
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസസ് (കെ എസ് എഫ് ഇ) ഗുരുതരമായ കുഴപ്പങ്ങള്‍ കാട്ടിയതായി കംപ്ടോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ( സി എ ജി ) കണ്ടെത്തിയിരുന്നു. പാവങ്ങള്‍ക്ക് നല്‍കേണ്ട വായ്പ നല്‍കിയില്ല, സ്വകാര്യ പണമിടപാടുകാര്‍ക്ക് വഴിവിട്ട് വായ്പ നല്കി,കള്ളത്തരം പറഞ്ഞ് നിക്ഷേപം സ്വീകരിച്ചു , റിസര്‍വ് ബാങ്കിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് നിയമസഭയില്‍വെച്ച സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഈ ചര്‍ച്ചകള്‍ക്കിടെയാണ് വിജിലന്‍സും റെയ്ഡിന് എത്തിയത്. ഈ റെയ്ഡിലും സിഎജി റിപ്പോര്‍ട്ടിലേതിന് സമാനമായ ക്രമേക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മന്ത്രി തോമസ് ഐസക്കിനും ധനവകുപ്പിനും അതൃപ്തിയാണ്. ധനമന്ത്രി തോമസ് ഐസക് വിജിലന്‍സിനെതിരെ പരസ്യ പ്രതികരണവുമായി എത്തി. ഇതോടെ വിജിലന്‍സിന്റെ തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം. റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കില്‍ ഐസക് വിമര്‍ശനം ചുരുക്കി. ഇത് അതിശക്തമായ വിമര്‍ശനമായിരുന്നു. ആഭ്യന്തരവകുപ്പിന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഉന്നതതലത്തില്‍ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തില്‍ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്.
ടികെ ജോസാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സഞ്ജയ് കൗളാണ് സെക്രട്ടറി. സഞ്ജയ് കൗളിനാണ് വിജിലന്‍സിന്റെ ചുമതലയും. ഈ സാഹചര്യത്തിലാണ് ധനമന്ത്രി പരസ്യ വിമര്‍ശനം നടത്തുന്നത്. നേരത്തെ പൊലീസ് ആക്ട് ഭേദഗതിയിലും മറ്റും സഞ്ജയ് കൗള്‍ ഇടപെട്ടുവെന്ന വിലയിരുത്തലുകള്‍ സിപിഎം നടത്തിയിരുന്നു. കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ സഞ്ജയ് കൗള്‍ ഗുജറാത്തുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ള ഐഎഎസുകാരന്. മോദി മുഖ്യമന്ത്രിയായപ്പോള്‍ ഗുജറാത്ത് മോഡല്‍ ചര്‍ച്ച സജീവമാക്കിയ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കൗള്‍.
സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണു കെഎസ്എഫ്ഇ. സ്കൂള്‍ കുട്ടികള്‍ക്കു കുടുംബശ്രീ വഴി ലാപ്ടോപ് നല്കുന്ന പദ്ധതി അവതാളത്തിലായിരിക്കെയാണ് റെയ്ഡ്. വിജിലന്‍സ് കണ്ടെത്തിയതിനു സമാനമായ ക്രമക്കേടുകള്‍ സിഎജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയ്ക്കു കളങ്കമേല്പിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. എന്നാല്‍ വിജിലന്‍സ് റെയ്ഡിനെ കുറ്റപ്പെടുത്തി കെ എസ് എഫ് ഇയുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ധനവകുപ്പിനെതിരെ വിജിലന്‍സ് രംഗത്തു വന്നത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വിജിലന്‍സ് ഗൗരവത്തോടെ എടുക്കുന്നുമില്ല.
