
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ രഹസ്യ മകള്‍ എന്ന് 17കാരിയെ വിശേഷിപ്പിച്ച് റഷ്യന്‍ മാധ്യമങ്ങള്‍. പിന്നാലെ ലണ്ടനിലോ ന്യൂയോര്‍ക്കിലോ താമസിക്കാന്‍ ആ?ഗ്രഹിക്കുന്നു എന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയും. റഷ്യന്‍ നേതാവിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ ആരോപണങ്ങള്‍ ക്രെംലിന് സമ്മതിച്ചതിന് പിന്നാലെയാണ് 17കാരിയുടെ തീരുമാനം എന്നാണ് ആരോപണം. സ്കൂള്‍ ബിരുദധാരിയായ എലിസവേറ്റ ക്രിവോണോഗിക്ക് (17) പുടിന്റെ രഹസ്യ മകളാണെന്ന വിവരം ഒരു റഷ്യന്‍ അന്വേഷണ മാധ്യമമാണ് പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ ചിത്രങ്ങളും റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പെണ്‍കുട്ടിയും പുടിനുമായി അസാമാന്യമായ സാമ്യമുണ്ടെന്ന വിവരങ്ങളും ഇതിനിടയില്‍ പുറത്ത് വന്നിരുന്നു. ഫെയ്സ് റെക്കഗ്നിഷന്‍ സോഫ്റ്റ്വെയര് പുടിനുമായി 70.44 ശതമാനം സമാനത കാണിക്കുന്നുവെന്ന് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ വിഷ്വല്‍ കമ്പ്യൂട്ടിങ് മേധാവി ഹസ്സന് ഉഗയില് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ സ്വെറ്റ്ലാന ക്രിവോണോഗിക്ക് (45) പുടിന് എഫ്എസ്ബി കൗണ്ടര്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവിയായിരുന്ന സമയത്തും പിന്നീട് പ്രധാനമന്ത്രിയും ആദ്യ ടേമില്‍ റഷ്യന്‍ പ്രസിഡന്റായിരിക്കെയും ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2003 ല്‍ ജനിച്ച എലിസവേട്ടയോ, അവളുടെ അമ്മയോ ക്രെംലിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എവിടെയാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പുടിന് മകള്‍ 'ലണ്ടന്‍ മികച്ചതായിരിക്കും' എന്ന് സോഷ്യല്‍ മീഡിയയില്‍ സൂചിപ്പിച്ചിരുന്നു. മറ്റൊരവസരത്തില്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അവള് മറുപടി പറഞ്ഞു: 'ഹൊഗ്വാര്‍ട്ട്സ്. ചൊവ്വയില്‍. നാര്‍നിയയില്‍. ജപ്പാനില്‍. ലണ്ടനില്‍. ന്യൂ യോര്‍ക്കില്‍.'
മകളെക്കുറിച്ചുള്ള അവകാശവാദം അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തില്‍ അഭൂതപൂര്‍വമായ ആരോപണങ്ങള്‍ക്കിടയിലാണ്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അധികാരത്തില്‍ നിന്ന് പുറത്ത് പോകുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പുടിന്റെ പങ്കാളിയായ ഗ്ലാമര്‍ ഒളിമ്പിക് ജിംനാസ്റ്റ് അലീന കബേവ (37), പുടിന് അനുകൂല മാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിന്ന് 7.78 മില്യണ്‍ ഡോളര്‍ ശമ്പളം നേടുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam