1 GBP = 99.40INR                       

BREAKING NEWS

മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യുകെ മലയാളികളുടെ 'അനിയത്തി പ്രാവ്' പ്രിയാലാല്‍ പറക്കാന്‍ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകള്‍ പുറത്തു വന്നപ്പോള്‍ ആരാധകര്‍ക്ക് ആവേശം; ചിത്രം ആമസോണില്‍ അടുത്ത മാസം 17ന് ക്രിസ്മസ് റിലീസിന്; യുകെ മലയാളികളോട് സ്‌നേഹംപങ്കിട്ട് പ്രിയതാരം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മൂന്ന് വര്‍ഷത്തെ അപ്രതീക്ഷിത കാത്തിരിപ്പ്. മൂന്നു വര്‍ഷം മുന്‍പ് ടീസര്‍ വാലെന്റന്‍ ദിനത്തില്‍ പുറത്തു വിട്ട തെലുങ്ക് പ്രണയ ചിത്രം ഗുവ്വഗോരിങ്ക ഒടുവില്‍ തടസങ്ങളെല്ലാം മാറ്റി റിലീസിന് തയ്യാറായി. പ്രാവിന്റെ കുറുകല്‍ എന്നര്‍ത്ഥം വരുന്ന ഈ തെലുങ്ക് ചിത്രം യുകെയിലെ മലയാളി സമൂഹത്തിനു സ്വന്തം വീട്ടുകാര്യം കൂടിയാണ്. കാരണം ലിവര്‍പൂള്‍ മലയാളിയായ പ്രിയാ ലാല്‍ വീണ്ടും നായിക ആയി എത്തുന്ന ചിത്രം എന്നതാണ് ഈ താല്പര്യത്തിനു കാരണം. മികച്ച പ്രതികരണം പാട്ടുകളുടെ റ്റീസര്‍ റിലീസിന് ലഭിച്ചതോടെ ചിത്രവും പ്രേക്ഷകര്‍ ഹൃദയത്തില്‍ സൂക്ഷിക്കും എന്നാണ് പ്രിയ ആഗ്രഹിക്കുന്നത്. തന്റെ എല്ലാ സിനിമ വിശേഷങ്ങളും യുകെ മലയാളികളോട് പങ്കിടാന്‍ ബ്രിട്ടീഷ് മലയാളിയില്‍ ഓടിയെത്തുന്ന പ്രിയാ ലാല്‍ ഇത്തവണയും ആ പതിവ് തെറ്റിക്കുന്നില്ല. ഇത്തവണ കോവിഡ് പ്രതിസന്ധി മൂലം എല്ലാവരും വീടുകളില്‍ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായി തന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമുള്ള ക്രിസ്മസ് സമ്മാനമാണ് ഗുവ്വ ഗോറിങ്ക എന്നും പ്രിയ പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ജനകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചു തുടങ്ങിയ പ്രിയ ലാല്‍ സിനിമ മോഹം മൂലം പഠനം പോലും പൂര്‍ത്തിയാക്കാതെയാണ് കേരളത്തിലേക്കു കുടിയേറിയത്. അച്ഛനും അമ്മയും സഹോദരനും യുകെ യില്‍ തന്നെ കഴിയുമ്പോള്‍ സിനിമയെന്ന ആവേശം പ്രിയയെ ഒരിക്കലും നിരാശയാക്കിയിട്ടില്ല എന്നതാണ് സത്യം. കൊച്ചിയില്‍ ഫ്‌ളാറ്റില്‍ കഴിയുമ്പോഴും സിനിമയ്ക്ക് പുറമെ ഐ പി എല്‍ മത്സരങ്ങളില്‍ കമന്റേറ്റര്‍ ആയും മറ്റും തിളങ്ങാന്‍ പ്രിയക്ക് സാധിച്ചിരുന്നു. മലയാളത്തിന് ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒഴുക്കില്‍ ഉള്ള കമന്ററി ആവേശത്തോടെയാണ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തത്.

ഇരുപതു വര്‍ഷം മുന്‍പ് ഫാസില്‍ സംവിധാനം ചെയ്തു മലയാളി യൗവ്വനം നെഞ്ചിലേറ്റിയ അനിയത്തിപ്രാവിലെ ശാലിനിയെ പോലെ തെലുങ്കര്‍ക്കു ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉള്ള കഥാപാത്രമാകും പ്രിയയുടേത്. പ്രണയത്തിനു മുന്നില്‍ ഒന്നും തടസ്സമാകാന്‍ ഉണ്ടാകില്ലെന്ന് ശാലിനിയും കുഞ്ചാക്കോ ബോബനും മലയാളികള്‍ക്ക് മുന്നില്‍ തെളിയിച്ചത് പോലെ തെലുങ്കര്‍ക്ക് മുന്നിലേക്ക് എത്തുന്ന പ്രണയ ജോഡികളാകും പ്രിയയും നായകനാകുന്ന സത്യദേവും. കളങ്കമില്ലാത്ത പ്രണയം എന്നും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല എന്ന സത്യത്തിനു മുന്നില്‍ ഗുവ്വ ഗോരിങ്ക ഹിറ്റ് ആകുമെന്ന സൂചന സിനിമ പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്നു. പ്രണയ സിനിമയെ ഹിറ്റാക്കാന്‍ പാട്ടുകളുടെ നിര്‍ണായക റോള്‍ തിരിച്ചറിഞ്ഞു അഞ്ചു സുന്ദരമായ പാട്ടുകളും ചേര്‍ത്താണ് ഗുവ്വ ഗോരിങ്ക പുറത്തിറങ്ങുക. തികച്ചും യാദൃശ്ചികം എന്നോണം അഞ്ചു പ്രണയ ഗാനങ്ങളുമായാണ് അനിയത്തിപ്രാവും മലയാളികളെ തേടി എത്തിയത്.

കണ്ണില്‍ വിരിഞ്ഞ സൗന്ദര്യം
വ്യത്യസ്തമായ കണ്ണുള്ള സുന്ദരിയെ തേടിയുള്ള അന്വേഷണമാണ് ഗുവ്വ ഗോരിങ്കയുടെ സംവിധായകന്‍ മോഹന്‍ ദോമ്മിഡിയെ പ്രിയയുടെ അടുക്കല്‍ എത്തിച്ചത്.

ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സില്‍ പതിയും വിധമുള്ള ഇമസൗന്ദര്യം മുന്‍ സിനിമകളിലും പ്രിയയ്ക്ക് തുണയായി മാറിയിട്ടുണ്ട്. ഇതോടെ തെലുങ്ക് സിനിമയില്‍ തന്റെ നായികാ നടിക്കു വ്യത്യസ്തമായ ലുക്ക് ലഭിക്കും  എന്ന വിശ്വാസമാണ് ദോമിടിക്കു ലഭിച്ചിരിക്കുന്നത്. നായകന്റെ കാര്യത്തിലും ഇദ്ദേഹം പൂര്‍ണ വിശ്വാസത്തിലാണ് തെലുങ്കില്‍ വന്‍ ഹിറ്റായി മാറിയ ജ്യോതിലക്ഷ്മിയില്‍ നിന്നാണ് നായകന്‍ സത്യദേവ് ഗുവ്വ ഗോരിങ്കയില്‍ എത്തുന്നത് .സാക്ഷാല്‍ റാം ഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍ എന്ന ലേബല്‍ ദോമിടിക്കും തുണയായി മാറുന്നു. ഈ സാധ്യതകളില്‍ തെലുങ്ക് സിനിമ ലോകം ഗുവ്വ ഗോരിങ്കയെ പ്രണയിച്ചു തുടങ്ങുകയാണ്.

മൂന്നു നായികമാരെ പിന്തള്ളി പ്രിയ രണ്ടു തരം സ്വഭാവക്കാരുടെ പ്രണയനുഭവം
മലയാളത്തിലെ മൂന്നു പ്രമുഖ നടിമാരെ പരിഗണിച്ച ശേഷം ഏറ്റവും യോജ്യമായ മുഖം എന്ന നിലയ്ക്കാണ് പ്രിയ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നു തെലുങ്ക് സിനിമ ലോകം പറയുന്നു. സത്യത്തില്‍ അത് തന്നെ പ്രിയക്കുള്ള അംഗീകാരമായി മാറുന്നു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു പ്രിയയും ഇപ്പോള്‍ കഠിനാധ്വാനം നടത്തുകയാണ്. തെലുങ്ക് പഠനത്തിലൂടെ . കട്ടിയുള്ള വാക്കുകള്‍ വരെ പഠിച്ചു കഴിഞ്ഞ നിലയ്ക്ക് ഡബ്ബിങ്ങും മിക്കവാറും പിയയുടെ തന്നെ ശബ്ദത്തിലാകും എന്ന് സൂചനയുണ്ട്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മുതിര്‍ന്ന രണ്ടു സിനിമ സാങ്കേതിക പ്രവര്‍ത്തകര്‍ ഒരേപോലെ പ്രിയയുടെ പേര് ചൂണ്ടിക്കാട്ടിയപ്പോള്‍ മോഹന്‍ ദോമിടിയും പ്രിയ തന്നെ എന്നുറപ്പിക്കുക ആയിരുന്നു.അതേസമയം വ്യത്യസ്ത സ്വഭാവക്കാരായ രണ്ടു പേരുടെ പ്രണയമാണ്  ഗുവ്വ ഗോരിങ്കയുടെ പ്രമേയം. പലപ്പോഴും പ്രണയം സംഭവിക്കുക വഴക്കില്‍ നിന്ന് ആണെന്ന് പറയും പോലെ രണ്ടു ഭിന്ന രുചിക്കാരായവരുടെ പ്രണയത്തില്‍ ഒട്ടേറെ സാദ്ധ്യതകള്‍ കണ്ടെത്താന്‍ കഴിയും എന്നിടത്താണ് ചിത്രം ഹിറ്റ് ആയി മാറും എന്ന ധാരണ പരക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ അനിയത്തിപ്രാവോ നിറമോ ഒക്കെ പോലെ യുവത്വം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ തന്നെയാകും കുവ്വ ഗോരങ്കയിലും എന്നാണ് സൂചനകള്‍. ഇതിനു സാധുത നല്‍കുന്നത് ചിത്രത്തിലെ അഞ്ചു പാട്ടുകളും. സുരേഷ് ബോബ്ളിയുടെ പാട്ടുകള്‍ ഏറെ ഹൃദയമെന്നാണ് വിലയിരുത്തലുകള്‍. പ്രിയക്ക് നായകനായി എത്തുന്ന സത്യദേവ് കഞ്ചാരനായുടെ ആരാധകര്‍ ചിത്രം വൈകിയതില്‍ ഏറെ നിരാശരായിരുന്നു. ആ പരാതിയാണ് ഇപ്പോള്‍ മാറുന്നത്. ഓ ടി ടി പ്ലാറ്റഫോമില്‍ റിലീസ് ചെയുന്ന ഇദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ മൂന്നാം സിനിമയാണ് ഗുവ്വ ഗോറിങ്ക. മോഹന്‍ ബൊമ്മിടിയാണ് ഗുവ്വ ഗോറിങ്കയുടെ സംവിധായകന്‍. ഹൈദരാബാദ് ഫിലിം സിറ്റിയടക്കമുള്ള ലൊക്കേഷനുകളാണ് ചിത്രത്തെ സുന്ദരമാക്കുന്നത്.

2011 ലെ ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരം തിരഞ്ഞെടുപ്പില്‍ സിനിമയില്‍ രംഗപ്രവേശം നടത്തി യു കെ മലയാളികളുടെ അഭിമാനമായി മാറിയ പ്രിയ ലാല്‍ ആണ് ജേതാവായി മാറിയത്. അവാര്ഡ് സ്വീകരനതിനായി മാത്രം അന്ന് പ്രിയ ലാല്‍ കേരളത്തില്‍ നിന്ന് എത്തിയത് ബ്രിട്ടീഷ് മലയാളി വായനക്കാരെ അവര്‍ എത്രമാത്രം സ്‌നേഹിക്കുക്കയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ കൂടി തെളിവായി മാറുക ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category