1 GBP =99.10INR                       

BREAKING NEWS

ബാഗ് വിട്ടു കിട്ടിയില്ലെങ്കില്‍ ജോലി പോകുമെന്ന് സ്വപ്ന പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചത് കസ്റ്റംസിലെ ഉന്നതനെ; കിട്ടിയ സന്ദേശവും വാട്സാപ്പില്‍ നല്‍കി സമാധാനിപ്പിച്ചു; 2019ലെ വിളിക്ക് ഡിജിറ്റല്‍ തെളിവുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍; കസ്റ്റംസിലെ ഒറ്റുകാരനെ ഉടന്‍ പിടിക്കുമെന്ന് റിപ്പോര്‍ട്ട്; സ്വര്‍ണ്ണ കടത്തില്‍ ഇനി അതിവേഗ നീക്കങ്ങള്‍ക്ക് ഇഡിയും എന്‍ഐഎയും

Britishmalayali
kz´wteJI³

കൊച്ചി : നയതന്ത്ര ബാഗേജുകള്‍ വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി മൂന്നുതവണ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് സമഗ്ര അന്വേഷണം. സിഎം രവീന്ദ്രന്റെ അടുപ്പക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇഡിയും മറ്റും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയിലാണു സ്വപ്നയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. എന്നാല്‍ ഏറ്റവുമൊടുവില്‍, കഴിഞ്ഞ ജൂണ്‍ 30-നു സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ടപ്പോള്‍ സ്വപ്ന അഭ്യര്‍ത്ഥിച്ചെങ്കിലും ശിവശങ്കര്‍ കസ്റ്റംസിനെ വിളിക്കാന്‍ കൂട്ടാക്കിയില്ലെന്ന മൊഴിയും നിര്‍ണ്ണായകമാണ്. സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഓഫീസറാരെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ജൂനിയര്‍ ഓഫീസര്‍മാരെയല്ല, കസ്റ്റംസിന്റെ ഉന്നത ഓഫീസറെത്തന്നെയാണു ശിവശങ്കര്‍ വിളിച്ചതെന്നാണു പ്രാഥമികവിവരം. സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇയാളില്‍നിന്നു വിശദീകരണം തേടുമെന്നാണു വിവരം.

2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതിനേത്തുടര്‍ന്ന് സ്വപ്ന സഹായത്തിനു ശിവശങ്കറെ വിളിച്ചതിനു ഡിജിറ്റല്‍ തെളിവുണ്ട്. ബാഗ് വിട്ടുകിട്ടിയില്ലെങ്കില്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും ആരെയെങ്കിലും വിളിച്ചുപറയണമെന്നുമായിരുന്നു സ്വപ്നയുടെ വാട്‌സ്ആപ് സന്ദേശം. ഇതോടെ, കസ്റ്റംസ് ഓഫീസറെ വിളിച്ച ശിവശങ്കര്‍, കിട്ടിയ മറുപടി സ്വപ്നയ്ക്കു ഫോര്‍വേഡ് ചെയ്തു. 'റിമാര്‍ക്‌സ് ഫ്രം കസ്റ്റംസ്' എന്ന മറ്റൊരു സന്ദേശവും ശിവശങ്കര്‍ സ്വപ്നയ്ക്ക് അയച്ചു. എന്നാല്‍, സന്ദേശം ഡിലീറ്റ് ചെയ്തതിനാല്‍, എന്തു മറുപടിയാണു കസ്റ്റംസ് ഓഫീസര്‍ ശിവശങ്കര്‍ക്കു നല്‍കിയതെന്നു കണ്ടെത്താനായില്ല. ഈ ഓഫീസര്‍ ആരാണെന്ന് ഇ.ഡി. അന്വേഷിക്കുകയാണ്. സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കണ്ടെത്താനാണു ശ്രമമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ജൂണിലാണു സ്വര്‍ണക്കടത്തിനായി പരീക്ഷണാര്‍ഥം രണ്ടുതവണ ബാഗേജ് അയച്ചതെന്നാണു പ്രതികളുടെ മൊഴി. 2019 നവംബര്‍ മുതലാണു നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്. അന്നെല്ലാം ശിവശങ്കര്‍ ഇടപെട്ടതായാണു വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ക്ക് അറിയാമായിരുന്നെന്നു സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്. 21 തവണ സ്വര്‍ണം കൊണ്ടുവന്നതു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്നാണു സൂചന.

ഇതിനിടെയിലാണ് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നുവെന്നും ഉടന്‍ നടപടികളുണ്ടാകുമെന്നും ജന്മഭൂമിയുടെ റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നത്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയോട് അടുത്തു നില്‍ക്കുന്ന സംഘപരിവാര്‍ പത്രമായ ജന്മഭൂമി പേരു സഹിതം വാര്‍ത്ത നല്‍കുന്നത്. എന്നാല്‍ ഇത് ഭാവന മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയില്‍ സഹോദരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് ജന്മഭൂമി ആരോപിക്കുന്നു. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജന്‍സിയുടെ പിടിയിലാകുമെന്നാണ് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാരും കാണുന്നത്.

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞുവെന്നാണ് ജന്മഭൂമി വാര്‍ത്ത. ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയില്‍ പിആര്‍ഒയാണ്. ഇയാള്‍ നേരത്തേ ഡിആര്‍ഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നുവെന്നും ജന്മഭൂമി വാര്‍ത്ത വിശദീകരിക്കുന്നു. ഇന്നലെയാണ് ഈ വാര്‍ത്ത ജന്മഭൂമി നല്‍കിയത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികളുടെ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്.

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാള്‍. ക്ലാര്‍ക്ക് പദവിയില്‍ ജോലിക്കു കയറി ഇന്‍സ്‌പെക്ടറായി, ഇപ്പോള്‍ പിആര്‍ഒയാണ്. ഡിആര്‍ഐയില്‍ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോലിയിലിരിക്കെ സ്വര്‍ണക്കടത്തു നടത്തിയവരില്‍നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നയാളാണെന്നും ജന്മഭൂമി ആരോപിക്കുന്നു.

സ്വര്‍ണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുള്‍പ്പെടെ ആസൂത്രിത സ്വര്‍ണക്കടത്തുകള്‍ ഈ സംഘത്തിന്റെ 'മേല്‍നോട്ട'ത്തിലാണ് നടന്നിരുന്നത്.

സ്വപ്നയും മറ്റും ഉള്‍പ്പെട്ട സ്വര്‍ണ, കറന്‍സി കടത്തു സംഘത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സര്‍ക്കാര്‍ തല സംരക്ഷണം നല്‍കുന്നത്. രവീന്ദ്രനും ശിവശങ്കറും ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. ഇവര്‍ക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവര്‍ ബിനാമിയായി ഫ്‌ളാറ്റു സമുച്ചയം നിര്‍മ്മിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

ഗോപിനാഥ് വടകരയില്‍നിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കളെന്നും ജന്മഭൂമി ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category