കെ എസ് എഫ് ഇ ശാഖകളില്‍ പണയാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ 10 ശാഖകളില്‍ വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തി. 4 ശാഖകളില്‍ സ്വര്ണപ്പണയത്തട്ടിപ്പും നടക്കുന്നു. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖകളും വകമാറ്റുന്നു. വണ്ടിച്ചെക്ക് നല്കുന്നവരെയും നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുന്നു; ചിട്ടി പണം നല്കുന്നു. 40 പേരെ ചേര്‍ക്കേണ്ടിടത്ത് 25 30 പേര് മാത്രമാണുള്ളത്. ബാക്കി പേരുകള്‍ വ്യാജമാണ്. നറുക്കെടുക്കുമ്പോള്‍ ഇവര്‍ പണം അടയ്ക്കുന്നില്ലെന്നു കാരണം. കെഎസ്എഫ്ഇയുടെ തനതു ഫണ്ടില്‍ നിന്നാണ് ചിട്ടി കിട്ടുന്നവര്‍ക്കു പണം നല്‍കുന്നത്.
അതിനിടെ 50 വര്‍ഷമായി ഇടപാടുകളില്‍ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നു ചെയര്മാന് പീലിപ്പോസ് തോമസ് പ്രതികരിച്ചു. വര്‍ഷത്തില്‍ ഒന്നിലധികം തവണ ശാഖകളില്‍ ഓഡിറ്റ് നടത്താറുണ്ട്. കൂടാതെ ധനകാര്യ വകുപ്പിന്റെ അന്വേഷണ വിഭാഗവും ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗവും രേഖകള്‍ പരിശോധിച്ചശേഷം ചൂണ്ടിക്കാണിക്കുന്ന അപാകതകള്‍ പരിഹരിക്കുന്നുമുണ്ട്. സിഎജി ഓഡിറ്റുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ചിട്ടി സെക്യൂരിറ്റി തുക ട്രഷറിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അല്ലാതെ ചിട്ടി തുടങ്ങാനാകില്ല. 40 പേരുടെ ചിട്ടി തുടങ്ങുമ്പോള്‍ ഒന്നോ രണ്ടോ പേരുടെ ചെക്കുകള്‍ മടങ്ങിയാല്‍ അവര്‍ക്ക് പകരം പകരം മറ്റൊരാളെ ചേര്‍ക്കാറുണ്ട്.
തിരിച്ചറിയല്‍ രേഖകള്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ പരിശോധിച്ച ശേഷമാണ് ചിട്ടിയില്‍ ചേര്‍ക്കുന്നത്. നിയമവിധേയമായി മാത്രമേ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യാറുള്ളൂ. ബെനാമി പേരിലുള്ള ഇടപാട് നടക്കില്ല. ആദ്യ തവണയുടെ ചില ചെക്കുകള്‍ ബാങ്കില്‍ തുകയില്ലാതെ മടങ്ങാറുണ്ടെങ്കിലും പകരം വേറെ ആളെ ചിട്ടിയില്‍ ചേര്‍ക്കാറുണ്ട്. ചിട്ടി പിടിക്കുന്നവര്‍ക്ക് പണം നല്‍കാനാണ് ദിവസപ്പിരിവ് ട്രഷറിയില്‍ നിക്ഷേപിക്കാത്തത്. ഇതു ബാങ്കില്‍ നിക്ഷേപിക്കും. കെഎസ്എഫ്ഇക്ക് 7000 കോടി രൂപ സംസ്ഥാനത്തെ ട്രഷറിയില്‍ നിക്ഷേപമുണ്ട്. ഒരു ശാഖയില്‍നിന്നും സ്വര്‍ണം മോഷണം പോയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1500 കോടി രൂപ കെഎസ്എഫ്ഇ കുടിശിക പിരിച്ചിട്ടുണ്ട്. ഏതെങ്കിലും ശാഖയില്‍ ഇടപാടുകളുടെ കാര്യത്തില്‍ അപാകത ഉണ്ടായത് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ്. ഇതാണ് കെ എസ് എഫ് ഇയെ പ്രതിസന്ധിയിലാക്കുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച 'വിദ്യാധനം' വായ്പ പദ്ധതിയെ കുറിച്ച് സിഎജി എടുത്തു പറയുന്നു.2011 ല്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണമിത്. പ്രതി വര്‍ഷം ദുര്‍ബലരായ 1500 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ നാലു ശതമാനം പലിശ സബ്സിഡിയായി നല്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം 30 കോടി പദ്ധതിയക്കായി നീ്ക്കിവെയ്ക്കുമെന്നും പറഞ്ഞിരുന്നു.
