1 GBP = 99.40INR                       

BREAKING NEWS

ആദ്യകോവിഡ് ലണ്ടന്‍ നഗരത്തെ തകര്‍ത്തപ്പോള്‍ രണ്ടാം കോവി ഡ് നാശം വിതച്ചത്‌ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, മേഖലകളില്‍; വേനല്‍ക്കാല ഉല്ലാസം വ്യാപന കാരണമായതായി വിലയിരുത്തല്‍; മലയാളികള്‍ കുടുങ്ങിയത് കയ്യിലിരിപ്പ് മൂലമെന്നാക്ഷേപം; ക്രിസ്തുമസിന്‌ ശേഷം കാത്തിരിക്കാം മൂന്നാം കോവിഡിനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജനുവരി മുതല്‍ കോവിഡ് സാന്നിധ്യം അറിയിച്ച യുകെയില്‍ ഒന്നാം ലോക് ഡൗണിനു ശേഷം രണ്ടാം ലോക് ഡൗണ്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുമ്പോഴും കോവിഡ് മരണങ്ങള്‍ ശമിക്കുന്നില്ല. രണ്ടാം ലോക് ഡൗണിലും കോവിഡിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്നു വ്യക്തമാക്കിയാണ് ബ്രിട്ടനില്‍ ബുധനാഴ്ച 696 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്നാം ലോക്ഡോണില്‍ ആയിരത്തിലേറെ പേര്‍  ഒരു ദിവസം തന്നെ കീഴടങ്ങിയ ഭീതി വിതറിയ ദിവസങ്ങള്‍ അവസാനിച്ച മെയ് അഞ്ചിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസമാണ് നവംബറിലെ നാലാം ബുധനാഴ്ച കടന്നു പോയത്. ഇതോടെ ഇനിയും ആയിരങ്ങളെ മരണക്കിടക്കയില്‍ കിടത്തിയേ കോവിഡ് രണ്ടാം ലോക് ഡൗണിലും അടങ്ങൂ എന്നുറപ്പായി. അതിനിടെ സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കിയതിലൂടെ രാജ്യം മൂന്നാം കോവിഡ് ആക്രമണവും കാണേണ്ടി വരുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി.

കോവിഡ് മരണങ്ങള്‍ ബ്രിട്ടനില്‍  അരലക്ഷം പിന്നിട്ടതോടെ രണ്ടാം വരവിലും ഇനിയും ആയിരങ്ങളുടെ ജീവനുകള്‍ വൈറസ് ആക്രമണത്തില്‍ ബലിയാടാവുമെന്നു ഉറപ്പാക്കിയിരിക്കുന്നു. ജൂലൈ,ആഗസ്റ്റ് മാസത്തില്‍ അല്പം മെച്ചപ്പെട്ട സാഹചര്യം ഉണ്ടായിരുന്ന യുകെയില്‍ സര്‍വ നിയന്ത്രണവും വിട്ടു ജനങ്ങള്‍ വേനല്‍ക്കാലം ആഘോഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണ് സെപ്റ്റംബര്‍ മുതല്‍ രോഗം വീണ്ടും ദേശവ്യാപകമായി പടരാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ പല തരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നോക്കിയിട്ടും പല കടലോര കേന്ദ്രങ്ങളിലും ഒരു ദിവസം അരലക്ഷത്തില്‍ അധികം ആളുകളാണ് തടിച്ചു കൂടിയത്. തങ്ങള്‍ സുരക്ഷിതരാണ് എന്ന ഭാവേനെ എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പല ബീച്ചുകളിലേക്കും ജനങ്ങള്‍ വരുന്നത് തടയാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ തയ്യാറായിട്ടും ജനം കൂട്ടം കൂടുന്നത് തടയാനായില്ല. സാമൂഹ്യ അകലം എന്നത് ബീച്ചുകളില്‍ വെറും ജലരേഖയായി മാറിയത് രണ്ടാം കോവിഡ് വ്യാപനത്തിന് ആവശ്യത്തില്‍ കൂടുതല്‍ ഇന്ധനമാണ് നല്‍കിയത്.

