1 GBP =99.20INR                       

BREAKING NEWS

ഇതുവരെ പി ആര്‍ ന് അപേക്ഷിച്ചത് 42 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍; അടുത്ത ജൂണില്‍ കാലാവധി കഴിയുമ്പോള്‍ കുറഞ്ഞത് ഒരു മില്ല്യണ്‍ അപേക്ഷ കൂടി; യൂറോപ്യന്‍ പൗരന്മാരെ നിയന്ത്രിക്കുന്നത് ലക്ഷങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട്

Britishmalayali
kz´wteJI³

ഡിസംബര്‍ 31 ന് ബ്രെക്സിറ്റ് നിലവില്‍ വരുന്നതോടെ ബ്രിട്ടനില്‍ താമസിക്കുവാനുള്ള അവകാശത്തിനായി ഏകദേശം പത്ത് ലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ് കൂടി അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഇതുവരെ 4.2 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 2019 ജൂണില്‍ എടുത്ത ഒരു കണക്ക് പ്രകാരം ഏകദേശം 3.4 യൂറോപ്യന്‍ യൂണിയന്‍, ഇ എഫ് എ, സ്വിസ് പൗരന്മാരാണ് ബ്രിട്ടനില്‍ ഉള്ളത്.

ഇ യു സെറ്റില്‍മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശേഖരിച്ച വിവരങ്ങളിലെ കൃത്യതക്കെതിരെ നേരത്തേ പല ഇമിഗ്രേഷന്‍ വിദഗ്ദരും സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് എത്ര ഇ യു പൗരന്മാര്‍ നിലവിലുണ്ട് എന്നതിന്റെ കൃത്യമയ കണക്കെടുക്കുക എന്നത് പ്രയാസമുള്ള കാര്യമണെന്നും അതുകൊണ്ടുതന്നെ ഈ പദ്ധതി എത്രത്തോളം പ്രയോജനകരമാകും എന്ന് കണ്ടുപിടിക്കാനാവില്ല എന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഈ പദ്ധതിപ്രകാരം ബ്രിട്ടനിലുള്ള ഇ യു പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ പി ആറിനായി അപേക്ഷിക്കാം.

സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഒക്ടോബര്‍ 31 വരെ 4.26 ദശലക്ഷം പേര്‍ ഇത്തരത്തില്‍ അപേക്ഷിച്ചു എന്നാണ്. അതില്‍ 3.9 ദശലക്ഷം അപേക്ഷകള്‍ വന്നത് ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇ യു പൗരന്മാരില്‍ നിന്നാണ്. 2,14,700 അപേക്ഷകള്‍ സ്‌കോട്ട്ലാന്‍ഡില്‍ നിന്നും 70,800 അപേക്ഷകള്‍ വെയില്‍സില്‍ നിന്നും 69,300 അപേക്ഷകള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍നിന്നും ലഭിച്ചു. ഇതില്‍ 4.07 ദശലക്ഷം അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഇപ്രകാരം തീരുമാനമെടുത്ത അപേക്ഷകളില്‍ 55 ശതമാനം പേര്‍ക്ക് ബ്രിട്ടനില്‍തുടരാനുള്ള അനുമതി ലഭിച്ചു. 42 ശതമാനം പേര്‍ക്ക് പ്രീ-സെറ്റില്‍ഡ് സ്റ്റാറ്റസാണ് നല്‍കിയത്. വെറും 0.6 ശതമാനം വരുന്ന, 22,400 പേരുടെ അപേക്ഷകളാണ് നിരസിച്ചത്. 2020 ഡിസംബര്‍ 31 ന് മുന്‍പായി ബ്രിട്ടനില്‍ ഉണ്ടായിരിക്കുകയും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി ഇവിടെ ജീവിക്കുകയും ചെയ്തവര്‍ക്കാണ് സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കുക. ഇത്തരത്തില്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കാലത്തോളം ബ്രിട്ടനില്‍ തുടരാം.

അതേസമയം, 2020 ഡിസംബര്‍ 31 മുന്‍പായി ബ്രിട്ടനില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ബ്രിട്ടനില്‍ ജീവിക്കാതിരിക്കുകയും ചെയ്തവര്‍ക്കാണ് പ്രീ സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കുക. ഇത്തരത്തില്‍ പ്രീ സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിച്ചവര്‍ക്ക് ഇനിയൊരു അഞ്ചു വര്‍ഷം കൂടി ബ്രിട്ടനില്‍ തുടരാന്‍ സാധിക്കും. അതിനു ശേഷം സെറ്റില്‍മെന്റ് സ്റ്റാറ്റസിന് അപേക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category