1 GBP =99.20INR                       

BREAKING NEWS

ജല പീരങ്കിക്ക് മുകളില്‍ കയറി കര്‍ഷകര്‍ക്ക് നേരെ ചീറ്റിയ പമ്പ് ഓഫ് ചെയ്ത് ബിരുദ വിദ്യാര്‍ത്ഥി; കര്‍ഷകരുടെ രക്ഷകനായി താരമായി ബിരുദ വിദ്യാര്‍ത്ഥി: വീഡിയോ കാണാം

Britishmalayali
kz´wteJI³

ചണ്ഡീഗഡ്: ചലോ ഡല്‍ഹി പ്രതിഷേധത്തിനിടെ ജല പീരങ്കിക്ക് മുകളില്‍ ചാടി കയറി പമ്പ് ഓഫ് ചെയ്ത് താരമായി ബിരുദ വിദ്യാര്‍ത്ഥി. കര്‍ഷകരുടെ പ്രതിഷേധം പൊളിക്കാന്‍ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോള്‍ ജലപീരങ്കിക്ക് മുകളില്‍ ചാടി കയറിയ വിദ്യാര്‍ത്ഥി കര്‍ഷകര്‍ക്കു നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയ ശേഷമാണ് വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്.ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അംബാല ജില്ലയിലെ നവ്ദീപ് സിങ് എന്ന ബിരുദ വിദ്യാര്‍ത്ഥിയാണ് കര്‍ഷകരുടെ പ്രതിഷേധത്തിനിടെ താരമായത്. 'ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി.' നവ്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ഒരു പൊലീസുകാരന്‍ തന്നെ ലാത്തികൊണ്ട് അടിച്ചുവെന്നും നവ്ദീപ് പറഞ്ഞു. ആ പൊലീസുകാരനോട് ദേഷ്യമില്ലെന്നും നവ്ദീപ് കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്തത്. അദ്ദേഹവും ഒരു കര്‍ഷകന്റെ മകനാണ്', നവ്ദീപ് പറഞ്ഞു.
 
ഹരിയാനയിലെ അംബാലയില്‍ നടന്ന ചലോ ഡല്‍ഹി മാര്‍ച്ചിലാണ് കര്‍ഷകര്‍ക്കു നേരായ പൊലീസ് അതിക്രമം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുക ആയിരുന്നു. പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ നദിയിലേക്ക് എറിഞ്ഞ് കര്‍ഷകര്‍ മുന്നേറാന്‍ ശ്രമിച്ചു

ഹിസാറിലും കര്‍ണാലിലും കുരുക്ഷേത്രയിലും കര്‍ഷകരെ പൊലീസ് തടഞ്ഞു. മേധാപട്ക്കറിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച് യുപിയിലെ ആഗ്രയില്‍ തടഞ്ഞു. മാര്‍ച്ച് രാജ്യതലസ്ഥാനത്ത് കടക്കാതിരിക്കാന്‍ കേന്ദ്രം കടുത്ത നടപടികളെടുത്തു. ഡല്‍ഹിയിലെ അഞ്ചു അതിര്‍ത്തികളും അടച്ചു. റോഡുകള്‍ അടയ്ക്കാന്‍ മണ്ണ് നിറച്ച ലോറികള്‍ അതിര്‍ത്തിയിലെത്തിയതും അസാധാരണ നടപടിയായി. കര്‍ഷകരുടെ നീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും വട്ടമിട്ടു പറന്നു.

മെട്രോ സര്‍വീസുകള്‍ നഗരാതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി മാര്‍ച്ചിന് ഡല്‍ഹി പൊലീസ് നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പൊലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അപലപിച്ചു. മോദി സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളും കര്‍ഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. അതേസമയം, നിയമങ്ങള്‍ കര്‍ഷക വിരുദ്ധമല്ലെന്നും പിന്‍വലിക്കില്ലെന്നുമുള്ള ഉറച്ചുനിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category