1 GBP = 99.40INR                       

BREAKING NEWS

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗുമായി ബോറിനി മിലാനെസി; 53 കോടി രൂപ വില വരുന്ന ബാഗിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ?ഗുമായി ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാന്‍ഡായ ബോറിനി മിലാനെസി. 53 കോടി രൂപയാണ് ഈ ബാഗിന്റെ വില. വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്‌നക്കല്ലുകളാല്‍ അലംകൃതമാണ് ഈ ബാഗ്. 1000 ത്തോളം മണിക്കൂറുകളെടുത്താണ് ബാഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബൊലോഗ്‌ന ആസ്ഥാനമായുള്ള ബൊറിനി മിലാനേസി സമ്പന്നമായ മൂന്ന് പര്‍വ മെഗാ ബാഗുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിച്ചിരിക്കുനന്ത്. ബാഗിന്റെ മോടി കൂട്ടാനായി വൈറ്റ് ഗോള്‍ഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും ഡിസൈന്‍ ചെയ്തിരിക്കുന്ന് കാണാം. അവയില്‍ നാല് ചിത്രശലഭങ്ങളില്‍ വജ്രക്കല്ലുകളും മൂന്നെണ്ണത്തില്‍ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാ?ഗിലുള്ളത്. കൃത്രിമ നിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം മൃഗത്തോല്‍, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാഗിന്റെ ഉള്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. വാങ്ങുന്നയാള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാ?ഗ് ലഭിക്കുക.

ഇനി നീലനിറത്തില്‍ സുന്ദരമാര്‍ന്ന ഈ ബാ?ഗിനു പിന്നില്‍ മറ്റൊരു ആശയം കൂടിയുണ്ട്. കടല്‍ക്കാഴ്ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീലക്കല്ലുകള്‍ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈര്‍മല്യത്തെയും സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category