
മധുരപലഹാരങ്ങളുമായി വിരുന്നൊരുക്കി ആഘോഷിക്കേണ്ട ദീപാവലി പക്ഷെ കയ്പേറിയായതിന്റെ വിഷമത്തിലാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രശസ്തമായ കോളേജ്. ഹിന്ദു ഉത്സവമായ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു അത്താഴ വിരുന്നില്‍ ബീഫ് കലര്‍ന്ന ഹരിബൊ ഗോള്‍ഡ് ബെയേഴ്സ് എന്ന മധുരപലഹാരം വിളമ്പിയതാണ് ആഘോഷങ്ങളുടെ പ്രഭ കെടുത്താന്‍ കാരണമായത്.
ഹിന്ദു വിശ്വാസപ്രകാരം, പുണ്യമായി കരുതുന്ന പശുവിന്റെ മാംസം അടങ്ങിയ പലഹാരം ഒരു ഉത്സവ ദിവസം തന്നെ വിളമ്പിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകയുകയാണ്. അടുത്ത തവണയെങ്കിലും ആരെങ്കിലും ന്യുനപക്ഷ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കാന്‍ അഞ്ച് മിനിറ്റ് മാറ്റിവയ്ക്കണം എന്നാണ് ഒരു വിദ്യാര്‍ത്ഥി യൂണിവേഴ്സിറ്റിയുടെ ഫേസ്ബുക്കില്‍ എഴുതിയത്. മതവിശ്വാസിയല്ലെങ്കില്‍ പോലും, ഒരു മതവിഭാഗത്തിന്റെഉത്സവം ആഘോഷിക്കാന്‍ അവര്‍ ഏറ്റവും നിഷിദ്ധമായി കാണുന്ന വസ്തു തന്നെ നല്കിയ ബുദ്ധിശൂന്യതയില് താന്‍ അദ്ഭുതപ്പെടുന്നു എന്നാണ് മറ്റൊരു വിദ്യാര്‍ത്ഥി എഴുതിയത്.
ബ്രിട്ടനില്‍ ലഭ്യമായ ഹരിബോയുടെ മിക്ക ഉദ്പന്നങ്ങളിലും പന്നിയില്‍ നിന്നും എടുക്കുന്ന കൊഴുപ്പാണ് ഉപയോഗിക്കുന്നതെങ്കിലും ചിലതിന് ബീഫില്‍ നിന്നുള്ള കൊഴുപ്പും ഉപയോഗിക്കാറുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കായി മധുരപലഹാരം തെരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റിയെന്ന് ഇതിന്റെ സംഘാടകരായ ക്രൈസ്റ്റ് ചര്‍ച്ച് സമ്മതിച്ചിട്ടുണ്ട്. അതിനായി അവര്‍ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.സാധാരണയായി ദീപാവലി ആഘോഷങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറുള്ളതെന്നും, കോവിഡ് പ്രതിസന്ധിമൂലം ഇത്തവണ അതിനു കഴിഞ്ഞില്ലെന്നുമാണ് ചര്‍ച്ച് വക്താവ് പറഞ്ഞത്.
അടങ്ങിയിരിക്കുന്ന ചേരുവകളുടെ പേരുവിവരങ്ങള്‍ യഥാവിധി പരിശോധിക്കാതിരുന്നതാണ് ആദ്യ വിരുന്നില്‍ തെറ്റായ മധുരപലഹാരം വിളമ്പാന്‍ ഇടയാക്കിയതെന്നും ചര്‍ച്ച് അധികൃതര്‍ പറഞ്ഞു. 1546-ല്‍ ഹെന്റി എട്ടാമന് സ്ഥാപിച്ച ഈ കോളേജ്, വംശീയ വിദ്വേഷത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുവാനായി വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഈ വര്‍ഷം ആദ്യം പ്രത്യേക പരിശീലനം ഒരുക്കിയിരുന്നു. മാത്രമല്ല, ഇവിടെ പ്രവേശനം ലഭിക്കാന്‍ വംശീയ വിദ്വേഷത്തിനെതിരെയുള്ള സെഷനില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധവുമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam