1 GBP =98.70INR                       

BREAKING NEWS

ക്ലിഫ് ഹൗസിന് മുന്നില്‍ ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊന്നാപുരംകോട്ട തീര്‍ക്കും; വളപ്പിലേക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റും; പരിസരം പോലും കാണാന്‍ കഴിയാത്ത തരത്തില്‍ കൂറ്റന്‍ ഗേറ്റും വരും; സുരക്ഷയ്ക്കുള്ള പൊലീസുകാരുടെ എണ്ണവും ഇരട്ടിയാക്കി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇരട്ടച്ചങ്കന് പേടി കൂടുകയാണ്. സ്വര്‍ണ്ണ കടത്ത് അന്വേഷണത്തോടെ കൂടെയുള്ള പലരും പ്രതിസന്ധിയിലായി. അതിവിശ്വസ്തനായിരുന്ന പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയിലിലാണ്. അഡീ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഓരോ അറസ്റ്റും പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയെയാണ്. പ്രതിഷേധം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ ഗേറ്റും കടന്നു. ഇനിയും ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കോട്ട ഉയര്‍ത്തി ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട പോലെ മതില്‍ കെട്ടാന്‍ നിര്‍ദ്ദേശം. ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കും. ഇപ്പോള്‍ മതിലിനു പത്തടിയോളം ഉയരമുണ്ട്. ചാടിക്കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഉയരം കൂട്ടണം. മതിലിനു മുകളില്‍ മുള്ളുകമ്പിയും ഘടിപ്പിക്കും. ഇതോടെ ആര്‍ക്കും ക്ലിഫ് ഹൗസിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരും. ഇതിനൊപ്പം ക്ലിഫ് ഹൗസിലേക്കുള്ള ഓരോ ചലനവും ഇനി കര്‍ശന നിരീക്ഷണത്തിലാകും. കമാണ്ടോ സുരക്ഷയ്ക്ക് പുറമേയാണ് ഈ സംവിധാനമെല്ലാം.

സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നില്‍വരെ എത്തിയിരുന്നു. ഈ ഗേറ്റ് മാറ്റി സ്ഥാപിക്കും. പുറത്തുനിന്നു ക്ലിഫ് ഹൗസ് പരിസരം കാണാന്‍ കഴിയാത്ത തരത്തിലുള്ള മതിലും ഗേറ്റും വരും. ഇതോടെ ക്ലിഫ് ഹൗസിനുള്ളില്‍ നടക്കുന്നത് പുറത്തുള്ള ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസരം വരും. ഇതിനൊപ്പമാണ് പുറത്തെ ഈച്ച അനക്കം പോലും അകത്തറിയാനുള്ള സംവിധാനം വരുന്നത്. ക്ലിഫ് ഹൗസിന് അടുത്തേക്ക് ആര്‍ക്കും ആവശ്യമില്ലാതെ ഇനി പ്രവേശിക്കാന്‍ കഴിയാത്ത പഴുതടച്ച സുരക്ഷയാണ് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി പദ്ധതിയിടുന്നത്.

ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴികള്‍ അടയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. ക്ലിഫ് ഹൗസ് വളപ്പിലേക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. മതില്‍ ഉയര്‍ത്തിയാലും വൃക്ഷങ്ങളിലൂടെ ആരും പിടിച്ച് അകത്ത് എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. പിണറായിക്ക് എന്തോ വലിയ ഭീഷണിയുണ്ടെന്ന തരത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. അതിനിടെ നിര്‍മ്മാണങ്ങളിലൂടെ കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാനുള്ള നീക്കമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. ഏതായാലും പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളയില്ല.

വസതിക്കു മുന്നിലുള്ള ഗാര്‍ഡ് റൂമിന്റെ സൗകര്യം വര്‍ധിപ്പിച്ചു വാച്ച് ടവറിനു തുല്യമായ രീതിയില്‍ ഉയരം കൂട്ടും. ഇതോടെ ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ നിന്ന് ആളുകള്‍ കടക്കുമ്പോള്‍ തന്നെ പൊലീസിന് അറിയാന്‍ സാധിക്കും. ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ നിന്നു ക്ലിഫ് ഹൗസ് റോഡിലേക്കു യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിന് അകത്തും പുറത്തുമുള്ള പൊലീസ് സേനാംഗങ്ങളുടെ എണ്ണവും ഇരട്ടിയാക്കി. സായുധ പൊലീസിന്റെ കരുതലും കൂട്ടും. അങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് പഴുതടച്ച സുരക്ഷ നല്‍കാനാണ് തീരുമാനം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടി?ന്റെ അടിസ്ഥാനത്തിലാണ്? നടപടി. . ദേവസ്വം ബോര്‍ഡ്? ജംഗ്ഷനില്‍ നിന്ന്? ക്ലിഫ്? ഹൗസിലേക്കുള്ള റോഡില്‍ സുരക്ഷ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശയും പൊലീസിന്റെ പരിഗണനയിലുണ്ട്. നിലവില്‍ സര്‍ക്കാരിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങളും കൂടുതലാണ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു.

സെക്രട്ടറിയറ്റിന് ചുറ്റും പൊലീസ് കാവല്‍ ഉണ്ടായിരിക്കെ മൂന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വളപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് സെക്ര?ട്ടറിയറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category