1 GBP =99.10INR                       

BREAKING NEWS

കോവിഡിനെ നേരിടാന്‍ വാരിവലിച്ചു കൊടുത്തു; ഇപ്പോള്‍ അഞ്ച് പൈസയില്ലാതെ കൈകാലിട്ടടിക്കുന്നു; മഹാകടത്തില്‍ മുങ്ങിയ ബ്രിട്ടനില്‍ ഇനി തൊഴിലില്ലായ്മയും; നിവര്‍ന്ന് നില്‍ക്കാന്‍ രണ്ടു വര്‍ഷം കഴിയണം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഇനി ദുരിതത്തിന്റെ നാളുകളെന്നസന്ദേശമാണ് ചാന്‍സലര്‍ ഋഷി സുനാക് ഇന്നലെ നല്‍കിയത്. നികുതികള്‍ കാര്യമായി വര്‍ദ്ധിപ്പിക്കും. അതുപോലെ ചെലവ് കാര്യമായിത്തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സര്‍ക്കാര്‍ ഖജനാവ് സന്തുലനം ചെയ്യുവാന്‍ 21 ബില്ല്യണ്‍ പുണ്ട് മുതല്‍ 46 ബില്ല്യണ്‍ പൗണ്ടുവരെ അധികമായി സമാഹരിക്കേണ്ടിവരും എന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റീസ് പറയുന്നത്.

അടിസ്ഥാന സൗകര്യവികസനം, എന്‍ എച്ച് എസ് വികസനം, പ്രതിരോധ സേനയുടെ നവീകരണം എന്നിവയ്ക്ക് പുറമേ തൊഴില്‍ നഷ്ടമായവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ലക്ഷക്കണക്കിന് പൗണ്ട് ചെലവാക്കേണ്ടതായി വരുമെന്ന് ഋഷി സുനാക് പറയുന്നു. സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയില്‍ നിന്നും കരകയറുവാനുള്ള ഒരു ശ്രമമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ ആരോഗ്യ അടിയന്തരാവസ്ഥ ഇനിയും അവസാനിച്ചിട്ടില്ല, അതേസമയം സാമ്പത്തിക അടിയന്തരാവസ്ഥ ആരംഭിക്കുകയും ചെയ്തിരിക്കുന്നു, പാര്‍ലമെന്റില്‍ അദ്ദേഹം പ്രസ്താവിച്ചു.

സമ്പദ്വ്യവസ്ഥ 11.3 ശതമാനം ചുരുങ്ങുമ്പോള്‍ ഈ വര്‍ഷത്തെ കടം ചുരുങ്ങിയത് 394ബില്ല്യണ്‍ പൗണ്ടെങ്കിലും ആകുമെന്നും അദ്ദേഹം സമ്മതിച്ചു. കഴിഞ്ഞ 300 വര്‍ഷത്തില്‍ ഇത്രയും മോശപ്പെട്ട ഒരു അവസ്ഥ ബ്രിട്ടനുണ്ടായിട്ടില്ല. അതേസമയം, സമ്പദ്വ്യവസ്ഥ തിരികെ പഴയനിലയിലെത്താന്‍ 2022 വരെയെങ്കിലും സമയം എടുക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റീസ് പറഞ്ഞിരുന്നു.

ഇതിന്റെ ഫലമായി ഇനി മുതല്‍ ജനങ്ങള്‍ കൂടുതല്‍ പണം സര്‍ക്കാരിലേക്ക് നല്‍കേണ്ടതായി വന്നേക്കും. ജി ഡി പിയുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുകടം അധികമായി വര്‍ദ്ധിക്കാതിരിക്കാന്‍ 21 മില്ല്യണ്‍ പൗണ്ടിനും 46 മില്ല്യണ്‍ പൗണ്ടിനും ഇടയിലുള്ള തുക നികുതിയായി സമാഹരിക്കേണ്ടിവരും എന്നും ഒ ബി ആര്‍ ചൂണ്ടിക്കാണിക്കുന്നു. വരുമാന നികുതിയുടെ അടിസ്ഥാന നിരക്കില്‍ ഒരു പെന്നി വര്‍ദ്ധിപ്പിച്ചാല്‍ തന്നെ 6 ബില്ല്യണ്‍ പൗണ്ട് ലഭിക്കും. അതായത്, ചെലവു ചുരുക്കലും, നികുതി വര്‍ദ്ധനവും അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം.

2025 ഓടെ മൊത്തം കടം 2.8 ട്രില്ല്യണ്‍ പൗണ്ടായി വര്‍ദ്ധിക്കും. ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും പ്രതിവര്‍ഷം 100 ബില്ല്യണ്‍ പൗണ്ട് വരെ കടമെടുക്കേണ്ടതായി വന്നേക്കാം. വര്‍ദ്ധിച്ച അളവിലുള്‍ല കടം സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുകയും ചെയ്യും. അതുപോലെ നിലവില്‍ 4.8 ശതമാനം നിരക്കിലുള്ള തൊഴിലില്ലായ്മ അടുത്തവര്‍ഷം മദ്ധ്യത്തോടെ 7.5 ശതമാനമായി വര്‍ദ്ധിക്കും. അതായത്, ഏകദേശം 2.6 മില്ല്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും.

കോവിഡിന്റെ പ്രഹരശക്തി കുറയ്ക്കാന്‍ വാരിക്കോരി ചെലവഴിച്ച ഋഷി സുനാക് വരും വര്‍ഷങ്ങളില്‍ ചെലവ് കാര്യമായി തന്നെ നിയന്ത്രിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അടുത്തവര്‍ഷത്തിനു ശേഷം കോവിഡുമായി ബന്ധപ്പെട്ട് ഒന്നും ചെലവാക്കുവാനും ഋഷി ഉദ്ദേശിക്കുന്നില്ല. അതായത്, യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ താത്ക്കാലികമായി ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് അടുത്ത വര്‍ഷത്തിനു ശേഷം പ്രാബല്യല്യത്തില്‍ ഉണ്ടാകാന്‍ ഇടയില്ലെന്ന് ചുരുക്കം.

എന്നാല്‍, വലിയൊരു വീഴ്ച്ചയില്‍ നിന്നും കരകയറുവാന്‍ രാജ്യം ശ്രമിക്കുന്ന ഈ അവസരത്തില്‍ നികുതി വര്‍ദ്ധനവ് ഉടനെയൊന്നും ഉണ്ടാകില്ലെന്ന് ഋഷി സൂചിപ്പിച്ചു. എന്നാല്‍ അടുത്ത വര്‍ഷം പൊതുമേഖലയിലെ 1.3 മില്ല്യണ്‍ ജോലിക്കാര്‍ക്ക് പേ ഫ്രീസ് ഉണ്ടാകുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. അതേസമയം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്‍ എച്ച് എസ് ജീവനക്കാര്‍ എന്നിവരെ പേ ഫ്രീസില്‍ നിന്നും ഒഴിവാക്കും. മാത്രമല്ലം മീഡിയന്‍ നാഷണല്‍ വേജ് ആയ 24,000 പൗണ്ടിന് താഴെ ലഭിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 250 പൗണ്ടിന്റെ വര്‍ദ്ധനവെങ്കിലും പ്രതീക്ഷിക്കാം.

വിദേശസഹായം ബജറ്റിന്റെ 0.5 ശതമാനത്തില്‍ നിന്നും 0.7 ശതമാനമായി ഉയര്‍ത്തിയ നടപടി വിവാദം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. രാജ്യം ദുരിതത്തിലാഴുന്ന സമയത്ത് ഇത് തികച്ചും ഒരു ധൂര്‍ത്താണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category