1 GBP =99.10INR                       

BREAKING NEWS

ചലോ ഡല്‍ഹി' മാര്‍ച്ചുമായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ തടയാന്‍ ഹരിയാന അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങള്‍; അടച്ചത്. ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് വിപുലമായ സുരക്ഷ; അതിര്‍ത്തിയില്‍ തമ്പടിച്ച് കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും; കര്‍ഷകറാലിയില്‍ ഉത്തരേന്ത്യയില്‍ ആളിപ്പടരുന്നു

Britishmalayali
kz´wteJI³

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനായി പഞ്ചാബില്‍നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകര്‍ രാവിലെ ഹരിയാന അതിര്‍ത്തിയില്‍ ഒത്തുകൂടി. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു.

ചലോ ഡല്‍ഹി' എന്നു പേരിട്ടിരിക്കുന്ന മാര്‍ച്ച് അഞ്ച് ദേശീയപാതകളിലൂടെ വ്യാഴാഴ്ച ഡല്‍ഹിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിര്‍ത്തികള്‍ അടച്ചത്. ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് വിപുലമായ സുരക്ഷ ഏര്‍പ്പെടുത്തി.

വലിയ സമ്മേളനങ്ങള്‍ നിരോധിക്കുന്ന ഉത്തരവും പുറപ്പെടുവിച്ചു. രണ്ടു ദിവസത്തേക്ക് ഹരിയാനയില്‍നിന്ന് പഞ്ചാബിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസ് നിര്‍ത്തി. അടച്ചിട്ട റോഡുകളില്‍നിന്ന് എല്ലാ വാഹനങ്ങളെയും വഴിതിരിച്ചു വിട്ടു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാര്‍ നഗരത്തില്‍ റാലി നടത്താന്‍ വിസമ്മതിച്ചിരുന്നു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

അതിര്‍ത്തികളില്‍ സേനയെ വിന്യസിക്കുകയും മുന്‍കരുതല്‍ നടപടിയായി മെട്രോ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. വിവിധ കര്‍ഷക സംഘടനകളില്‍നിന്ന് ലഭിച്ച എല്ലാ അഭ്യര്‍ത്ഥനകളും നിരസിച്ചതായി സംഘാടകരെ അറിയിച്ചുവെന്നും ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു.

ആക്ടിവിസ്റ്റ് മേധ പട്കറുടെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍നിന്നു ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച പ്രതിഷേധക്കാരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്രയില്‍ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇന്നുംനാളെയും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കര്‍ഷകരുമായി ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ 3ന് രണ്ടാംഘട്ട യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category