1 GBP =99.20INR                       

BREAKING NEWS

കോടിയേരി കുടുംബത്തിനെതിരെ അതിശക്തമായ അന്വേഷണം തുടരും; ലീഗ് നേതാക്കളും സംശയ നിഴലില്‍; സ്വര്‍ണ്ണ കടത്തില്‍ ഇടപെട്ടതോടെ കിട്ടുന്നത് കള്ളപ്പണത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; കൂടുതല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് എല്ലാം അന്വേഷിക്കാന്‍ ഇഡി; അഹമ്മദാബാദില്‍ നിന്ന് വിശ്വസ്തനെ കൊച്ചിയില്‍ എത്തിച്ചതും അമിത് ഷാ-ഡോവല്‍ തന്ത്രം; രണ്ടും കല്‍പ്പിച്ച് ഇഡി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ സജീവമാകന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയക്കാരുടേയും കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാനാണ് നീക്കം. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളുടേയും സ്വത്ത് പരിശോധിക്കാനാണ് നീക്കം. ഇതിനൊപ്പം കിഫ്ബിയിലും പരിശോധന നടത്തും. കേരളത്തില്‍ കള്ളപ്പണ വേട്ട സജീവമാക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കുറച്ചു ദിവസം മുമ്പ് കേരളത്തിലെ ചുമതലയിലേക്ക് അതി വിശ്വസ്തനായ ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് അന്വേഷണം നിരീക്ഷിക്കുക.

കേരളത്തിലെ രാഷ്ട്രീയത്തില്‍ കള്ളപ്പണവും ബിനാമി സ്വത്തും സജീവമാണെന്നാണ് ഡോവലിന്റെ വിലയിരുത്തല്‍. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി നോട്ടമിട്ടതോടെയാണ് ഇത് വ്യക്തമായത്. ഇതിന് പുറമേ യുഡിഎഫിലും വില്ലന്മാരുണ്ട്. ബാര്‍ മുതലാളിമാരുടെ കാശ് പിരിവിലേക്കും മറ്റും അന്വേഷണം എത്തിയത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ സിബിഐ ഇടപെടലിന് പരിമതിയുണ്ട്. ഇഡിക്ക് എവിടേയും സാമ്പത്തിക കുറ്റകൃത്യത്തിലേക്ക് അന്വേഷണം നടത്താം. ഈ സാഹചര്യം കേരളത്തില്‍ പരമാവധി ഉപയോഗിക്കാണാണ് തീരുമാനം. ഇതിന് വേണ്ടിയാണ് കൂടുതല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ ഇഡി കേരളത്തില്‍ നിയമിക്കുന്നത്. പത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനാണ് നടപടികള്‍. ഇതിനുള്ള അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.

മസാല ബോണ്ട് ഇറക്കി കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ 2150 കോടി രൂപ സമാഹരിച്ചതില്‍ വിദേശനാണയ നിയന്ത്രണ നിയമത്തിന്റെ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ഫെമ) ലംഘനമുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടനാ ലംഘനമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിമര്‍ശിച്ചതു കേന്ദ്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം നിലനില്‍ക്കെയാണ് ഇഡിയുടെ രംഗപ്രവേശം. ഇതുള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ പദ്ധതികളെല്ലാം നിരീക്ഷിക്കുന്നു. ഇതിനൊപ്പം മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയില്ലാതെ വിദേശത്തുനിന്നു രാജ്യത്തേക്കു വന്‍തോതില്‍ പണം കൈമാറ്റം ചെയ്യുന്നതു 'ഫെമ'യുടെ ലംഘനമാണ്. യുഎഇയില്‍നിന്നു കേരളത്തിലേക്കും തിരികെയും അക്കൗണ്ട് വഴിയും അല്ലാതെയും പണം കടത്തിയതിനു സ്വപ്നയും സരിത്തും അടക്കമുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരെ ഇഡി 'ഫെമ' വകുപ്പുകള്‍ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോള്‍ കിഫ്ബിക്കെതിരെയും നടത്തുന്നത്. ഇതിനൊപ്പം ബിലീവേഴ്സ് ചര്‍ച്ചിനെതിരായ കേസിലും ഇടപെടാന്‍ സാധ്യതയുണ്ട്. കോടിയേരി കുടംബത്തിനെതിരെ സമഗ്രമായ അന്വേഷണമാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഓപ്പറേഷന്‍സ് കൂട്ടുന്നത്.

കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ തയ്യാറാക്കാന്‍ ഇ.ഡി. നടപടി തുടങ്ങി. കോഴപ്പണ ഇടപാടുകളില്‍ സംസ്ഥാന വിജിലന്‍സ്, പൊലീസ് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ കേസുകളില്‍ ഇ.ഡി.ക്കും പ്രത്യേക കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാം. ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ പുതിയ ജോയന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. കേരളവുമായി കൊമ്പുകോര്‍ത്തതോടെ കേന്ദ്രസര്‍ക്കാര്‍ അഹമ്മദാബാദില്‍നിന്ന് എത്തിച്ചതാണ് മനീഷ് ഗോധാരയെ. അമിത് ഷായുടെ അതിവവിശ്വസ്തനാണ് ഇദ്ദേഹം.

എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതികളാണ് കള്ളപ്പണക്കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതികള്‍. ഇവിടങ്ങളിലേക്കായാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നത്. ഏഴുവര്‍ഷമെങ്കിലും പരിചയസമ്പത്തുള്ളവരെ തേടുന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ ഇ.ഡി. അറിയിച്ചു. പത്ത് അഭിഭാഷകര്‍വരെ ഉള്‍പ്പെടുന്ന പ്രത്യേക പാനല്‍ തയ്യാറാക്കാനാണ് ആലോചന. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തോടെ ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ലഭിക്കുന്നത് കൂടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category