1 GBP =99.10INR                       

BREAKING NEWS

സ്ഥാനാര്‍ത്ഥിയായ ഭാര്യയുടെ പോസ്റ്ററൊട്ടിക്കാന്‍ രാത്രിയില്‍ തലയില്‍ മുണ്ടിട്ടിറങ്ങി വില്ലേജ് ഓഫീസര്‍; കോതമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിസ്സിക്കായി പോസ്റ്റര്‍ ഓട്ടിച്ചത് ഭര്‍ത്താവ് പോള്‍ പിണ്ടിമന; സിപിഎമ്മുകാരുടെ ക്യാമറയില്‍ കുടുങ്ങിയതോടെ ചമ്മലായി; ചിത്രം വലയിലാക്കിയതിനെ കുറിച്ച് ഷാജി

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: സ്ഥാനാര്‍ത്ഥിയായ ഭാര്യയുടെ പോസ്റ്ററൊട്ടിക്കാന്‍ രാത്രിയില്‍ തലയില്‍ മുണ്ടിട്ടിറങ്ങിയ വില്ലേജ് ഓഫീസര്‍ എതിരാളികളുടെ ക്യാമറയില്‍ കുടുങ്ങി.

നഗരസഭയിലെ 5-ാം വാര്‍ഡില്‍ മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് രാത്രിയില്‍ തലയില്‍ മുണ്ടിട്ട് സ്‌കൂട്ടറില്‍ സഞ്ചരിച്ച് പോസ്റ്റര്‍ ഒട്ടിക്കയ്ക്കുന്നതായിട്ടുള്ള വീഡിയോ ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ലിസ്സി പോളാണ് ഇവിടെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി.ഭര്‍ത്താവ് പോള്‍ പിണ്ടിമന വില്ലേജ് ഓഫീസറാണ്.

സി പി എം പിണ്ടിമന ബ്രാഞ്ച് സെക്രട്ടറി ഷാജി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.പുലര്‍ച്ചെ 4 മണിയോടെ പോളും മകനും ചേലാട് പെട്രോള്‍ പമ്പിന് സമീപം പോസ്റ്റര്‍ ഒട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് ഇവരുടെ ദൃശ്യം പകര്‍ത്തുകയായിരുന്നെന്നുമാണ് ഷാജി മറുനാടനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

വിഡിയോ എടുക്കുന്നതിനിടെ പോളിനോടൊപ്പമുണ്ടായിരുന്ന മകന്‍ തടയാന്‍ ശ്രമിച്ചെന്നും തന്റെ കൂടെയുണ്ടായിരുന്ന ആളുടെ പുറത്ത് തട്ടിയെന്നും സംഭവത്തില്‍ നാളെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഷാജി വ്യക്തമാക്കി.

ദൃശ്യം ചിത്രീകരിക്കുമ്പോള്‍ പോളിന്റെ മകന്‍ തടയാന്‍ ശ്രമിക്കുന്നതും ഈയവസരത്തില്‍ എതിര്‍ഭാഗത്തുനിന്നുള്ളവര്‍ രോക്ഷത്തോടെ പ്രതികരിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്.മുമ്പ് ലിസ്സി പോള്‍ സിപിഐ ടിക്കറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ഇവര്‍ ഇപ്പോള്‍ കേരളകോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പ്രതിനിധിയാട്ടാണ് മത്സരരംഗത്തെത്തിയിരിക്കുന്നത്.സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജീവനക്കര്‍ അംഗങ്ങളായ സംഘടനയുടെ സജിവ പ്രവര്‍ത്തകനായിരുന്നു പോള്‍.അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പോള്‍ സംഘടന വിട്ടതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

വീഡിയോ ദൃശ്യത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നാണ് വില്ലേജ് ഓഫീസര്‍ പോള്‍ മറുനാടനോട് പ്രതികരിച്ചത്.വില്ലേജ് ഓഫീസറുടെ വിഡിയോ പ്രചരിച്ചതായുള്ള വിവരം തന്റെ ശ്രദ്ധിയില്‍പെട്ടിട്ടില്ലന്ന് കോതമംഗലം തഹസില്‍ദാരും പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category