1 GBP = 99.40INR                       

BREAKING NEWS

ഇന്നത്തെ ബ്ലാക്ക് ഫ്രൈഡേ ആഘോഷമാക്കാന്‍ ആളുകള്‍ തെരുവിലേക്ക്; ഓണ്‍ലൈന്‍ വില്‍പനയും കൊണ്ട് പിടിച്ച്; കൊറോണ കാലത്തെ ഏറ്റവും വലിയ വില്‍പനയ്ക്കൊരുങ്ങി ബ്രിട്ടന്‍; ഓണ്‍ലൈന്‍ വഴിയോ ഓഫ്ലൈന്‍ വഴിയോ വാങ്ങും മുന്‍പ്

Britishmalayali
kz´wteJI³

കോവിഡിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ബ്രിട്ടന്‍ നിവാസികള്‍ കാത്തിരുന്ന ബ്ലാക്ക് ഫ്രൈഡെ എത്തിച്ചേര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 ബില്ല്യണ്‍ പൗണ്ടിന്റെ അധിക വില്‍പന ഈ വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചില ഓഫറുകള്‍, അവ പ്രത്യക്ഷത്തില്‍ കാണുന്നത് പോലെ ആകര്‍ഷണീയമാകില്ലെന്നാണ്ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരിക്കുന്നതിനാല്‍, ഈ വര്‍ഷം ബ്രിട്ടീഷുകാര്‍ കൂടുതലായി സധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനില്‍ കൂടിയായിരിക്കും.

പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പുകളായ ആമസോണും ഈ ബേയുമെല്ലാം ബ്ലാക്ക് ഫ്രൈഡേ ഡീലുകള്‍ക്ക് ആഴ്ച്ചകളോളം സാധുത നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വാരാന്ത്യം കഴിഞ്ഞ് തിങ്കളാഴ്ച്ചയാകുമ്പോഴേക്കും വില ഉയരാനുള്ള സാധ്യതയുമുണ്ട്. സെന്റര്‍ ഫോര്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ കാണിക്കുന്നത് മൂന്ന് ദിവസം കൊണ്ട് ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ ചെലവഴിക്കുന്ന തുക 5.75 ബില്ല്യണ്‍ ആയിരിക്കും എന്നാണ്. കഴിഞ്ഞ വര്‍ഷം ഇത് 3.77 ബില്ല്യണ്‍ പൗണ്ട് ആയിരുന്നു. അതായത് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 53 ശതമാനത്തിന്റെവര്‍ദ്ധനവാണ്.

പല സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ക്രിസ്ത്മസ്സിനു മുന്‍പുള്ള ആഴ്ച്ചയിലെ ഡെലിവറി സ്ലോട്ടുകള്‍ മിക്കവാറും എല്ലാം തന്നെ ബുക്ക് ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഇത്രയധികം ഡെലിവറി നടത്തുവാന്‍ ആവശ്യമായ ഡ്രൈവര്‍മാര്‍ ഇല്ലെന്നുള്ളത് ഒരു പ്രശ്നമാണ്. ക്രിസ്ത്മസ് വില്പനയെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ഇത്തവണ ഓണ്‍ലൈന്‍ വില്പനയായിരിക്കും പൊടിപൊടിക്കുക എന്നാണ്. ഓരോ മിനിറ്റിലും 1.34 മില്ല്യണ്‍ പൗണ്ട് ഇതില്‍ ചെലവിടുമത്രെ.

അതേസമയം, ബ്രിട്ടനില്‍ ഇപ്പോള്‍ ലഭ്യമായ പല ഓഫറുകളും യഥാര്‍ത്ഥത്തില്‍ അവ പറയുന്നത് പോലെ ആയിരിക്കില്ല എന്ന മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദര്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്ലാക്ക് ഫ്രൈഡേ ഓഫറുകളുടെ പേരില്‍ വിറ്റ പല സാധനങ്ങളും ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞും അതേ വിലയ്ക്കോ, അതില്‍ കുറഞ്ഞ വിലയ്ക്കോ ലഭ്യമായിരുന്നു എന്നാണ് ഒരു പഠനത്തില്‍ തെളിഞ്ഞത്. അതുപോലെ, ധാരാളം വിലക്കുറവില്‍ ലഭിക്കുന്നവയുടെ ഗുണമേന്മയും പരിശോധിക്കണമെന്ന് കണ്‍സ്യുമര്‍ ഗ്രൂപ്പുകള്‍ പറയുന്നു.

