1 GBP =99.20INR                       

BREAKING NEWS

ഐല്‍ ഓഫ് സിസിലിയും ഐല്‍ ഓഫ് വൈറ്റും കോണ്‍വാലും ഒഴി കെ ബ്രിട്ടനിലെ സകലയിടങ്ങളി ലും ത്രീടയര്‍ നിയന്ത്രണങ്ങളുമായി ബോറിസ്; മരണമില്ലാത്ത, രോഗം കുറഞ്ഞ ഇടങ്ങളിലും ലോക്ക്ഡൗ ണ്‍: സ്വന്തം പാര്‍ട്ടിയി ലെ എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന ഡിസംബര്‍ 2 ന് ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 3 ടയര്‍ നിയന്ത്രണങ്ങളുടെ അശാസ്ത്രീയതയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പല പ്രമുഖരും ആശങ്ക പങ്കുവച്ചിരുന്നു. രോഗവ്യാപനം തടയുക അതേസമയം സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന പരിക്ക് പരമാവധി കുറയ്ക്കുക എന്ന ദ്വിമുഖ തന്ത്രത്തില്‍ അധിഷ്ഠിതമായ ഒരു നയമാണ് കോവിഡിനെ ചെറുക്കാന്‍ ആവശ്യമെന്ന് പലരും പറഞ്ഞിരുന്നു. അതുമായി തീരെ ഒത്തുപോകാത്തതാണ് പുതിയ നിയന്ത്രണങ്ങള്‍ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവരുടേ ആശങ്ക ഒട്ടും അസ്ഥാനത്തല്ലെന്ന് തിരിച്ചറിയുകയാണ്.

ലോക്ക്ഡൗണ്‍ തീര്‍ന്നാല്‍ ഉടന്‍, അടുത്ത വസന്തകാലം വരെ രാജ്യത്തിന്റെ 99 ശതമാനം ഭാഗങ്ങളിലും ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, രാജ്യത്തിന്റെ 90 ശതമാനം ഭാഗങ്ങളും പരോക്ഷ ലോക്ക്ഡൗണിലാകും. ഇത് വന്‍ വിവാദത്തിന് തീകൊളുത്തിയിരിക്കുകയാണ്. 70 ഭരണകക്ഷി എം പിമാര്‍ തന്നെ ഈ തീരുമാനത്തിനെതിരായി രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍വെല്‍, ഐല്‍ ഓഫ് വൈറ്റ്, ഐല്‍ ഓഫ് സിസിലി എന്നിവ ഒഴിച്ച് രാജ്യം മുഴുവന്‍ ഡിസംബര്‍ 2 നു ശേഷം ലോക്ക്ഡൗണിലേക്ക് പോവുകയാണ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഇ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ വലിയ പ്രത്യാഘാതം പ്രതീക്ഷിക്കണം എന്ന് വിമത എം പിമാര്‍ ബോറിസിന് മുന്നറിയിപ്പ് നല്‍കി. അടുത്തയാഴ്ച്ചയാണ് ഈ ബില്‍ പാര്‍ലമെന്റില്‍ എത്തുക. ഈ കരാളനിയമം നടപ്പിലാക്കുകയാണെങ്കില്‍ രാജ്യത്തെ പബ്ബുകളുടെയും റെസ്റ്റോറന്റുടുകളുടെയും നാലില്‍ മൂന്ന് ഭാഗവും അടച്ചുപൂട്ടേണ്ടതായി വരുമെന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവര്‍ പറഞ്ഞു. ഇത് ഇനിയും ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടത്തില്‍ കലാശിക്കും. സാമ്പത്തികസ്ഥിതി കൂടുതല്‍ താറുമാറാക്കും.

തീര്‍ത്തും പഠനം നടത്താതെയും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുമായിരുന്നു ഇന്നലെ നടത്തിയ പ്രഖ്യാപനമെന്ന് പൊതുവെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കെന്റില്‍ പെന്‍ഷ്രസ്റ്റ് എന്ന ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ വെറും മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടും ഈ മേഖല ടയര്‍ 3 നിയന്ത്രണ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനു കാരണം ഈ മേഖല ഉള്‍പ്പെടുന്ന ലോക്കല്‍ അഥോറിറ്റിയ്ക്കുള്ളില്‍ കടുത്ത രോഗവ്യാപനമുള്ള സ്ഥലങ്ങള്‍ കൂടി ഉണ്ടെന്നുള്ളതാണ്.

വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഈ പുതിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍, ജനുവരിയോടെ മൂന്നാമത് ദേശീയ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രണ്ടാം ലോക്ക്ഡൗണ്‍, രോഗവ്യാപനം കുറയ്ക്കുവാന്‍ സഹായിച്ചു എന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഇപ്പോള്‍ കുറച്ച് അലംഭാവം കാണിച്ചാല്‍, ഇത് വീണ്ടും വര്‍ദ്ധിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നു എന്നും പറഞ്ഞു.

പുതിയ നിയന്ത്രണങ്ങള്‍ പരോക്ഷമായ ലോക്ക്ഡൗണ്‍ ആണെന്ന വാദത്തേയും ബോറിസ് ജോണ്‍സണ്‍ എതിര്‍ക്കുന്നു. ഷോപ്പുകള്‍, ഹെയര്‍ഡസ്സറുകള്‍, ജിമ്മുകള്‍ തുടങ്ങിയവ എല്ലാ മേഖലകളിലും തുറന്ന് പ്രവര്‍ത്തിക്കാം എന്നകാര്യമാണ് തന്റെ വാദത്തെ സാധൂകരിക്കാന്‍ അദ്ദേഹം എടുത്തുകാട്ടിയത്. രോഗവ്യാപനം കുറയുന്നതനുസരിച്ച് ഓരോ മേഖലയേയും തൊട്ടു താഴേയുള്ള നിയന്ത്രണ തലത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ഇത്തരത്തില്‍ ടയര്‍ ഡീഗ്രേഡിംഗിന് മാസങ്ങള്‍ എടുക്കുമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ്സ് വിറ്റി പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category