
മലപ്പറം: ഭര്‍ത്താവ് ഉപേക്ഷിച്ച് തനിച്ചു താമസിക്കുന്ന 65കാരിയായ സൈനബയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയ സൈനബ ബഹളം വെച്ചതോടെ പ്രതി ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായതായാണ് പ്രോസിക്യൂഷന് പറയുന്നത്.
കൊണ്ടോട്ടി മുതുവല്ലൂര്‍ കുഴിഞ്ഞിളം കുന്നന്മുക്കില് അവുഞ്ഞിക്കാട് കുഞ്ഞാലന്റെ ഭാര്യ കുന്നന് സൈനബ (65) ആണ് കൊല്ലപ്പെട്ടത്. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കോളനി ബീച്ചില്‍ കാഞ്ഞിരത്തുംവീട്ടില്‍ കോയമോന് എന്ന അന്‍സാര്‍ (46) ആണ് പ്രതി. 2012 സെപ്റ്റംബര്‍ നാലിന് രാത്രിയാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സൈനബക്ക് മക്കളില്ല. സഹോദരന്റെ വീടിന് സമീപം വീട് വെച്ച് താമസിച്ചു വരികയായിരുന്നു.
മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയതായിരുന്നു പ്രതി. പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷന് കേസ്. പിറ്റേന്ന് രാവിലെയാണ് സൈനബ മരിച്ചതായി ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. സൈനബയുടെ മാല, വളകള്‍, കമ്മലുകള്‍ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഭരണങ്ങള്‍ പിന്നീട് പൊലീസ് കോഴിക്കോട് മേലെ പാളയത്തെയും ചേളാരിയിലെയും ജൂവലറികളില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതി കാറില്‍ സൈനബയുടെ വീട്ടിലെത്തിയത് കണ്ട അയല്‍വാസിയടക്കം കേസില്‍ ആകെ 61 സാക്ഷികളുണ്ട്. കൊണ്ടോട്ടി സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരാകും.
എട്ടു വര്‍ഷം മുമ്പ് നടന്ന ഈ കൊലപാതക കേസിന്റെ വിചാരണ 2019 ജൂലൈ 17നും സെപ്റ്റംബര്‍ 18നും ജൂലൈ 21നും ഇതേ കോടതി ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോകുകയായിരുന്നു. നിരവധി വിവാഹ തട്ടിപ്പു കേസുകളിലും പ്രതിയായ കോയമോന് ഇത്തരത്തിലുള്ള ഒരു വിവാഹത്തിലൂടെയാണ് സൈനബ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയതും കവര്‍ച്ച ആസൂത്രണം ചെയ്തതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam