1 GBP =98.70INR                       

BREAKING NEWS

ഇതിഹാസത്തെ അവസാനം ഒരു നോക്ക് കാണാന്‍ എത്തി നിരാശരായവര്‍ പൊലീസുമായി ഏറ്റുമുട്ടി; മൃതദേഹത്തിന്റെ തലയില്‍ കൈവച്ച് മറ്റൊരു കൈയില്‍ വിജയാഹ്ലാദ ചിഹ്നവും കാട്ടി ഫോട്ടോ എടുത്തവരും വിവാദത്തില്‍; ഇതിഹാസം ദൈവത്തില്‍ ലയിച്ചു; മറഡോണയ്ക്ക് ലോകത്തിന്റെ അന്ത്യാജ്ഞലി

Britishmalayali
kz´wteJI³

ബ്യൂണസ് ഐറീസ്: ഇതിഹാസം ദൈവത്തില്‍ ലയിച്ചു. ആരാധകര്‍ക്ക് ദൈവം.. എതിരാളിക്ക് ചെകുത്താനും.... അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് വിട നല്‍കി ലോകം. ബ്യൂണസ് ഐറീസിലെ ബെല്ല വിസ്ത സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിലാപയാത്രയ്ക്കിടെ ആരാധകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബ്യൂണസ് ഐറിസിലെ തെരുവുകള്‍ മുതല്‍ ലോകമാകെയുള്ള ആരാധകര്‍ പ്രിയതാരത്തിന് ആദരമര്‍പ്പിച്ചു. തലച്ചോറില്‍ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ഞെട്ടലോടെയാണ് ആരാധകര്‍ മരണത്തെ ഉള്‍ക്കൊണ്ടത്. അര്‍ജന്റീനക്കാര്‍ സംസ്‌കാര ചടങ്ങിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും.

ഇതിനിടെ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്തവരും വിവാദത്തില്‍ കുടുങ്ങി. മറഡോണയുടെ മൃതദേഹം വൃത്തിയാക്കാന്‍ ചുമതലപ്പെടുത്തിയവരാണ് വിവാദത്തില്‍ കുടങ്ങുന്നത്. മറഡോണയുടെ തലയില്‍ ഒരു കൈയും സന്തോഷ സൂചകമായ കൈവിരലും നല്‍കി ഫോട്ടോയ്ക്ക് പോസ് ചെയ്തത് താരത്തെ അപമാനിക്കലായി. മറഡോണയുടെ മൃതദേഹം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ആളുകളില്‍ ഒരാളാണ് ഡിഗോ മോളിന. മറഡോണയുടെ മൃതദേഹം സംസ്ഥാന ശവസംസ്‌കാര ചടങ്ങിലേക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടുത്തതാണ് ഈ ഫോട്ടോ. മറഡോണയെ അപമാനിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ ആക്രമണ ഭീഷണിയും ആരോധകര്‍ മുഴക്കുന്നുണ്ട്.

നിരവധി സംസ്‌കാര തൊഴിലാളികള്‍ ഇങ്ങനെ ഫോട്ടോ എടുത്തുവെന്നാണ് സൂചനകള്‍. പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അവസാനമായി മറഡോണയെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് തലസ്ഥാന നഗരമായ ബ്വേനസ് എയ്റീസിലേക്ക് ഒഴുകിയെത്തിയത്. പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു പൊതുദര്‍ശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകള്‍ നീണ്ടു. പലര്‍ക്കും കാണാനായില്ല. ഇതാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. മറഡോണയുടെ മരണത്തെ തുടര്‍ന്ന് അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്.

ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്. വീട്ടില്‍ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോക ഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായിരുന്നു. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ 21 വിജയം നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അന്നും ഇന്നും അത്ഭുതമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category