
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടലിന് താല്‍പ്പര്യമില്ലെന്ന നിലപാടിലേക്ക് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി ലൈഫ് മിഷന്, കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്ടൗണ്, സ്മാര്‍ട്ട്സിറ്റി വികസന പദ്ധതികളുടെ രേഖകള്‍ കൈമാറാന്‍ തയാറാണെന്നു ചീഫ് സെക്രട്ടറി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) രേഖാമൂലം അറിയിച്ചു. സര്‍ക്കാരിനെ കാര്യങ്ങള്‍ ബാധ്യപ്പെടുത്തിയാണ് ഈ തീരുമാനം. രേഖകള്‍ ഉടന്‍ കൈമാറും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി. അധികാരപരിധി മറികടക്കുന്നെന്നു സിപിഎം കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ നിയമസഭയുടെ അവകാശ ലംഘനം പോലും ചര്‍ച്ചയായി. ഇതിനിടെയാണ് രേഖകള്‍ കൈമാറാനുള്ള തീരുമാനം. ഇഡിക്ക് രേഖ ചോദിക്കാനുള്ള അവകാശമുണ്ടെന്ന തിരിച്ചറിവിലാണ് ഇത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിനു കാരണമായെന്നാണു സൂചന.
വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചല്ല, അവയിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി. വിശദീകരിച്ചു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇതു തെളിയിക്കാനാണു രേഖകള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ മറുപടി വൈകിയതോടെ വീണ്ടും ഇ.ഡി. കത്തു നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.
ആവശ്യപ്പെട്ട രേഖകള്‍ നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാനായിരുന്നു ഇ.ഡിയുടെ നീക്കം. കോടതി വിധി പ്രകാരം രേഖകള്‍ കൊടുക്കേണ്ടി വന്നാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയാണ് സഹകരിക്കാനുള്ള നീക്കം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറുകയും ചെയ്തു.
അഴിമതിക്കേസുകള്‍ കോടതി സിബിഐക്കു വിടാനുള്ള സാധ്യത ഒഴിവാക്കാന്‍ കൂടിയാണ് രേഖകള്‍ വിട്ടുകൊടുക്കുന്നത്. കൊച്ചി സ്മാര്‍ട്ട്സിറ്റി വികസനത്തിനു യു.എ.ഇയിലെ കമ്പനികളുമായുള്ള 4,000 കോടിയുടെ ഇടപാടുകള്‍ക്കു സ്വപ്നയെ നിയോഗിച്ചതായി ശിവശങ്കറും ഇടപെടലുകളുടെ വിവരങ്ങള്‍ സ്വപ്നയും വെളിപ്പെടുത്തിയതായാണു റിപ്പോര്‍ട്ട്. ഇതെല്ലാം മൊഴിയായി ഇഡിക്ക് കിട്ടിയിട്ടുണ്ട്. എല്ലാ പദ്ധതികളുടെ തലപ്പത്തും ശിവശങ്കറിന്റെ വിശ്വസ്തരാണ്.
കെ ഫോണില്‍ ടെന്‍ഡര്‍ തുകയെക്കാള്‍ 49% കൂട്ടിയാണു കരാര്‍ നല്‍കിയത്. 1,028 കോടിയായിരുന്നു ടെന്‍ഡര്‍ തുകയെങ്കില്‍ മന്ത്രിസഭാ തീരുമാനം കാക്കാതെ ശിവശങ്കര്‍ ഇടപെട്ട് 1,531 കോടിക്കു കരാര്‍നല്‍കി. ഒരു പദ്ധതിയില്‍ 30 കോടി കോഴ ദുബായില്‍ കൈമാറിയതായും വിവരം കിട്ടി. ടെക്നോപാര്‍ക്കില്‍ അമേരിക്കയിലെ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സും എംബസി ഗ്രൂപ്പും ചേര്‍ന്നുള്ള ഐടി, അടിസ്ഥാന സൗകര്യ പദ്ധതിയിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നു സംശയം.
ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സിന്റെ തലപ്പത്ത് ശിവശങ്കറിന്റെ ഏറ്റവും അടുത്ത അനുയായി ആയ അനില്‍കുമാര്‍ എത്തിയതിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ ആവശ്യപ്പെട്ടത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam