1 GBP =99.20INR                       

BREAKING NEWS

ഡിസംബര്‍ രണ്ട് മുതല്‍ നിങ്ങളുടെ ജീവിതം എങ്ങനെ? എന്തൊക്കെ ഈ നാളുകളില്‍ അനുവദിച്ചിട്ടുണ്ട്? എന്തൊക്കെയാണ് നിരോധിച്ചിരിക്കുന്നത്?

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ ഡിസംബര്‍ 2 ന് അവസാനിച്ചാലും രാജ്യത്തിന്റെ 90 ശതമാനം ഭാഗങ്ങളും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ പരോക്ഷ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്നത് തീര്‍ച്ചയായിരിക്കുന്നു. വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ തമ്മില്‍ ഒത്തുചേരുന്നതിലും ഹോസ്പിറ്റാലിറ്റി മേഖലയിടെ പ്രവര്‍ത്തനങ്ങളിലുമൊക്കെ നിയന്ത്രണങ്ങള്‍ വരും. മിഡ്ലാന്‍ഡ്സിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളും ടയര്‍ 3 നിയന്ത്രണങ്ങള്‍ക്ക് കീഴിലാകുമ്പോള്‍ ലണ്ടന്‍ നഗരവും തെക്കന്‍ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും ടയര്‍ 2 വില്‍ ആയിരിക്കും വരിക.

23.3 ദശക്ഷം ആളുകള്‍ ടയര്‍ 3 മേഖലകള്‍ക്ക് കീഴെ വരുമ്പോള്‍, ടയര്‍ 2 മേഖലയില്‍ ഏകദേശം 32 മില്ല്യണ്‍ ആളുകള്‍ ഉണ്ടായിരിക്കും. ഇതില്‍ നിങ്ങളുടെ മേഖല ഏത് ടയറില്‍ ഉള്‍പ്പെടുമെന്ന് ആദ്യം മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അവിടെയുള്ള നിയന്ത്രണങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ കഴിയുകയുള്ളു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഡിസംബര്‍ 2 മുതല്‍ നിലവില്‍ വരാന്‍ പോകുന്ന നിയന്ത്രണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.

താമസസ്ഥലം ഏത് ടയറില്‍ ഉള്‍പ്പെടുമെന്ന് എങ്ങനെ അറിയാം ?
ഇതിനായി ഒരു പോസ്റ്റ്കോഡ് ചെക്കര്‍ ഇന്ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പിന്നീട് നീക്കംചെയ്യുകയായിരുന്നു. എന്നാല്‍, മിക്ക മാധ്യമങ്ങളിലും ടയര്‍ 2, ടയര്‍ 3 മേഖലകളുടെ വിശദമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍വെല്‍, ഐല്‍ ഓഫ് വൈറ്റ്, ഐല്‍ ഓഫ് സിസിലി എന്നീ സ്ഥലങ്ങള്‍ മാത്രമാണ് ടയര്‍ 1 നിയന്ത്രണമേഖലക്ക് കീഴില്‍ ഉള്ളത്.

നിയന്ത്രണങ്ങള്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരും ?
ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണ്‍ അടുത്ത ബുധനാഴ്ച്ച, അതായത് ഡിസംബര്‍ രണ്ടു മണിക്ക് അര്‍ദ്ധരാത്രി അവസാനിക്കുകയാണ്. തൊട്ടടുത്ത നിമിഷം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

നിയന്ത്രണങ്ങളുടെ തലങ്ങള്‍ പുനരവലോകനം നടത്തുന്നതെപ്പോള്‍?
ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും ഓരോ പ്രദേശത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തപ്പെടും. ഇതനുസരിച്ച് ആദ്യത്തെ പുനരവലോകനം ഡിസംബര്‍ 16 ആയിരിക്കും ഉണ്ടാവുക. ഇത് ഒരു പക്ഷെ പ്രതിവാര പുനരവലോകനം എന്ന നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞിട്ടുണ്ട്.

ടയര്‍- 2 നിയന്ത്രണങ്ങള്‍
ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തലമാണ് ടയര്‍ 2 മേഖല. രോഗവ്യാപനം അതിവേഗം വര്‍ദ്ധിക്കുന്ന മേഖലകളേയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെയുള്ള നിയന്ത്രണങ്ങളെ കുറിച്ച് അറിയാം.

ഒത്തുചേരലുകള്‍
മറ്റൊരു വീട്ടില്‍ താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അല്ലെങ്കില്‍, നിങ്ങളുടെ സപ്പോര്‍ട്ടിംഗ് ബബിളില്‍ ഉള്‍പ്പെടാത്തവരുമായോ വീടുകള്‍ക്കുള്ളില്‍ ഒത്തുചേരുവാനുള്ള അനുവാദമില്ല. എന്നാല്‍, ചില നിയന്ത്രണങ്ങളോടെ പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ ഒത്തുചേരാം. ഇത്തരം കൂട്ടായ്മകളില്‍ പക്ഷെ കുട്ടികള്‍ ഉള്‍പ്പടെ ആറുപേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല.

പബ്ബുകളുടെ പ്രവര്‍ത്തനം
നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നവരോടൊത്ത് മാത്രമേ നിങ്ങള്‍ക്ക് പബ്ബുകളില്‍ പോകാന്‍ കഴിയൂ.അതേസമയം, മദ്യത്തോടൊപ്പം ഭക്ഷണവും വിളമ്പുന്ന പബ്ബുകള്‍ക്ക് മാത്രമേപ്രവര്‍ത്തിക്കുവാന്‍ കഴിയു. പബ്ബിനു പുറത്ത്, പക്ഷെ നിങ്ങള്‍ക്ക് മറ്റൊരു വീട്ടില്‍ താമസിക്കുന്ന ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഒത്തുചേരാന്‍ കഴിയും. എന്നാല്‍ റൂള്‍ ഓഫ് സിക്സ് ഇവിടെ ബാധകമാകും.

റെസ്റ്റോറന്റുകളിലും ഇതേ നിയന്ത്രണം ബാധകമായിരിക്കും. അതേസമയം പബ്ബുകള്‍ക്കും ബാറുകള്‍ക്കും രാത്രി 10 മണിമുതല്‍ ഉണ്ടായിരുന്ന കര്‍ഫ്യൂ 11 മണിമുതല്‍ ആക്കിയിട്ടുണ്ട്. എന്നാല്‍, രാത്രി 10 മണിക്ക് ശേഷം പുതിയ ഓര്‍ഡറുകള്‍ എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകള്‍, മോട്ടോര്‍ വേ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകള്‍ക്ക് ഈ കര്‍ഫ്യൂ ബാധകമല്ല.

രാത്രി 11 മണിക്ക് ശേഷമുള്ള കര്‍ഫ്യൂ
റെസ്റ്റോറന്റുകള്‍ക്കും പബ്ബുകള്‍ക്കും പ്പം കാസിനോകള്‍, സിനിമാ ഹോളുകള്‍, തീയറ്ററുകള്‍, മ്യുസിയം, ബൗളിംഗ് അല്ലി, അമ്യുസ്മെന്റ് ആര്‍ക്കേഡ്സ്, ഫണഫെയര്‍, തീം പാര്‍ക്ക്, അഡ്വെഞ്ചര്‍ പാര്‍ക്ക്, ബിംഗോ ഹോളുകള്‍ തുടങ്ങിയ വിനോദകേന്ദ്രങ്ങള്‍ക്കും രാത്രി 11 മണി കര്‍ഫ്യൂ ബാധകമായിരിക്കും. എന്നാല്‍, രാത്രി 10 മണിക്ക് മുന്‍പ് ആരംഭിച്ച പരിപാടി പൂര്‍ത്തിയാകുവാനായി സിനിമാ ഹോളുകള്‍ക്കും കലാമേളകള്‍ക്കും 11 മണികഴിഞ്ഞും പ്രവര്‍ത്തിക്കാം. ഓരോ ഹോളിലുമുള്‍ക്കൊള്ളാവുന്നതിന്റെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു.

സ്പോര്‍ട്സ് ലൈവ്
ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സ്പോര്‍ട്ട്സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയാണ്. എന്നാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം കാര്യങ്ങള്‍. സ്റ്റേഡിയങ്ങളിലും മറ്റും ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു.

ആരാധനാലയങ്ങള്‍
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍, മറ്റൊരു വീട്ടില്‍ താമസിക്കുന്ന സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇവിടെ വച്ച് ഒത്തുചേരുവാനുള്ള അനുമതിയില്ല.

വിവാഹവും മരണാനന്തര ശുശ്രൂഷയും
വിവാഹ ചടങ്ങുകളിലും തുടര്‍ന്നുള്ള സ്വീകരണത്തിലും 15 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. അതേസമയം മരണാനന്തര കര്‍മ്മങ്ങളില്‍ 30 പേര്‍ക്ക് വരെ പങ്കെടുക്കാം. അനുസ്മരണ യോഗങ്ങളിലും മറ്റും 15 പേരില്‍ അധികം പങ്കെടുക്കരുത് എന്നും നിയമമുണ്ട്.

യാത്രാ നിയന്ത്രണങ്ങള്‍
നിങ്ങള്‍ക്ക് യാത്രചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും യാത്രകളുടെ എണ്ണം പരമാവധി കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ടയര്‍ 2 മേഖലയില്‍ താമസിക്കുന്ന വ്യക്തിയാണെങ്കില്‍, ടയര്‍ 1 മേഖലയില്‍ എത്തിയാലും ടയര്‍ 2 നിയന്ത്രണങ്ങള്‍ പാലിക്കണം. അതേസമയം, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ടയര്‍ 2 മേഖലയില്‍ ഉള്ളവര്‍ ടയര്‍ 3 മേഖലയിലേക്ക് യാത്രചെയ്യരുത്. ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോള്‍, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്താണോ, അതോ സന്ദര്‍ശിക്കുന്ന സ്ഥലത്താണോ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉള്ളത്, അത് പാലിക്കണം.

ടയര്‍ 3 നിയന്ത്രണങ്ങള്‍
ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ള മേഖലയാണ് ടയര്‍ 3 മേഖല. രോഗവ്യാപനം ഏറ്റവും കൂടുതലുള്ളതാണ് ഇത്തരം മേഖലകളെ ടയര്‍ 3 നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

ഒത്തുചേരലുകള്‍
ടയര്‍ 2 മേഖലയിലേതു പോലെ മറ്റു വീടുകളില്‍ താമസിക്കുന്ന സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ വീടിനുള്ളില്‍ ഒത്തുചേരുവാനുള്ള അനുവാദമില്ല. എന്നാല്‍, വാതില്‍പ്പുറ ഇടങ്ങളില്‍ 6 പേരില്‍ കൂടാതെ ഒത്തുചേരാം.

ഹോസ്പിറ്റാലിറ്റി മേഖലയിലെ നിയന്ത്രണങ്ങള്‍
റെസ്റ്റോറന്റുകളിലും പബ്ബുകളിലും ടേക്ക് എവേ ഒഴിച്ചുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. അതുപോലെ ഹോട്ടലുകള്‍, ബി&ബികള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയവയും തുറന്ന് പ്രവര്‍ത്തിക്കുകയില്ല.

സ്പോര്‍ട്സ്- വിനോദ കേന്ദ്രങ്ങള്‍
ഇന്‍ഡോര്‍ സ്പോര്‍ട്സ് കേന്ദ്രങ്ങളും കാസിനോ പോലുള്ള വിനോദ കേന്ദ്രങ്ങളും അടച്ചിടണം. ഔട്ട്ഡോര്‍ വിനോദ കേന്ദ്രങ്ങളായ മൃഗശാല പോലെയുള്ളിടങ്ങളിലെ ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല. അതുപോലെ സ്പോര്‍ട്ട്സ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുകയില്ല.

ആരാധനാലയങ്ങള്‍
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും മറ്റൊരു വീട്ടില്‍ താമസിക്കുന്ന വ്യക്തിക്കൊപ്പം അവിടെ പോകുവാനോ, അത്തരത്തില്‍ ഉള്ളവരുമായി ഒത്തുചേരുവാനോ അനുവാദമുണ്ടായിരിക്കുന്നതല്ല.

വിവാഹം - മരണാനന്തര ശുശ്രൂഷ
വിവാഹത്തിനും തുടര്‍ന്നുള്‍ല സത്കാരത്തിലും 15 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ അനുവാദമില്ല. മരണാനന്തര ശുശ്രൂഷയില്‍ 30 പേര്‍ വരെ പങ്കെടുക്കാമെങ്കിലും അനുസ്മരണ യോഗങ്ങളില്‍ 15 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനുള്ള അനുവാദമുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category