
അമേരിക്കയേ കാത്തിരിക്കുന്നതെ ഇരുണ്ട നാളുകളോ ? അതേയെന്നാണ് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. താങ്ക്സ് ഗിവിംഗ് കഴിഞ്ഞുള്ള ആഴ്ച്ചകളില്‍ അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും കറുപ്പേറിയ നാളുകളാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കായിരിക്കും അമേരിക്കയില്‍ ഉണ്ടാകാന്‍ പോകുന്നത്. അതുപോലെ ഗുരുതരമായ കോവിഡ് ബാധയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കണക്കില്ലാതെ വര്‍ദ്ധിക്കും.
രോഗവ്യാപനത്തിന്റെ അപകട സാധ്യത കണക്കാക്കാതെ ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് താങ്ങ്സ് ഗിവിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. ഇപ്പോള്‍ തന്നെ രോഗവ്യാപനവും ആശുപത്രി പ്രവേശനവും കുതിച്ചുയരുന്ന അമേരിക്കയില്‍, വരും നാളുകളില്‍ താങ്ങ്സ് ഗിവിംഗ് ആഘോഷങ്ങളുടെ പ്രത്യാഘാതം കാണാനാകുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇതുവരെ കാണാത്ത ഭീകരതയായിരിക്കും ഇനിയുള്ള ആഴ്ച്ചകളില്‍ ദൃശ്യമാവുക.
ഈ ആശങ്ക സത്യമാണെന്ന് അടിവരയിട്ടുകൊണ്ട് ഇന്നലെ അമേരിക്കയില്‍ 2,297 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. മാത്രമല്ല, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മരണം 2000 കടക്കുന്നത്. കഴിഞ്ഞ കുറേ ആഴ്ച്ചകളായി രോഗവ്യാപനവും ആശുപത്രി പ്രവേശനവും വര്‍ദ്ധിക്കുന്നതിനാല്‍ മരണനിരക്കും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്നലെ മാത്രം 1,81,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകളായി പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 1 ലക്ഷത്തിനു മേല്‍ ആണെന്നുള്ളതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. അതുപോലെ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും അഭൂതപൂര്വ്വമയി വര്‍ദ്ധിക്കുന്നുണ്ട്. ഇന്നലെ മാത്രം 90,000 രോഗികളാണ് ചികിത്സതേടിയെത്തിയത്.
ഇതുവരെ പൊതുവേ ശാന്തമായിരുന്ന കാലിഫോര്‍ണിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗവ്യാപന നിരക്കില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കാണപ്പെട്ടത്.മേയ് മാസത്തിനു ശേഷം ഇന്നലെയാണ് ന്യുയോര്‍ക്കില്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഉള്ക്കൊള്ളാവുന്നരോഗികളുടെ എണ്ണത്തിന്റെ പരമാവധി പരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
1 ലക്ഷ പേരില്‍ 158 രോഗികളുമായി നോര്‍ത്ത് ഡക്കോട്ടയാണ് ഏറ്റവും അധികം രോഗബാധയുള്ള സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. 154 കേസുകളുള്ള വ്യോമിംഗ് രണ്ടാം സ്ഥാനത്തും 1 ലക്ഷം പേരില്‍ 127 രോഗികളുമായി ന്യു മെക്സിക്കോയും 122 രോഗികളുമായി സൗത്ത് ഡക്കോട്ടയും മൂന്നും നാലും സ്ഥാനങ്ങളിലും തുടരുന്നു. മരണനിരക്ക് ഏറ്റവും അധികമുള്ളത് സൗത്ത് ഡക്കോട്ടയിലാണ്. 1 ലക്ഷം പേരില്‍ 2.8 ശതമാനം പേരാണ് ഇവിടെ കോവിഡ് മൂലം മരണമടയുന്നത്. 2.1 മരണങ്ങളോടെ നോര്‍ത്ത് ഡക്കോട്ടയും 1.4 മരണങ്ങളോടെ വ്യോമിംഗും തൊട്ടു പുറകിലുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam