1 GBP =99.10INR                       

BREAKING NEWS

ടെല്‍ഫോര്‍ഡിലെ സിക്കുകാരനായ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; നമ്മുടെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വംശീതയുടെ ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക

Britishmalayali
kz´wteJI³

സിക്ക് മതവിശ്വാസിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു വിദ്യാര്‍ത്ഥിയെ ഏതാണ്ട് അതേ പ്രായം വരുന്ന രണ്ടു കുട്ടികള്‍ ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന വഴി മര്‍ദ്ദിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടയില്‍ ആ വിദ്യാര്‍ത്ഥിയുടെ തലയില്‍ പിടിച്ച് ടര്‍ബന്‍ അഴിക്കുന്നുമുണ്ട്.

വിദ്യാര്‍ത്ഥിയെ നിലത്തേക്ക് തള്ളിയിടുന്നതിനു മുന്‍പായി തലയുടെ പുറകില്‍ ആവര്‍ത്തിച്ച് ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ഇത്കണ്ട് മറ്റുള്ളവര്‍ ചിരിക്കുന്നുമുണ്ട്. ടെല്‍ഫോര്‍ഡിലെ ചാള്‍ടണ്‍ സ്‌കൂളിന് വെളിയിലാണ് ഇത് നടന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിട്ടശേഷമാണ് ഇത് നടന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഈ സംഭവത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ കര്‍ശനമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, പോലീസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ട്. ഇത് സ്‌കൂള്‍ സമയത്തല്ല നടന്നതെങ്കിലും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി നടക്കാതിരിക്കണമെന്ന ലക്ഷ്യത്തോടെ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് ഭാവിപരിപാടികള്‍ നടപ്പാക്കുമെന്നും സ്‌കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു.

തീര്‍ത്തും അവിശ്വസനീയമായ, എന്നാല്‍ അപലപനീയമായ ഒരു സംഭവമാണിതെന്നാണ് വെസ്റ്റ് മെറിക്ക പോലീസ് പറഞ്ഞത്. വംശീയവിദ്വേഷമായി കണക്കാക്കിയാണ് ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ എടുത്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ കൊടിയ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഈ വീഡിയോ പൊതുസമൂഹത്തില്‍ കനത്ത ആശങ്ക പരത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ചാരിറ്റി ഹോപ്പ് എന്ന ജീവകാരുണ്യ സംഘടനയുടെ സ്ഥാപകനായ ജാസ് ഗില്‍ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ അവര്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഒരു വീഡിയോ വൈറലായതോടെ വംശീയ വിദ്വേഷത്തിന്റെ ഇരകളാകുമോ എന്ന ഭയത്തിലാണ് വലിയൊരു വിഭാഗം ജനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ മര്‍ദ്ദകരായ രണ്ടു കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കും. അത് മറ്റു കുട്ടികള്‍ക്ക് ഒരു പാഠമാകുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

സിക്ക് വിരുദ്ധ പ്രചാരവും കളിയാക്കലുകളും ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് സ്ലോവില്‍ നിന്നുള്ള ലേബര്‍ എം പിയായ തന്മന്‍ജീത് സിംഗ് പറഞ്ഞു. ഇത് തീര്‍ത്തും അപലപനീയമായ ഒരു സംഭവമാണെന്ന് നാഷണല്‍ സിക്ക് പോലീസ് അസ്സോസിയേഷനും പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category