1 GBP =98.70INR                       

BREAKING NEWS

ബ്രെക്സിറ്റിലെ ധീര നിലപാടിന്റെ പേരില്‍ അധികാരത്തിലേറിയ ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ പേരില്‍ പുറത്താവുമോ? സമ്പദ്വ്യവസ്ഥയുടെ വീഴ്ച്ചയും നീണ്ട ലോക്ക്ഡൗണിനും ബോറിസിന്റെ ജനപ്രീതി ലേബര്‍ നേതാവിന്റെ പിന്നിലാക്കി

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പിന്തള്ളി ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ മുന്നിലെത്തി. 2019 മാര്‍ച്ചിനു ശേഷമിതാദ്യമായാണ് ബോറിസ് പുറകിലാകുന്നത്. കോവിഡിനെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ 3 ടയര്‍ നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമത്തിനായി ഡെല്‍റ്റാ പോള്‍ നടത്തിയ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടി നേതാവിന് 38 പോയിന്റ് ലഭിച്ചപ്പോള്‍ ബോറിസിനുംകണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലഭിച്ചത് 37 പോയിന്റുകള്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരു അഭിപ്രായ സര്‍വ്വേയില്‍ 40 പോയിന്റുകള്‍ക്ക് താഴെ മാത്രം സ്‌കോര്‍ ചെയ്യുന്നത്. 3 ടയര്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് കീര്‍ തന്റെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തതിനുടനെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. അതേസമയം 3 ടയര്‍ നിയന്ത്രണങ്ങളോട് പ്രതിഷേധമുള്ള എഴുപതോളം ഭരണകക്ഷി എം പി മാരെ അനുരഞ്ജിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍.

ഈ അഭിപ്രായ സര്‍വ്വേയില്‍ ഉയര്‍ന്നു വന്ന മറ്റൊരു കാര്യം, ജനങ്ങള്‍ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ ഗൗരവമായി എടുക്കുവാന്‍ ആരംഭിച്ചു എന്നതാണ്. ഒരു ആരോഗ്യ പ്രശ്നം എന്നതിലുപരിയായി ഒരു സാമ്പത്തിക പ്രശ്നമായാണ് കൂടുതല്‍ ജനങ്ങളും ഈ പ്രതിസന്ധിയെ കാണുന്നത്. കഴിഞ്ഞയാഴ്ച്ചത്തെ സ്പെന്‍ഡിംഗ് അവലോകനത്തിനു ശേഷം ഋഷി സുനാക് മുന്നോട്ട് വച്ചത്, ഈ പ്രതിസന്ധി മറികടക്കുവാനായുള്ള 394 ബില്ല്യണ്‍ പൗണ്ട് കടമെടുക്കുവാനുള്ള ബില്ലാണ്.

ജി ഡി പി 11 ശതമാനത്തിലധികം താഴേക്ക് പോകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ, സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനത്തോളം പെര്‍ ചിന്തിക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോവിഡ് 19 പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും എന്നാണ്. വെറും 36 ശതമാനം പേര്‍മാത്രമാണ് ഇത് അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ആരോഗ്യ പ്രശ്നമായി കാണുന്നത്. അതുപോലെ ഈ പ്രതിസന്ധി മറികടക്കുവാന്‍ സര്‍ക്കാര്‍ കടമെടുക്കുന്നത് 71 ശതമാനം പെരെ ആശങ്കയിലാഴ്ത്തുന്നു. 18 ശതമാനം പേര്‍ പക്ഷെ ഇത് കാര്യമാക്കുന്നില്ല.

മറ്റൊരു സുപ്രധാന കാര്യം, രാജ്യത്തിന്റെ സാമ്പത്തിക നില അടുത്ത 12 മാസത്തിനുള്ളില്‍ വീണ്ടും താഴേക്ക് പോകുമെന്ന് 53 ശതമാനം പേര്‍ വിശ്വസിക്കുന്നു എന്നതാണ്. 29 ശതമാനം പേര്‍ അവരുടെ സാമ്പത്തിക തകര്‍ച്ചയില്‍ വ്യാകുലരാണ്. സമ്പദ്വ്യവസ്ഥ തകരും എന്ന് കരുതുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗം പേരും ഇതില്‍ നിന്നും കരകയറുവാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കും എന്ന അഭിപ്രായക്കാരാണ്. എന്നാല്‍, 54 ശതമാനത്തോളം പേര്‍ ചിന്തിക്കുന്നത് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞാലെ സമ്പദ്വ്യവസ്ഥ സ്ഥിരതയിലേക്കെത്തു എന്നാണ്.

അതേസമയം, ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ക്കായി വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അഞ്ച് ദിവസത്തെ ഇളവ് പ്രഖ്യാപിച്ചതിന്റെ ശാസ്ത്രലോകത്തോടൊപ്പം പൊതുജനങ്ങളും എതിര്‍ക്കുന്നു. ഇത്തരത്തില്‍ ഇളവുകള്‍നല്‍കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിച്ചേക്കാം എന്നും, 2021 ല്‍ കൂടുതല്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നേക്കാം എന്നും നേരത്തേ ശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 27 ശതമാനം പേര്‍ മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ അനുകൂലിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category