഹാള്‍ അധികൃതര്‍ പണം ധൂര്‍ത്തടിക്കുന്നതായി പലയിടങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വീടുകളുടെ മേല്‍ കണ്ണുവയ്ക്കുന്നതിനു മുന്‍പായി ഇവരുടെ സ്വത്ത് വിവരം അന്വേഷിച്ച് അവരില്‍ നിന്നും പണം ഈടാക്കാന്‍ ശ്രമിക്കണമെന്ന അവശ്യവും ഉയരുന്നു.
സാമൂഹ്യ സുരക്ഷയ്ക്കായി ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ ചെലവഴിക്കാനാകും എന്ന് പറഞ്ഞാണ് ഇപ്പോള്‍ ലോക്കല്‍ കൗണ്‍സില്‍ ടാക്സ് വര്‍ദ്ധിപ്പിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ടാക്സില്‍ 3 ശതമാനം വരെ വര്‍ദ്ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. റെഫറണ്ടം ഇല്ലാതെ തന്നെ വര്‍ദ്ധിപ്പിക്കാവുന്ന 2 ശതമാനത്തിനു പുറമേയാണിത്. ഇതിനു പുറമേയാണ് പോലീസ് സേനയ്ക്കായി 15 പൗണ്ട് കൂടി അധികം പിരിക്കാനുള്ള അനുവാദം.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിലവില്‍ അനുവദിച്ചിരിക്കുന്ന തുക പര്യാപ്തമല്ലെന്നാണ് ഏയ്ജ് യു കെയിലെ ചാരിറ്റി ഡയറക്ടറായ കരോലിന് അബ്രഹാംസ് പറഞ്ഞത്. എന്നാല്‍, ഇതിനായി പണം സമാഹരിക്കാനുള്ള ബാദ്ധ്യത ടൗണ്‍ഹാളുകള്‍ക്ക് മീതെ കെട്ടിവച്ച സുനാകിന്റെ നടപടിയെ അവര്‍ ശക്തമായി അപലപിച്ചു. കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനവിലൂടെയല്ല ഇതിനായി പണം കണ്ടെത്തേണ്ടതെന്നും ഈ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ധാരാളം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേശീയ തലത്തില്‍ വേണം കൈകാര്യം ചെയ്യേണ്ടതും തീരുമാനങ്ങള്‍ എടുക്കേണ്ടതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam