
ഈ നവംബര്‍ മാസം ഇറാന് എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാസമായിരിക്കും. തുടര്‍ച്ചയായി രണ്ടുതവണയാണ് ഇറാന്റെ മുഖത്ത് അടിയേറ്റത്. രണ്ടാഴ്ച്ച മുന്‍പ് ഇറനില്‍ ഒളിവില്‍ താമസിച്ചിരുന്ന അല്ഖൈ്വദയിലെ രണ്ടാമനായ അബു മുഹമ്മദ് അല്‍ അസ്രിയും മകളും കൊല്ലപ്പെട്ടത് ഇറാനെ ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു. എങ്കിലും, ഇറാന് പൗരനല്ലാത്തതിനാലും, ഭീകര സംഘടനയുമായി ചേര്‍ത്ത് പേരെഴുതപ്പെട്ടവ്യക്തിയായതിനാലും ഇറാന് അതില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ തന്നെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ രണ്ട് കൊലപാതകങ്ങള്‍ക്കും പുറകില്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ കരങ്ങളാണ് സംശയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലിനോട് പ്രതികാരം ചെയ്യണമെന്ന ആവശ്യം ഇറാനിയന്‍ ജനതയ്ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണ്. ആ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടായിരുന്നു മരണമടഞ്ഞ ശാസ്ത്രജ്ഞന് മൊഹ്സീന് ഫക്രിസദ മഹാബാദിയുടെ വിധവ ഇന്നലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഭര്‍ത്താവിന് അന്തിമോപചാരം അര്‍പ്പിച്ചത്.
തന്റെ ഭര്‍ത്താവ് രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അള്ളാഹു ആ ആഗ്രഹം സാധിപ്പിച്ചു എന്നുമായിരുന്നു അവര്‍ ടി വി ചാനലില്‍ പറഞ്ഞത്. മാത്രമല്ല, തന്റെ ഭര്‍ത്താവ് പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ ജോലി പൂര്‍ത്തിയാക്കാന്‍ ആയിരക്കണക്കിന് ഇറാന് യുവാക്കള്‍ മുന്നോട്ടുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പേര് വെളിപ്പെടുത്താത്ത വിധവയുടെ പ്രസംഗം ഇറാനിയന്‍ ജനത ആവേശപൂര്‍വ്വം ഹൃദയത്തില്‍ സ്വീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തേ ടെഹ്റാനിലെ ഒരു മാസ്കില്‍ തുറന്ന പെട്ടിയില്‍ ഈ ശാസ്ത്രജ്ഞന്റെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കുവാനായി വച്ചിരുന്നു. ഇറാന്റെ ചീഫ് ജസ്റ്റില് ഇബ്രാഹിം റൈസി ഉള്‍പ്പടെ നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു. ഒരു യുദ്ധത്തിനായി ഇറാനെ പ്രേരിപ്പിക്കുവാനാണ് ഇസ്രയേല്‍ ഇത് ചെയ്തതെന്ന് ഇറാന് ആരോപിച്ചു. നേരത്തെ ഒരു അഭിമുഖത്തില്‍, ഇപ്പോഴും മഹാബാദിയുടെ പേര് ഓര്‍മ്മിക്കുന്നു എന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു പറഞ്ഞിരുന്നു.
അതെസമയം, ഇറാന് കണ്ട ഏറ്റവും സമര്‍ത്ഥനും പ്രധാനിയുമായ ആണവ-പ്രതിരോധ ശാസ്ത്രജ്ഞനായിരുന്നു മഹാബാദി എന്ന് ഇറാന്റെ സമുന്നത നേതാവായ ആലത്തൊള്ള അലി ഖമേനി പറഞ്ഞു. ഈ ശാസ്ത്രജ്ഞനെ വധിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും ശിക്ഷ നല്‍കുക എന്നതാണ് ഇപ്പോള്‍ ഇറാന്റെ പരമമായ ധര്‍മ്മം എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഏതൊരു കാര്യത്തിലും അവസാന വാക്കായ അദ്ദേഹം പക്ഷെ കൂടുതല്‍ വിശദീകരിച്ചില്ല. സംഘട്ടന സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍

അതിനിടയില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ ഈ കൊലപാതകത്തെ ഒരു ക്രിമിനല്‍ കുറ്റമെന്നും അപലപനീയമായ നടപടി എന്നും വിശേഷിപ്പിച്ചു. ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും, ആരായാലും അത്യന്തം അപലപനീയമാണെന്നുമാണ് 2013 മുതല്‍ 2017 വരെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ജോണ്‍ ബ്രെണ്ണന് പറഞ്ഞത്. സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചതോടെ അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു എസ് എസ് നിമിറ്റ്സ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥാനമുറപ്പിച്ചു. കൂടെ മറ്റു യുദ്ധക്കപ്പലുകളും ഈ സന്നാഹത്തിലുണ്ട്. ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്ന സൈനികരുടെ സുരക്ഷയ്ക്കായായാണ് ഇതെന്നാണ് ഔദ്യോഗിക ഭാഷ്യം. മഹാബാദിയുടെ കൊലപാതകത്തിനു മുന്‍പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നു.
മറ്റൊരു ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മജിദ് ഷഹ്രിയാറിന്റെ മരണത്തിന്റെ പത്താം വാര്‍ഷികം ആകുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഈ കൊലപാതകവും നടന്നത് എന്നത് ശ്രദ്ധേയമാണ്. ഷഹ്രിയാറിന്റെ കൊലപാതകത്തിനു പിന്നിലും ഇസ്രയേലാണെന്ന് ഇറാന് ആരോപിച്ചിരുന്നു. ഇറാന്റെ ശാസ്ത്രീയ പുരോഗതില്‍ വിറളിപൂണ്ട പാശ്ചാത്യ ശക്തികളാണ് അതിനു പുറകിലെന്നും അന്ന് ഇറാന് പറഞ്ഞിരുന്നു.
ഇതിനിടയില്‍, 2021 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും പരമോന്നത നേതാവ് ഖമൈനിയുടെ ഉപദേശകനുമായ ഹുസ്സൈന്ഡെഹ്ഘാന്, ഈ കൊലപാതകത്തില്‍ പരോക്ഷമായി ഇസ്രയേലിനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ അന്തിമ നാളുകളില്‍ ഇറാന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് ഒരു യുദ്ധത്തിന് കളമൊരുക്കാനാണ് സിയോണിസ്റ്റുകളുടെ ശ്രമം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി അധികനാള്‍ കൂടി അധികാരത്തില്‍ തുടരാന്‍ സാധിക്കാത്ത ഡൊണാള്‍ഡ് ട്രംപിനെയായിരുന്നു രാഷ്ട്രീയത്തിന്റെ അവസാന നാളുകള്‍ എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.
അതേസമയം ഇതിനു പുറകില്‍ ഇസ്രയേല്‍ തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇറാന് പ്രസിഡണ്ട് ഹസ്സന് റൗവാനി. ശരിയായ സമയത്ത് ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഫക്രിസദെയുടെ മരണത്തോടെ ഇറാന്റെ ആണവ പദ്ധതികള്‍ നിന്നുപോവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇരട്ടത്താപ്പ് ഉപേക്ഷിച്ച് രാജ്യത്തിനു നേരെയുണ്ടായ ഈ തീവ്രവാദി ആക്രമണത്തെ അപലപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് ഇറാന് ആവശ്യപ്പെട്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam