
കവന്‍ട്രി: പത്തുവര്‍ഷം കണ്ണിലെ കൃഷ്മണി പോലെ സൂക്ഷിച്ച പൊന്നോമന പൊടുന്നനെ വീട്ടിലെ സകല സന്തോഷങ്ങള്‍ക്കും അവധി നല്കി വിടപറയുക. ഏതൊരു കുടുംബത്തിനും താങ്ങാന്‍ കഴിയാത്ത സങ്കടമാണത്. ആ സങ്കടം ഇപ്പോള്‍ മാഞ്ചസ്റ്ററിലെ ഷാജിയും പ്രിനിയും ഒറ്റയ്ക്കല്ല അനുഭവിക്കുന്നത്, അവരുടെ പ്രിയപെട്ടവരൊക്കെ ആ സങ്കടപ്പെയ്ത്തില്‍ കൂടിച്ചേരുകയാണ്. ഇന്നലെ രാത്രിയോടെ മാഞ്ചസ്റ്ററിനു വെളിയിലേക്കും പത്തുവയസുകാരി ഇസബേലിന്റെ മരണ വിവരം എത്തിയതോടെ സകലരും അന്വേഷണമായി, എന്താണ് സംഭവിച്ചതെന്നറിയാന്‍. ഒടുവില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ കുട്ടി ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്നെന്നും ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും വെളിപ്പെടുത്തിയതോടെ യുകെ മലയാളി സമൂഹത്തിലെ നൊമ്പര പൊട്ടായി മാറുകയാണ് ഇസബെല്‍.
കോട്ടയം നീണ്ടൂര്‍ സ്വദേശിയായ കല്ലടാന്തി കുടുംബാംഗം ഷാജിയുടെയും പ്രിനിയുടെയും അഞ്ചു മക്കളില്‍ നാലാമത്തെ കുട്ടിയാണ് ഇസബെല്‍. മാഞ്ചസ്റ്ററിലെ ഹില്ടഗ്രീനിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഏറെനാളായി ഇവിടെയാണ് ഈ കുടുംബം താമസിക്കുന്നതും. വീട്ടിലെ ഏറ്റവും മിടുക്കിയായ ഇസബെല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം പ്രിന്‍സസ് ആയിരുന്നു. ആ പേരിലായിരുന്നു അവര്‍ ഇഷ്ടക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നതും. ഒടുവില്‍ ഒരു രാജകുമാരിയെ പോലെ തന്നെ ഇളം പ്രായത്തില്‍ അവള് പറന്നകന്നതോടെയാണ് ആ വിളിപ്പേരിലെ യാദൃശ്ചികത ഏവരും ഓര്‍ത്തെടുക്കുന്നത്. എപ്പോഴും കളിചിരികള്‍ പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇസബെല്‍ വീട്ടിലെ നാലു ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള് ആയിരുന്നു എന്നത് ഏവരിലും സങ്കടം അധികരിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികളായ റയാന്, റൂബന്‍, റിയോണ്‍, ജോണ്‍ പോള്‍ എന്നിവരാണ് ഇസബെല്ലയുടെ സഹോദരങ്ങള്‍. ആശിച്ചുണ്ടായ മകളുടെ വിയോഗവ്യഥയില്‍ തളര്‍ന്നിരിക്കുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന പ്രയാസത്തിലാണ് പ്രിയപ്പെട്ടവര്‍.
.jpg)
കുഞ്ഞിന്റെ മരണത്തില്‍ വ്യസനിക്കുന്ന കുടുംബത്തോടും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ ബ്രിട്ടീഷ് മലയാളിയുടെ ഹൃദയ വേദന പങ്കിടുന്നു, ആദരാഞ്ജലികള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam