1 GBP =99.20INR                       

BREAKING NEWS

നിയമപോരാട്ടം ഒരിടത്തും എത്തിയില്ല; പാര്‍ട്ടിക്കാര്‍ മുഴുവന്‍ ഇട്ടെറിഞ്ഞു പോയി; എല്ലാ പ്രതീക്ഷയും മങ്ങിയതോടെ മനസ്സില്ലാമനസ്സോടെ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവസാനിക്കുന്നു

Britishmalayali
kz´wteJI³

വകാശവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊടുവില്‍ ഡൊണാള്‍ഡ് ട്രംപ് ആയുധം വച്ചു കീഴടങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും താന്‍ വൈറ്റ്ഹൗസ് വിട്ടൊഴിയുമെന്ന് ഇന്നലെഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിസംബര്‍ 14 ന് ഇലക്ടൊറല്‍ കോളേജ് ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം. പുതിയ പ്രസിഡണ്ടിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ സംബന്ധിക്കുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

തെരഞ്ഞെടുപ്പില്‍ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ പ്രയാസമാണ്, അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഡിസംബര്‍ 14 ന് യോഗം ചേരുമ്പോള്‍ ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇലക്ടറല്‍ കോളേജിന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പൊതുവേ ശാന്തനായി കാണപ്പെട്ട ട്രംപ്, എന്തുകൊണ്ട് തോല്‍വി സമ്മതിക്കുന്നു എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ മാത്രമാണ് ക്ഷുഭിതനായത്.

മാധ്യമപ്രവര്‍ത്തകരുമായി ചെലവഴിച്ച 25 മിനിറ്റില്‍ ഉടനീളം അദ്ദേഹം തന്റെ തോല്‍വി സമ്മതിക്കുകയും എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയുമായിരുന്നു. പുതിയ പ്രസിഡണ്ട് അധികാരമേല്‍ക്കുന്നതുവരെ തന്റെ പോരാട്ടം തുടരാന്‍ 55 ദിവസങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.

ശക്തമായ പോരാട്ടം നടന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയില്‍ പോകാന്‍ തന്നെയാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ കേസുകളൊക്കെ എങ്ങുമെങ്ങും എത്താതെ പോവുകയാണ്. സംസ്ഥാനങ്ങള്‍ ഓരോന്നായി തെരഞ്ഞെടുപ്പ് ഫലത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയാണ്. രണ്ടാഴ്ച്ചക്കുള്ളില്‍ ഇലക്ടറല്‍ കോളേജ് യോഗം ചേരുകയും ചെയ്യും. ബൈഡന്‍ അധികാരകേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം ഇപ്പോള്‍ പറയുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, ഇന്നിനും ജനുവരി 20 നും ഇടയില്‍ ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. ജനുവരി 6 ന് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിനായി കോണ്‍ഗ്രസ്സ് യോഗം ചേരുന്നുണ്ട്. അതിലാണ് ഇപ്പോള്‍ ട്രംപിന്റെ പ്രതീക്ഷ. അതേസമയം, അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിച്ചു വരുന്നു.

തട്ടിപ്പിലൂടെ അല്ലാതെ ബൈഡന് 80 മില്ല്യണ്‍ വോട്ടുകള്‍ ലഭിക്കില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച ട്രംപ് അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ഇപ്പഴേ 2024 ലെ കാര്യം സംസാരിക്കേണ്ടതില്ല എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ ഉത്തരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category