ഈ സാഹചര്യം ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നു ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു വീട്ടുകാര്‍ വീതം ആഘോഷം നടത്താന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ അഞ്ചു ദിവസം തുടരുമ്പോള്‍ ഒരേ വീട്ടുകാര്‍ക്ക് അനേകം പേരിലേക്ക് രോഗം പടര്‍ത്താന്‍ ഉള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ലോക്ഡോണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും സ്വന്തം ജീവന്റെ സുരക്ഷിതത്വം രണ്ടു കോവിഡ് വ്യാപനം കണ്ട ജനം സ്വയം ഏറ്റെടുക്കണം എന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. രണ്ടാം ലോക്ഡൗണിനു ശേഷവും രാജ്യത്തെ മിക്ക പ്രദേശങ്ങളും ടയര്‍ ത്രീ നിയന്ത്രണ പരിധിയില്‍ ആണെന്നത് രോഗവ്യാപനം ഒട്ടും തടയാനായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണ്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയില്ലെങ്കില്‍ ഒന്നും രണ്ടും വ്യാപന കാലത്തെ തീവ്രത തന്നെ മൂന്നാം കോവിഡ് ആക്രമണത്തില്‍ അടുത്ത വര്‍ഷം ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ പ്രതീക്ഷികാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ്. ഇതോടെ അടുത്ത വര്‍ഷം സ്പ്രിങ് സീസണില്‍ രാജ്യം കോവിഡ് മുക്തമാകും എന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.

അതിനിടെ ഒന്നാം കോവിഡില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ വ്യാപനത്തിന്റെ ദുഷ്‌പ്പേര് മുഴുവന്‍ ലണ്ടന്‍ ബറോയില്‍ ആയിരുന്നെകില്‍ രണ്ടാം കോവിഡ് വ്യാപനത്തില്‍ ആ പേരുദോഷം രണ്ടാം നിര നഗരങ്ങളിലേക്കാണ് എത്തിയത്. മെട്രോ നഗരങ്ങളായ മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം എന്നിവയ്ക്കൊപ്പം ലിവര്‍പൂള്‍, ലീഡ്‌സ്, നോട്ടിങ്ഹാം എന്നാ പ്രമുഖ നഗരങ്ങള്‍ കൂടി പിടിച്ചു നിര്‍ത്താനാകാത്ത കോവിഡില്‍ നിഷ്പ്രഭരായി മാറുന്ന കാഴ്ചയാണ് നവംബറില്‍ ഉണ്ടായത്. ബോള്‍ട്ടന്‍ , ബെഡ്‌ഫോര്‍ഡ്, ഓള്‍ ഡാം, ലെസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്റ് തുടങ്ങിയ ചെറുകിട പട്ടണങ്ങളിലും കോവിഡ് രൗദ്രത കാട്ടിയതു ഒട്ടേറെ മലയാളി കുടുംബങ്ങളെയും വിഷമത്തിലാക്കിയിരുന്നു.  ഇവയ്ക്കു പിന്നാലെ യോര്‍ക്ക് , കെന്റ് മുതലായ പ്രദേശത്തേകും കോവിഡ് വ്യാപനം കടക്കുകയാണ്.

പല പട്ടണങ്ങളിലായി നൂറുകണക്കിന് മലയാളികള്‍ ഇപ്പോഴും കോവിഡിന്റെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഒട്ടും കുറവില്ലാത്ത വിധം മലയാളികള്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ടെന്നാണ് വിവിധ പട്ടണങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.  മക്കള്‍ വഴി സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളില്‍ നിന്നുമാണ് ഇത്തവണ മലയാളികളെ രോഗം പ്രധാനമായും പിടികൂടിയത്. കുട്ടികള്‍ക്ക് വേഗത്തില്‍ രോഗശമനം ഉണ്ടായെങ്കിലും മധ്യവയസ് പോലും പിന്നിടാത്ത മാതാപിതാക്കള്‍ അതിവേഗത്തിലാണ് രോഗക്കിടക്കയിലായത്. ഒന്നാം കോവിഡിനെ സധൈര്യം നേരിട്ടു അനേകം രോഗികള്‍ക്ക് ആശ്വാസം എത്തിച്ചവരാണ് രണ്ടാം കോവിഡ് വീട്ടിലെത്തിയപ്പോള്‍ പ്രതിരോധം തകര്‍ന്നു രോഗത്തിന് കീഴ്‌പ്പെട്ടത്. ജോലി സ്ഥലങ്ങളില്‍ ലഭിക്കുന്ന പ്രതിരോധ നടപടികള്‍ പലര്‍ക്കും വീടുകളില്‍ അതേവിധം നടപ്പാക്കാന്‍ സാധിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് സ്‌കൂളുകളില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നും വീടുകളിലേക്ക് എത്തിയ കോവിഡ് തെളിയിക്കുന്നത്. ഇക്കാരണത്താലും അനേകം മലയാളി വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റികള്‍ അവധി നല്‍കിയിട്ടും ഇപ്പോഴും വീടുകളിലേക്ക് മടങ്ങാതെ സ്വന്തം താമസ സ്ഥലത്തു തുടരുകയാണ.

എന്നാല്‍ ഇവരൊക്കെ ക്രിസ്മസ് അവധിക്കാലത്തു നിശ്ചയമായും വീടുകളില്‍ എത്താതിരിക്കില്ല . പൊതുവില്‍ ചെറുപ്പക്കാരില്‍ പലര്‍ക്കും കാര്യമായ രോഗലക്ഷണം ഉണ്ടാക്കാതെയാണ് രണ്ടാം വ്യാപനം നടന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചെറിയ തലവേദന പോലും കോവിഡ് ലക്ഷണമായി മാറിയത് രണ്ടാം വ്യാപനത്തിലെ പ്രധാന മാറ്റമാണ്. ഇത്തരത്തില്‍ ഉള്ള രോഗികള്‍ അനേകം പേര്‍ക്ക് കോവിഡ് പകര്‍ന്നതിന്റെ ഉദാഹരണങ്ങള്‍ മലയാളി സമൂഹത്തില്‍ തന്നെ നിരവധിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കവന്‍ട്രി മലയാളി സമൂഹത്തില്‍ അനേകം പേരിലേക്ക് കോവിഡ് പകര്‍ന്നതെന്നും പറയപ്പെടുന്നു. ക്രിക്കറ്റ് മത്സരം വീക്ഷിക്കാന്‍ ഒത്തുകൂടിയവരാണ് സ്റ്റോക് ഓണ്‍ ട്രെന്റ്, ബര്‍മിങ്ഹാം പ്രദേശത്തു മലയാളികള്‍ക്ക് കോവിഡ് പടര്‍ത്തിയതെന്നു ആക്ഷേപമുണ്ട.  കോവിഡ് മറച്ചു വച്ച് ജോലിക്കു പോയ മലയാളികളെ കുറിച്ച് എല്ലാ പട്ടണങ്ങളില്‍ നിന്നും കേള്‍ക്കാനിടയായതും രണ്ടാം കോവിഡിലെ വ്യാപന കാരണം തേടുമ്പോള്‍ മുന്നിലെത്തുന്ന ഘടകങ്ങളാണ്.

ഇക്കഴിഞ്ഞ ഒരാഴ്ചയിലെ കണക്കില്‍ കോവിഡ് രോഗികള്‍ ഏറ്റവും അധികമുള്ള സ്ഥലങ്ങള്‍. ഒരാഴ്ചയിലധികമായി കെന്റിലെ സ്വേല്‍ , താനറ്റ് , മെഡ്വേ എന്നീ സ്ഥലങ്ങളാണ് വ്യാപനക്കണക്കില്‍ മുന്നില്‍ നില്കുന്നത് . സ്വയെല്‍ 530, താനെറ്റ് 477, കിങ്‌സ്ടണ്‍ അപ്പോള്‍ ഹള്‍ 459, മെഡൈ്വ 437, ബോസ്റ്റണ്‍ 436, ഈസ്റ്റ് ലിന്‍ഡേ 427, ബ്ലാനൂ ഗിവന്റ് 415, ഡഡ്‌ലി 411,ന്യൂകാസില്‍ അണ്ടര്‍ ലെം 406 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category