1 GBP = 99.60INR                       

BREAKING NEWS

ഒ ഗ്രൂപ്പുകാര്‍ക്ക് മാത്രമല്ല, ഏത് ഗ്രൂപ്പാണെങ്കിലും നെഗറ്റീവ് ആണെങ്കില്‍ കൊറോണയ്ക്ക് പേടി; ഏറ്റവും വലിയ സാമ്പിള്‍ സര്‍വ്വേയില്‍ തെളിയുന്നത് നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ശക്തി കൂടുതലെന്നു തന്നെ

Britishmalayali
kz´wteJI³

നിയും പൂര്‍ണ്ണമായി മനസ്സിലാക്കാത്ത കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ പുതിയപുതിയ കാര്യങ്ങള്‍ ശാസ്ത്രലോകം അറിഞ്ഞു വരികയാണ്. ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകള്‍ ഉള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ്. രക്തഗ്രൂപ്പ് ഏതായാലും, അത് നെഗറ്റീവ് ആണെങ്കില്‍ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവരേക്കാള്‍ കോവിഡ് ബാധിക്കുവാനുള്ള സാധ്യത 21 ശതമാനം വരെ കുറവാണ് എന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നതില്‍ 13 ശതമാനത്തിന്റെ കുറവും മരണത്തില്‍ 19 ശതമാനത്തിന്റെ കുറവും ഈ വിഭാഗത്തില്‍ ഉള്ളവരില്‍ രേഖപ്പെടുത്തി.

ലോകത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയതെന്നു തന്നെ പറയാവുന്ന തരത്തിലുള്ള വിപുലമായ സാമ്പിള്‍ സര്‍വ്വേയിലൂടെ യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൊറണ്ടോയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ക്ലിനിക്കല്‍ എവാലുവേറ്റീവ് സയന്‍സസ് 2,25,556 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 2007 നും 2019 നും ഇടയില്‍ രക്ത പരിശോധന നടത്തിയവരും ഈ വര്‍ഷം സ്വാബ് ടെസ്റ്റ് നടത്തിയവരുമായ ആളുകളുടെ രക്ത സാമ്പിളുകളായിരുന്നു പഠനത്തിന് വിധേയമാക്കിയത്.

അരുണ രക്ത കോശങ്ങളില്‍ കാണപ്പെടാറുള്ള ആന്റിജന്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ അടിസ്ഥാനമാക്കിയാണ് രക്തത്തെ നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. എ, ബി എന്നീ രണ്ട് ആന്റിജനുകളാണ് ഉള്ളത്. അവയുടെ സാന്നിദ്ധ്യം അനുസരിച്ചാണ് എ , ബി എന്നീ രക്തഗ്രൂപ്പുകള്‍ക്ക് ആ പേര് ലഭിച്ചത്. ഇവ രണ്ടും ഉണ്ടെങ്കില്‍ അത് എബി ഗ്രൂപ്പും ഇവയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ അത് ഒ ഗ്രൂപ്പും എന്നറിയപ്പെടുന്നു. റിസസ് എന്ന മറ്റൊരു ആന്റിജന്‍ കൂടിയുണ്ട്. രക്തത്തില്‍ ഈ ആന്റിജന്‍ ഉണ്ടെങ്കില്‍ അത് പോസിറ്റീവ് എന്നും ഇല്ലെങ്കില്‍ അത് നെഗറ്റീവ് എന്നും വിളിക്കപ്പെടുന്നു. അങ്ങനെയാണ് എല്ലാ ഗ്രൂപ്പുകളിലും പോസിറ്റീവ്, നെഗറ്റീവ് എന്നീ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായത്.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ എബി ഗ്രൂപ്പുകാര്‍ക്ക് എ ഗ്രൂപ്പുകാരേക്കാള്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഒ ഗ്രൂപ്പുകാര്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത എ ഗ്രൂപ്പുകാരിലേതിനേക്കാള്‍ 5 ശതമാനം കുറവാണ്. മറ്റെല്ലാ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത ഒ ഗ്രൂപ്പുകാര്‍ക്ക് 12 ശതമാനം കുറവാണെന്നും കണ്ടെത്തിയിരുന്നു.

എ ബി, ബി എന്നീ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഗുരുതരമായ ലക്ഷണങ്ങളോടെയുള്ള കോവിഡ് ബാധിക്കുവാനുള്ള സാധ്യത കൂടുതല്‍. ഇവരില്‍ തന്നെ പോസിറ്റീവ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സാധ്യത ഇനിയും വര്‍ദ്ധിക്കും. ബി ഗ്രൂപ്പില്‍ പെടുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു. നേരത്തേ ചൈനയില്‍ നടത്തിയ ഒരു പഠനത്തിലും സമാനമായ ഫലം കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category