1 GBP =99.10INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ കൈനിറയേ ലഭ്യം; വിലക്കുറവിന്റെ വിലപേശല്‍ നടത്തുമുന്‍പ് നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് ഇവ മതിയാവുമോ എന്ന് നോക്കാം

Britishmalayali
kz´wteJI³

മേരിക്കയില്‍ നിന്നും കടല്‍കടന്നെത്തിയ ഹാലോവീന്‍ ഹിസ്റ്റീരിയ, ക്രിസ്പി ക്രീമി ഡോനട്ട്സ് എന്നിവയെ പോലെ ബ്ലാക്ക് ഫ്രൈഡേയും ബ്രിട്ടനില്‍ പ്രചുരപ്രചാരം നേടിയിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം ബ്രിട്ടീഷുകാരുടെ ക്രിസ്ത്മസ്സ് വിപണിയുടെ ഒരു ബാഗമായി മാറി. താങ്ക്സ് ഗിവിംഗ് കഴിഞ്ഞെത്തുന്ന ആദ്യ വെള്ളിയാഴ്ച്ചയാണ് ഈ മാമാങ്കം ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍, ബ്രിട്ടനില്‍ താങ്ക്സ് ഗിവിംഗ് ആഘോഷം പതിവില്ലാത്തതിനാല്‍ ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ മാത്രമാണ് ബ്ലാക്ക് ഫ്രൈഡേയ്ക്ക് ബ്രിട്ടനില്‍ പ്രചാരം നേടാനായത്.

ലോക്ക്ഡൗണ്‍ കാലത്ത് ആഗോള വിപണിയില്‍ ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്ക് കൈവന്ന പ്രാധാന്യത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേ പൂര്‍വ്വാധികം ആഘോഷപൂര്‍വ്വമാണ് കൊണ്ടാടുന്നത്. എന്നാല്‍ ഇതിനിടയില്‍ നിങ്ങള്‍ക്ക് ഒരിക്കലും ആവശ്യമില്ലാത്ത പല സാധനങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ കിഴിവുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ മെയിലുകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഇതില്‍ പലതും തട്ടിപ്പുമാത്രമാകാം.

ഈ വര്‍ഷം അവിചാരിതമായി എത്തിയ ലോക്ക്ഡൗണ്‍ പല ചില്ലറവില്പന ശാലകളിലും വില്‍ക്കപ്പെടാനാകാതെ പോയ സാധനങ്ങള്‍ കെട്ടിക്കിടക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. അവയില്‍ ചിലതൊക്കെ, ഒരു പൈസ പോലും കിഴിവ് നല്‍കാത്തവയുമായിരിക്കും. വസ്ത്രങ്ങളുടെ കാര്യത്തിലാണ് ഇത്തരത്തിലുള്ളവ കൂടുതലായുള്ളത്. ഇവയ്ക്കാണ് ഇപ്പോള്‍ വന്‍കിഴിവുകള്‍ നല്‍കപ്പെടുന്നത്.

ആദ്യം ഇത്തരത്തില്‍ ഓഫറുകളുമായി വരുന്നവ നിങ്ങള്‍ക്ക് ആവശ്യമാണോ എന്ന് ചിന്തിക്കുക. ആവശ്യമെങ്കില്‍ മാത്രം വാങ്ങുക. അതുപോലെ, ഒരുപാട് വില കുറഞ്ഞവയ്ക്ക് പിന്നാലെ പോകാതെ, ഒരുവിധം ശരാശരി കിഴിവില്‍, അറിയപ്പെടുന്ന ബ്രാന്‍ഡുകളോ അല്ലെങ്കില്‍ ഏറ്റവും പുതിയ ഫാഷനുകളോ തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് പുറമേ വരുന്ന ശൈത്യകാലത്തേ നേരിടാന്‍ ഉതകുന്ന ശൈത്യകാല വസ്ത്രങ്ങളും കൈയ്യുറകള്‍ പോലുള്ള അക്സസറികളും ലഭ്യമാണ്.

ഇത്തരത്തിലുള്ള ഉദ്പന്നങ്ങള്‍ ഉപകാരപ്പെടും എന്നതിനാല്‍, ഇവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു വാങ്ങല്‍ പ്രക്രിയയായിരിക്കും നല്ലത്. അതുപോലേ വിലപേശലില്‍ മാത്രം ഊന്നല്‍ കൊടുക്കാതിരിക്കുക. കിഴിവുകള്‍ മാത്രം ശ്രദ്ധിക്കാതിരിക്കുക. വിവിധ സൈറ്റുകളില്‍ പോയി നിങ്ങള്‍ക്ക് വാങ്ങാനുള്ള വസ്തുവിന്റെ യഥാര്‍ത്ഥ വില മനസ്സിലാക്കുക. അതുപോലെ, കൂടുതല്‍ കിഴിവുകള്‍ കിട്ടുവാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക. അവരുടേ സോഷ്യല്‍ മീഡിയ അക്കൗണ്ടും പരിശോധിക്കണം.

സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവ മാസ്‌ക് ഫ്രണ്ട്ലി ആണെന്ന് ഉറപ്പാക്കുകയാണ്. ഇനിയും ഏറെനാള്‍ കൂടി മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇത് അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്.പെര്‍ഫ്യും ഒഴിവാക്കാന്‍ ആകാത്ത ഒന്നാണ്. എന്നാല്‍ ഏറെ പ്രചാരം നേടിയ ബ്രാന്‍ഡുകള്‍ സാധാരണയായി ഓണ്‍ലൈനില്‍ കിഴിവുകള്‍ നല്‍കാറില്ല. അത്തരം വസ്തുക്കള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകളായിരിക്കും ഉത്തമം.

ഹെയര്‍ റിമൂവറുകള്‍, ഹെയര്‍ കളര്‍ എന്നിവ വാങ്ങുന്നത്, ഇനി ഒരു ലോക്ക്ഡൗണ്‍ കൂടി വന്നാല്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. അതുപോലെ സോപ്പുകള്‍, ഷവര്‍ ജെല്ലുകള്‍, ഹാന്‍ഡ് ക്രീം എന്നിവയ്ക്കും പ്രാധാന്യം നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category