1 GBP =98.70INR                       

BREAKING NEWS

1986ല്‍ 'ദൈവത്തിന്റെ കൈ' ഗോളടിക്കും മുമ്പേ ക്ലോഡിയ വില്ലഫേനു ഹൃദയം കൈമാറിയ ഇതിഹാസം; നാപ്പോളിക്കായി കളിക്കുമ്പോള്‍ മോഡലായ ക്രിസ്റ്റീന സാനിഗ്ര; പിന്നെ നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈന്‍; ദീര്‍ഘകാല പങ്കാളിയായി വെറോണിക്കാ ഒജേഡ; അംഗീകരിച്ച മക്കള്‍ എട്ട്; അവകാശ വാദം ഉയര്‍ത്തുന്നവരും ഏറെ; മറഡോണയുടെ പിന്തുടര്‍ച്ചയ്ക്കായി ഇനി നിയമയുദ്ധം

Britishmalayali
kz´wteJI³

ബ്യൂണസ് അയേഴ്സ്; ദൈവത്തിന്റെ കൈയൊപ്പുള്ള ഇതിഹാസം വിടവാങ്ങി. ഇനി ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശത്തിനായുള്ള നിയമ പോരാട്ടം. സ്വന്തമായി ഫുട്ബോള്‍ ടീമുണ്ടാക്കാന്‍ ഒരാള്‍ മാത്രം കുറവുണ്ടായിരുന്ന വീട്ടിലാണു മറഡോണ ജനിച്ചു വളര്‍ന്നത്. അച്ഛന്‍, അമ്മ, ഏഴു സഹോദരങ്ങള്‍. അവിടെ ഉണ്ടായിരുന്നത് വറുതിയും ദാരിദ്ര്യവും മാത്രം. കാല്‍പ്പന്തുകളിയിലൂടെ ഈ ജീവിത ദുഃഖം മറഡോണ മാറ്റി. ശതകോടീശ്വരനായി മാറി. മരിക്കുമ്പോള്‍ സ്വത്ത് വിഭജനം കീറാമുട്ടിയുമാകുന്നു. അംഗീകരിക്കപ്പെട്ട എട്ടു മക്കളും അവകാശവാദവുമായി രംഗത്തുള്ള മറ്റ് മക്കളും വിട്ടു കൊടുക്കാന്‍ ഒരുക്കമല്ല. പിന്തുടര്‍ച്ചാവകാശത്തിനു വേണ്ടിയുള്ള നിയമയുദ്ധമായി മരണ ശേഷവും മറഡോണ വിവാദങ്ങളില്‍ തുടരും.

ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ മരണത്തോടെ മറ്റൊരു മറഡോണ ഇലവന്‍ യുദ്ധം ആരംഭിക്കുകയാണ്. നിയമപരമായി അംഗീകരിച്ച മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മില്‍ തമ്മില്‍ സ്വത്തം തര്‍ക്കം ഉയര്‍ന്ന് വരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തയിടെ 23 വയസ്സുള്ള ഒരു അര്‍ജന്റീനിയന്‍ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോള്‍, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കള്‍ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു.

1986ല്‍ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ കുടിയേറും മുന്‍പേ മറഡോണ ക്ലോഡിയ വില്ലഫേനു തന്റെ ഹൃദയം കൈമാറിയിരുന്നു. നിര്‍മ്മാതാവും നടിയുമായിരുന്ന അവര്‍ക്കു അപ്പോള്‍ 17 വയസ്സ്. മറഡോണയ്ക്കു രണ്ടു വയസ്സു കൂടുതല്‍. ദമ്പതികള്‍ക്കു ഡാല്‍മ, ഗിയാന്നിന എന്നീ രണ്ടു പെണ്‍മക്കള്‍. മൂത്തമകള്‍ക്ക് അമ്മയുടെ പേരാണ് നല്‍കിയത്. ഗിയാന്നിനയെ വിവാഹം കഴിച്ചതു പ്രശസ്ത ഫുട്ബോള്‍ താരം സെര്‍ജിയോ അഗ്യൂറോയാണ്. പ്രണയവും വിവാഹവുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനു ശേഷം 2004ല്‍ ക്ലോഡിയയും മറഡോണയും പിരിഞ്ഞു. പിന്നെയും ദീര്‍ഘകാലം അവര്‍ നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. അമേരിക്കയില്‍ ഫ്ളാറ്റ് വാങ്ങുന്നതിനായി പണം മോഷ്ടിച്ചുവെന്നാരോപിച്ചു ക്ലോഡിയയ്ക്കെതിരെ മറഡോണ കോടതിയിലുമെത്തി.

ഡിയാഗോ ജൂനിയര്‍ സിനാഗ്രയാണു മറഡോണയുടെ മൂത്ത മകന്‍. ഇറ്റാലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിരുന്ന ജൂനിയറിനെ ജനിച്ചു 30 വര്‍ഷങ്ങള്‍ക്കു ശേഷമാണു മറഡോണ അംഗീകരിച്ചത്. നാപ്പോളിക്കായി കളിക്കുന്ന കാലത്ത്, മോഡലായിരുന്ന ക്രിസ്റ്റീന സിനാഗ്രയുമായുണ്ടായ ബന്ധത്തിലാണു ജൂനിയറിന്റെ ജനനം. 1995ല്‍ ഇറ്റാലിയന്‍ കോടതി മകനെന്നു വിധിച്ചിട്ടും മറഡോണ അംഗീകരിച്ചില്ല. 2016ല്‍ താരം മനസ്സു മാറ്റി. ഒപ്പമുള്ള ചിത്രം പങ്കുവച്ച്, 'അവന്‍ എന്നെപ്പോലെ ' എന്നു കുറിക്കുകയും ചെയ്തു.

നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈനുമായുള്ള ബന്ധത്തില്‍ ജനിച്ച ജന മോഡലാണ്. ക്യൂബയില്‍ 2 സ്ത്രീകളിലായി 3 മക്കളുണ്ടെന്നു കഴിഞ്ഞ വര്‍ഷമാണ് മറഡോണ വെളിപ്പെടുത്തിയത്. ജുവാന, ലു, ജാവിയെലിറ്റോ എന്നിവരേയും അംഗീകരിച്ചു. ദീര്‍ഘകാല പങ്കാളിയായിരുന്ന വെറോണിക്കാ ഒജേഡയില്‍ ജനിച്ച ഡിയഗോ ഫെര്‍ണാണ്ടോയാണ് (ഏഴ്) അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ കുഞ്ഞ്.

അര്‍ജന്റീന വനിതാ ഫുട്ബോള്‍ ടീം അംഗമായിരുന്ന റോക്കിയോ ഒലീവ യായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തില്‍ മക്കളില്ല. 30 വയസ്സിനു ഇളപ്പമായിരുന്ന അവര്‍ മറഡോണയുടെ മദ്യാസക്തിയില്‍ മനംമടുത്താണു 2018ല്‍ ബന്ധം ഉപേക്ഷിച്ചത്. മഗലി ഗില്‍, സാന്തിയാഗോ ലാറ എന്നിവര്‍ മറഡോണയുടെ മക്കളാണെന്നവകാശപ്പെട്ടു ഈയിടെ രംഗത്തെത്തി.

ക്യുബയിലെ ഒരു സ്ത്രീ, തന്റെ മൂന്നു മക്കളുടെ പിതാവ് മറഡോണയാണെന്ന അവകാശവാദം ഉയര്‍ത്തി മുന്നോട്ട് വന്നിരുന്നു. അതിനുശേഷമാണ് അര്‍ജന്റീനിയന്‍ യുവതിയായ മഗാലി ഗില്‍ താന്‍ മറഡോണയുടെ പുത്രിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. മറഡോണ തന്നെ അംഗീകരിക്കുകയാണെങ്കില്‍, തന്റെ കുഞ്ഞു മകള്‍ക്ക് ഒരു അപ്പൂപ്പനെ ലഭിക്കും എന്നാണ്' ഒരു ടി വി താരം കൂടിയായ ഈ യുവതി അന്നുപറഞ്ഞത്.

മറഡോണയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി അവര്‍ ഒരു നിയമ പോരാട്ടം കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസവിച്ച ഉടനെ മാതാവ് ഉപേക്ഷിച്ച ഈ യുവതിയെ ആരോ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷമാണ് തന്നെ വളര്‍ത്തുന്നവര്‍ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ലെന്ന് തിരിച്ചറിഞ്ഞതും, മറഡോണയാണ് തന്റെ പിതാവെന്ന് മനസ്സിലാക്കുന്നതും എന്നാണ് ഇവരെ കുറിച്ച് ഫീച്ചര്‍ തയ്യാറാക്കിയ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നതും പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടതും. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്. മഗാലി തന്റെ അവകാശവാദവുമായി എത്തുന്നതിന് ഒരു മാസം മുന്‍പ് അര്‍ജന്റീനയിലെ ലാ പ്ലാറ്റ നഗരത്തിലെ സാന്റിയഗോ ലാറ എന്ന ഒരു യുവാവും മറഡോണ തന്റെ പിതാവാണെന്ന് ആരോപിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നഗരത്തിലാണ് മറഡോണയുടെ പ്രശസ്തമായ ജിംനേഷ്യാ വൈ എസ്ഗ്രിമ സ്ഥിതി ചെയ്യുന്നത്.

ഈ കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലില്‍ വെയ്ട്രസ് ആയിരുന്നു. അവര്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ അര്‍ബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളര്‍ത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാള്‍ പറയുന്നത്. ഒരു ഡി എന്‍ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരന്‍ പറഞ്ഞു. രക്തപരിശോധനയില്‍ പിതൃത്വം തെളിയിച്ചാല്‍ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീല്‍ മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയില്‍ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. 2000 ല്‍ ആയിരുന്നു ഇത്. പിന്നീട് ഫിഡല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മറഡോണ ക്യുബയില്‍ എത്തിയപ്പോള്‍ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകന്‍ പറഞ്ഞു. ഒരു ഇറ്റാലിയന്‍ മോഡലുമായുള്ള അവിഹിതത്തില്‍ ജനിച്ച മകന്‍ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category