പദ്ധതി ആരംഭിച്ചതുമുതല്‍ 2018 മാര്‍ച്ച് വരെ ദുര്‍ബല വിഭാഗത്തില്‍ പെട്ട് 12 വിദ്യാര്‍ത്ഥികള്‍ക്കുമാത്രമാണ് വായ്പ അനുവദിച്ചത്. ഏഴു വര്‍ഷം കൊണ്ട് 10,500 കുട്ടികള്‍ക്ക് വായ്പ നല്‍കേണ്ടിയിരുന്നപ്പോളാണിത്. പ്രതിവര്‍ഷം 30 കോടി വെച്ച് 210 കോടി നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ആകെ നല്‍കിയത് 31 ലക്ഷം മാത്രം. സര്‍ക്കാര്‍ പദ്ധതിയോടുള്ള കമ്പനിയുടെ നിസ്സംഗതയക്ക് അടിവര ഇടുന്നതാണ് ഈ കണക്കെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. മറ്റ് വായ്പകളുടെ പലിശ നിരക്ക് കുറച്ചെങ്കിലും വിദ്യാധനം പദ്ധതിയുടെ പലിശ 12 ശതമാനമായി തുടരുന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വായ്പ നല്കിയ 31 ലക്ഷത്തിന്റെ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന പണം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ നല്കിയില്ലങ്കിലും സ്വകാര്യ പണമിടപാടുകാര്‍ക്ക് അനുചിതമായി സ്വര്‍ണ്ണ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരുടെ അനൈതിമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കാനാണ് 2012ല്‍ സ്വര്‍ണ്ണവായ്പ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതല്‍ 2018 വരെ ഏഴ് ശാഖകള്‍ 11,430 പേര്‍ക്ക് 156.78കോടി രൂപ സ്വര്‍ണ്ണ വായ്പ നല്കി. ഇതില്‍ 66.44 കോടിയും നല്‍കിയത് 56 പേര്‍ക്കായാണ്. ആകെ നല്കിയ സ്വര്‍ണ്ണ വായ്പയുടെ 42 ശതമാനവും നല്‍കിയത് സ്വകാര്യ പണമിടപാടുകാര്ക്കുമാണ്. ഇവര്‍ കൂടിയ പലിശയക്ക് തുടര്‍വായ്പ നല്കാന് സാധ്യതയുള്ളതായി സിഎജി നിരീക്ഷിച്ചിരുന്നു.
സര്‍ക്കാര്‍ ഉറപ്പു നല്കുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിച്ചതിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പകള്‍ അനുവദിച്ചതിന്റെയും കണക്കും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിസര്‍വ് ബാങ്കിനു നല്കിയ വാര്‍ഷിക റിട്ടേണില്‍ സര്‍ക്കാര്‍ ഗ്യാരന്റിയേക്കാള്‍ കൂടുതല്‍ പൊതുനിക്ഷേപം സ്വീകരിച്ചകാര്യം മറച്ചു വെച്ചു. നോണ്‍ ബാങ്കിങ് കമ്പനി ആയിരുന്നിട്ടും റിസര്‍വ് ബാങ്കിനു നല്കിയ റിട്ടേണില്‍ പബ്ളിക് ലിമിറ്റഡ് കമ്പനി എന്ന തെറ്റായി പ്രഖ്യാപിച്ചതും സിഎജി ചൂണ്ടികാണിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam