1 GBP =99.70INR                       

BREAKING NEWS

നികുതിരഹിത അലവന്‍സ് ഉയര്‍ത്താന്‍ ഉറച്ച് എച്ച്എംആര്‍സി; പേഴ്സണല്‍ അലവന്‍സ് 12,500 പൗണ്ടില്‍നിന്നും ഉയരുമ്പോള്‍ അടുത്ത വര്‍ഷം ടാക്സ് ലാഭിക്കാം

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന ബ്രിട്ടീഷുകാര്‍ക്ക് ആശ്വാസമായി എത്തുകയാണ് ഹേര്‍ മെജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസ് എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന എച്ച് എം ആര്‍ സി. വര്‍ഷം മുഴുവന്‍ ലെവികള്‍ സംഭരിക്കുന്നതും ബ്രിട്ടീഷുകാര്‍ക്ക് അവരുടെ നികുതി അവകാശങ്ങള്‍ ലഭ്യമാക്കുന്നതും എച്ച് എം ആര്‍ സിയാണ്. അതിലൊന്നാണ് വരുമാന നികുതി ഈടാക്കുന്നത്. വരുമാനത്തിനു മേല്‍ ചുമത്തപ്പെടുന്ന ഈ നികുതി ബ്രിട്ടനിലെ ലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. സ്ഥിരശമ്പളക്കാര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും വരുമാന നികുതിയില്‍ വ്യത്യാസവുമുണ്ട്.

എന്നാല്‍, ഇരുകൂട്ടര്‍ക്കും പൊതുവായുള്ള ഒന്നാണ് പേഴ്സണല്‍ അലവന്‍സ്. ഈ തുകയ്ക്ക് പുറത്തുള്ള തുകയ്ക്കാണ് വരുമാന നികുതി ഈടാക്കുന്നത്. സമ്പാദിക്കുന്ന തുകയെ ആശ്രയിച്ച് നികുതി നിരക്കിലും വ്യത്യാസമുണ്ടാകും. നിലവില്‍ 12,500 പൗണ്ടാണ് പേഴ്സണല്‍ അലവന്‍സ്. വരുന്ന വര്‍ഷം ഇത് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാണയപ്പെരുപ്പത്തിനനുസരിച്ചാണ് പേഴ്സണല്‍ അലവന്‍സ് വര്‍ദ്ധിക്കുക. അതായത്, അടുത്തവര്‍ഷം ബ്രിട്ടീഷുകാര്‍ക്ക് 0.5 ശതമാനത്തിന്റെ ആനുകൂല്യം ലഭ്യമാകും.

സെപ്റ്റംബറിലെ നാണയപ്പെരുപ്പം അഥവാ കണ്‍സ്യുമര്‍ പ്രൈസ് ഇന്‍ഡക്സ് അനുസരിച്ച് 2021-22 ലെ ഇന്‍കം ടാക്സ് പേഴ്സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ നാഷണല്‍ ഇന്‍ഷുറന്‍സിനും ത്രെഷ്ഹോള്‍ഡുകള്‍ക്കും അടിസ്ഥാനമായും സെപ്റ്റംബറിലെ കണ്‍സ്യുമര്‍ പ്രൈസ് ഇന്‍ഡക്സ് സര്‍ക്കാര്‍ സ്വീകരിക്കും. 2021-22 ലെ ക്ലാസ്സ് രണ്ട്, മൂന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് അടവുകള്‍ക്കും ഇത് മാനദണ്ഡമാകും.

ഒരു വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കി ഇന്‍കം ടാക്സ് നിരക്കുകളും ബാന്‍ഡുകളും വ്യത്യാസപ്പെടും. 2020-21 ല്‍ പേഴ്സണല്‍ അലവന്‍സ് 12,500 ആയിരുന്നു. അതായത്, ആ തുകവരെ വരുമാന നികുതി നല്‍കേണ്ടതില്ല. 12,501 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ 20 ശതമാനം നികുതിയും 50,001 പൗണ്ട് മുതല്‍ 1,50,000 പൗണ്ട് വരെ 40 ശതമാനം നികുതിയുമണ് ചുമത്തുന്നത്. 1,50,000 പൗണ്ടിന് മേലുള്ള വരുമാനത്തിന് 45 ശതമാനം നികുതി നല്‍കേണ്ടതുണ്ട്. 1,25,000 പൗണ്ടിന് മേല്‍ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ട തുകയ്ക്ക് മുകളില്‍ പേഴ്സണല്‍ അലവന്‍സ് ലഭ്യമല്ല.

ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്റെ അഭിപ്രായ പ്രകാരം 2021-22 ലെ പേഴ്സണല്‍ അലവന്‍സ് 12,570 പൗണ്ട് ആയിരിക്കും. ഇതിനനുസരിച്ച് ഇന്‍കം ടാക്സിന്റെ അടിസ്ഥാന നിരക്കും ഉയര്‍ത്തിയേക്കും. ഈ പരിധി സാധാരണയായി 100 ന്റെ ഗുണകങ്ങള്‍ ആയിരിക്കുമെന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ 2021-22 ലെ വരുമാന നികുതി നല്‍കേണ്ട വരുമാന പരിധി 37,700 പൗണ്ട് ആയിരിക്കും. നിലവില്‍ അത് 37,500 പൗണ്ട് ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category