ബ്രാന്‍ഡഡ് ഉദ്പന്നങ്ങള്‍, പ്രത്യേകിച്ചും ടി വി പോലുള്ളവ ബ്രാന്‍ഡുകളുടെതായ നിലവാരം പുലര്‍ത്തുമെങ്കിലും, പ്രത്യേകിച്ച് ബ്രാന്‍ഡ് ഇല്ലാത്ത മാറ്റുകള്‍ തുടങ്ങിയ ഉദ്പന്നങ്ങളുടെ ഗുണനിലവാരത്തിലാണ് പ്രശ്നമുണ്ടാവുക. അതുപോലെ ചില ബ്രാന്‍ഡുകളുടെ ടിവി കളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഗുണവും തീരെ മോശമാണെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്.
 

ഓണ്‍ലൈന്‍ വ്യാപാര മേളകളിലെ ഡിസ്‌കൗണ്ട് വെറും തട്ടിപ്പോ? ബ്ലാക് ഫ്രൈഡേയെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ട് ചര്‍ച്ചയാവുമ്പോള്‍
ലണ്ടന്‍: കോവിഡ് കാലത്ത് കുതിച്ചുയരുകയാണ് ഓണ്‍ലൈന്‍ വില്‍പ്പന. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വില്‍പനാഘോഷമായ 'ബ്ലാക്ക് ഫ്രൈഡേ' എന്ന വാക്കും നാട്ടിന്‍ പുറങ്ങളില്‍പോലും സുപരിചിതമാണ്. ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില വന്‍ വിലക്കുറവില്‍ വാങ്ങാം എന്ന് വിശ്വസിച്ച് കാത്തിരിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കണം. ഇതിന്റെ ക്രഡിബിലിറ്റി ചോദ്യം ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ്.

ബ്ലാക്ക്‌ഫ്രൈഡേയില്‍ വില്‍ക്കുന്ന 10 ഉല്‍പ്പന്നങ്ങളില്‍ ഒന്‍പതും ഏതാണ്ട് ഒരേ വിലയ്ക്ക് അല്ലെങ്കില്‍ വിലകുറഞ്ഞ വിലയ്ക്ക് നേരത്തെ തന്നെ ലഭ്യമാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.നവംബര്‍ 27ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ 'കുറച്ച് ഗവേഷണം' നടത്തുന്നത് നല്ലതാണെന്നാണ് മിക്കവരും പറയുന്നത്. ആമസോണ്‍, ആര്‍ഗോസ്, ജോണ്‍ ലൂയിസ് എന്നിവയുള്‍പ്പെടെയുള്ള ചില്ലറ വ്യാപാരികള്‍ സീസണല്‍ ഷോപ്പിങ് ഇവന്റുകളില്‍ മാത്രമല്ല, വര്‍ഷം മുഴുവനും ഇതിലും നല്ല ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രിസ്മസിന് മുന്‍പ് സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള മാര്‍ഗമായാണ് പല ഷോപ്പര്‍മാരും ബ്ലാക്ക് ഫ്രൈഡേയെ കാണുന്നത്. യുകെയില്‍ മാത്രം ബ്ലാക്ക് ഫ്രൈഡേ വില്‍പന ഈ വര്‍ഷം 750 ദശലക്ഷം ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപതില്‍ ഒരു പ്രൊഡക്ട് എന്ന അനുപാതത്തില്‍ മാത്രമാണ് ബ്ലാക് ഫ്രൈഡേ ഡീലുകളില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് വിച്? (Which) എന്ന കമ്പനി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇത് ബ്ലാക് ഫ്രൈഡേ വില്‍പന മേളകള്‍ വെറും ബഹളം മാത്രമാണെന്നാണ് കാണിച്ചു തരുന്നതെന്ന റിപ്പോര്‍ട്ട് ഇത്തരം മറ്റു വിപണന മേളകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബ്ലാക് ഫ്രൈഡേയ്ക്ക് 'വില കുറച്ചു' വില്‍ക്കപ്പെട്ട സാധനങ്ങള്‍ക്ക് ബ്ലാക് ഫ്രൈഡെക്കു മുന്‍പും അതു കഴിഞ്ഞും വന്ന വില വ്യതിയാനം പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്ലാക് ഫ്രൈഡേയ്ക്ക് 'വില കുറച്ചു' വിറ്റ പലതിനും മേളയ്ക്കു മുന്‍പും അതു കഴിഞ്ഞും പലപ്പോഴും അതിലും വില കുറവായിരുന്നു എന്നാണ് ഒരു കണ്ടെത്തല്‍. അതേസമയം, ബ്ലാക് ഫ്രൈഡേയ്ക്ക് ആളുകള്‍ കണ്ണുമടച്ചു വാങ്ങുമെന്നറിയാവുന്നതുകൊണ്ട് കാശു കൂട്ടിയിടുന്നവരും ഉണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ബ്ലാക് ഫ്രൈഡേ വില്‍പന മേള വളര്‍ന്ന് ഇപ്പോള്‍ രണ്ടാഴ്ചത്തെ ഉത്സവമായി തീര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഇത് ആളുകള്‍ക്കും കടക്കാര്‍ക്കും മുഷിപ്പുളവാക്കുന്ന കാലയളവായി തീര്‍ന്നിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ബ്ലാക് ഫ്രൈഡേ വാങ്ങലിനോടുള്ള ആവേശം തണുത്തേക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല പ്രൊഡക്ടുകള്‍ക്കും വര്‍ഷം മുഴുവന്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്ലാക് ഫ്രൈഡേ വില്‍പന മേളയില്‍ എന്തെങ്കിലും സവിശേഷ കിഴിവ് ലഭിക്കുന്നുണ്ടോ എന്ന സന്ദേഹം വാങ്ങലുകാരെ പിടികൂടി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബ്ലാക് ഫ്രൈഡേ ഓഫറുകള്‍ക്ക് മുന്‍പും പിന്‍പുമുള്ള ആറുമാസമാണ് പഠനവിധേയമാക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. എന്നാല്‍, ഉപയോക്താക്കള്‍ക്ക് ഒരു വ്യക്തതയില്ലായ്മയുണ്ട് എന്നതാണ് മിക്ക ബ്രാന്‍ഡുകളും മുതലാക്കുന്നത്. നല്ല ഡീല്‍ എന്നു പറഞ്ഞു പരസ്യം ചെയ്യുന്ന പലതും അങ്ങനെയല്ല എന്ന് തങ്ങള്‍ പലപ്പോഴും കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് വിച്ചിന്റെ ഉദ്യോഗസ്ഥയായ നാറ്റലീ ഹിചിന്‍സ് പണ്ടൊരിക്കല്‍ പറഞ്ഞത്.

മേളയില്‍ പ്രൊഡക്ടുകള്‍ വാങ്ങുന്നതുകൊണ്ട് ഗുണമുണ്ടാകാം. എന്നാല്‍ പരസ്യം കണ്ടു ചാടിവീഴുകയും വേണ്ട. ഇത്തരം മേളകള്‍ മൊത്തം ഓളമുണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ വലിയ ഡിസ്‌കൗണ്ട് ഒന്നും നല്‍കുന്നില്ല എന്നാണ് വിച്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ഒരേ സമയത്ത് കൂടുതല്‍ പ്രൊഡക്ടുകള്‍ക്ക് ഓഫര്‍ നല്‍കുകയാണ് ഉത്സവകാല വില്‍പനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പല വില്‍പനക്കാരുടെയും നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category