
ബ്രിട്ടനിലെ കുടുംബ ചെലവുകളില്‍ ഒരുപക്ഷെ ഏറ്റവും കൂടിയ ചെലവ് കൗണ്‍സില്‍ ടാക്സ് ആയിരിക്കും. കൗണ്‍സില്‍ ടാക്സ് ബാന്‍ഡിനെ ആശ്രയിച്ചാണ് ഈ തുക നിശ്ചയിക്കപ്പെടുക. ഈ ബാന്‍ഡ് നിശ്ചയിക്കുന്നത് വീടിന്റെ വലിപ്പം, അത് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിങ്ങനെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുമാണ്. ഇങ്ങനെ നിശ്ചയിക്കപ്പെടുന്നത് തുകയില്‍ പുനരവലോകനത്തിന് സാധ്യതയില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇളവുകളും കിഴിവുകളും ലഭിക്കാനുള്ള സാധ്യതകളുണ്ട്.
ഈ കിഴിവുകളും ഇളവുകളും ഉപയോഗിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ 5,500 പൗണ്ട് വരെ ലാഭിക്കാം എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. അതുകൊണ്ടു തന്നെ കൗണ്‍സില്‍ ടാക്സില്‍ ലഭിക്കുന്ന ഇളവുകളെ കുറിച്ചും അതിനുള്ള മാനദണ്ഡങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉദാഹരണത്തിന്, ഒരു വീട്ടില്‍ രണ്ട് മുതിര്‍ന്നവര്‍ താമസിക്കുന്നുണ്ടെങ്കില്‍ മുഴുവന്‍ തുകയും നല്‍കേണ്ടതായി വരും. എന്നാല്‍, ഒരു മുതിര്‍ന്ന ആളെ ഉള്ളുവെങ്കില്‍ സിംഗിള്‍ പേഴ്സണ്‍ ഡിസ്കൗണ്ട് ആയി 25 ശതമാനം ഇളവ് ലഭിക്കും. അതുപോലെ, ഇങ്ങനെ താമസിക്കുന്നവരില്‍ കെയറര്‍മാരോ, വിദ്യാര്‍ത്ഥികളോ ഉണ്ടെങ്കിലുംഅല്ലെങ്കില് അവര്‍ക്ക് ക്രെഡിറ്റുകളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുണ്ടെങ്കിലും ഇളവുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
അവശതയനുഭവിക്കുന്നവര്‍ അല്ലെങ്കില്‍ അള്‍ഷമേഴ്സ് പോലുള്ള ഗുരുതരമായ മാനസിക രോഗങ്ങള്‍ ഉള്ളവര്‍, പഠന ബുദ്ധിമുട്ടുള്ളവര്‍ എന്നിവരെ കൗണ്‍സില്‍ ടാക്സ് നല്കുന്നതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍, നികുതി നല്കാന് ബാദ്ധ്യസ്ഥരായവര്‍ ആല്ലാതുള്ള നിരവധി ആളുകളുണ്ട്. ഉദാഹരണത്തിന് 18 വയസ്സില്‍ താഴെയുള്ളവര്‍, പൂര്‍ണ്ണ സമയ വിദ്യാര്‍ത്ഥികള്‍, ഒപ്പം താമസിക്കുന്ന കെയറര്‍മാര്‍, മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ. ഇത്തരത്തില്‍ നികുതി നല്‍കുന്നതിന് ബാദ്ധ്യസ്ഥരല്ലാത്തവര് ഒത്തൊരുമിച്ച് താമസിക്കുകയാണെങ്കില്‍ കൗണ്‍സില്‍ ടാക്സ് നല്‍കേണ്ടതില്ല.
എന്നിരുന്നാലും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ ചിലരെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല. ഉദാഹരണത്തിന് ഒപ്പം താമസിക്കുന്ന കെയറര്‍മാര്‍. ഇവരെ നികുതി നല്കുന്നതില് നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല, പക്ഷെ ചില ഇളവുകള്‍ ഇവര്‍ക്ക് ലഭിക്കും. അതായത്, നികുതി പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടവരോടൊപ്പം ഇവര്‍ താമസിക്കുകയാണെങ്കിലും, ഇവര്‍ നല്‍കേണ്ട തുക നല്‍കേണ്ടതായി വരും.
ഇത്തരത്തില്‍, നികുതി നല്കുന്നതില് നിന്നും ഒഴിവാക്കപ്പെട്ട ഒരു വ്യക്തി, കിഴിവുകള്‍ക്ക് അര്‍ഹരായ വ്യക്തിയോടൊപ്പംതാമസിക്കുകയാണെങ്കിലും ആ കുടുംബത്തിന് 50% നികുതി നല്‍കേണ്ടതായി വരും. അതായത്, ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉള്ള ഒരു വ്യക്തി, ഒപ്പം താമസിക്കുന്ന കെയറര്ക്കൊപ്പമാണ് താമസിക്കുന്നതെങ്കില്‍, ആ വീടിന് 50% നികുതി നല്‍കേണ്ടതായി വരും. അതേസമയം, ഗുരുതരമായ മാനസിക പ്രശ്നങ്ങളുള്ള രണ്ട് വ്യക്തികളോ അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യക്തിയും ഒരു പൂര്‍ണ്ണ സമയ വിദ്യാര്‍ത്ഥിയുമാണ് ഒരുമിച്ച് താമസിക്കുന്നതെങ്കില്‍ നികുതി നല്‍കേണ്ടതായി വരില്ല. ആര്ക്കൊക്ക് എന്തൊക്കെ കിഴിവുകള്‍ ലഭിക്കുമെന്നത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നും കണ്ടുപിടിക്കാവുന്നതാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam