
ഷൊര്‍ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സിപിഎം നേതാവ് എം. ആര് മുരളിയെത്തും. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുരളി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നങ്കിലും പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മുരളിക്ക് പുതിയ ചുമതല നല്‍കിയത്.
ഷൊര്‍ണൂര്‍ നഗരസഭ മുന്‍ അധ്യക്ഷനും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവുമാണ് മുരളി. സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്നു പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തി പുറത്തായതോടെയാണു മുരളി ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പുറത്തായ ശേഷം വിമതരുടെ ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന അധ്യക്ഷനാവുകയും ജനകീയ വികസനസമിതി രൂപീകരിക്കുകയും ചെയ്തു. അന്നു സിപിഎം ഭരണസമിതിയില്‍ നഗരസഭാ ഉപാധ്യക്ഷനായിരുന്ന മുരളി ഉള്‍പ്പെടെ 9 കൗണ്‍സിലര്‍മാര്‍ അംഗത്വം രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഇവരില്‍ 8 പേര് വിജയിച്ചു. 2010ലെ തിരഞ്ഞെടുപ്പില്‍ മുരളി നഗരസഭാധ്യക്ഷനായി.
രണ്ട് വര്‍ഷത്തിനു ശേഷം വികസനസമിതി പിരിച്ചുവിട്ടു മുരളിയും ഒപ്പമുള്ളവരും സിപിഎമ്മിലേക്കു മടങ്ങി. അധ്യക്ഷസ്ഥാനം സിപിഎമ്മിനു ലഭിക്കുകയും ചെയ്തു. പാര്‍ട്ടി വിടുമ്പോഴുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയില്‍ ഒരു മാസം കൊണ്ടു മുരളി തിരിച്ചെത്തുകയും ചെയ്തു.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന് ചെയര്‍മാനും എം.ആര്. മുരളി സെക്രട്ടറിയുമായാണ് ഒരു കാലത്ത് സംസ്ഥാനത്തെ സിപിഐ.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപനസമിതിക്ക് രൂപം നല്‍കിയത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ത്ഥിയായി പാലക്കാട്ട് മുരളി കളത്തിലിറങ്ങുകയും ചെയ്തിരുന്നു. അന്ന് ഇരുപതിനായിരത്തിലധികം വോട്ട് മുരളി നേടിയപ്പോള്‍ ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എം.ബി. രാജേഷ് ജയിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam