1 GBP =99.10INR                       

BREAKING NEWS

കേന്ദ്ര ഏജന്‍സികള്‍ കഴുകന്‍കണ്ണുമായി വട്ടമിട്ട് പറക്കുന്നതിനിടെ പിണറായി സര്‍ക്കാരിന് ഇടിത്തീയായി കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ്; ഗൂഢാലോചനയെന്നും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്നും സ്വരം കടുപ്പിച്ച് ആനത്തലവട്ടം ആനന്ദന്‍; ആഭ്യന്തര വകുപ്പില്‍ പിണറായിയുടെ പിടി അയയുന്നതില്‍ സിപിഎമ്മിലെ അതൃപ്തി മറനീക്കി പുറത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ വട്ടമിട്ട് പറക്കുകയാണ്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചത് വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ അന്വേഷണം എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് തന്നെ കെഎസ്എഫ്ഇയില്‍ നടത്തിയത് സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കി. റെയ്ഡിന് ഉത്തരവിട്ടയാള്‍ക്ക് വട്ടാണെന്ന തരത്തില്‍ ധനമന്ത്രി തോമസ് ഐസക് എങ്ങും തൊടാതെ പ്രതികരിച്ചുവെങ്കിലും പാര്‍ട്ടിയില്‍ അമര്‍ഷം ഉയരുന്നുവെന്നാണ് മറ്റുചില പ്രതികരണങ്ങള്‍ സൂചുപ്പിക്കുന്നത്. ഭരണത്തില്‍ മുഖ്യമന്ത്രിയുടെ പിടി അയയുന്നുവെന്ന തരത്തില്‍ വ്യാഖ്യാനങ്ങളും വന്നുതുടങ്ങി.

കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് സി പി എം ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. അതിനുശേഷം പാര്‍ട്ടി അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് റെയ്ഡിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതിനുശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായം ഞങ്ങള്‍ പറയും. കെ എസ് എഫ് ഇ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ശ്രമം. പ്രതിപക്ഷനേതാവ് പലതും പറയും. അദ്ദേഹത്തിന് നേരെയാണ് വിജിലന്‍സ് അന്വേഷണമെങ്കില്‍ വിജിലന്‍സ് മോശമാണ്. അല്ലെങ്കില്‍ നല്ലതാവും. ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ സഹജ സ്വഭാവമാണ്-വിജയരാഘവന്‍ പറഞ്ഞു.

നേരത്തേ വിജിലന്‍സ് പരിശോധനയ്ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കെ എസ് എഫ് ഇ വിശ്വാസ്യതയും സല്‍പ്പേരുമുള്ള സ്ഥാപനമാണ്. റെയ്ഡ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. ആരാണ് പരാതിക്കാരെന്ന് വിജിലന്‍സ് വ്യക്തമാക്കണം. സര്‍ക്കാര്‍ താല്‍പര്യമാണ് വിജിലന്‍സ് സംരക്ഷിക്കേണ്ടത്. വിജിലന്‍സ് റെയ്ഡ് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ തള്ളി ധനമന്ത്രി താേമസ് ഐസക്കും രംഗത്തെത്തിയിരന്നു.മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനമുന്നയിച്ചത്. ഇതോടെ ഈ വിഷയം ചര്‍ച്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന സ്ഥിതിയായി.

ധനമനന്ത്രി പരസ്യമായി മുഖ്യമന്ത്രിയെ ന്യായീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് വ്യക്തമാണ്. കെഎസ്എഫ്ഇയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന ഇമേജ് വരാനും ഇതിടയാക്കി.

വിജിലന്‍സ് അല്പംകൂടി ഔചിത്യത്തോടെ പെരുമാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ വിജിലന്‍സ് പ്രവര്‍ത്തിക്കും എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ അറിവില്ല. അല്പംകൂടി ഔചിത്യത്തോടെ വിജിലന്‍സ് പെരുമാറണം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ എതിരാളികള്‍ക്ക് താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം. കെ എസ് എഫ് ഇ തകര്‍ന്നാല്‍ അതിന്റെ ലാഭം സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ്. വിജിലസ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതൊക്കെ സ്വാഭാവിക നടപടിക്രമങ്ങള്‍. എന്നാല്‍ ഇത് ഓരാേന്നും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതാണ് അസ്വാഭാവിക നടപടി- ധനമന്ത്രി പറഞ്ഞു.

കോടിയേരിക്ക് പകരം എ.വിജയരാഘവന്‍ താല്‍ക്കാലിക സെക്രട്ടറി ആയതിന് പിന്നാലെ ഇതുരണ്ടാം വട്ടമാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതാണ് നേരത്തെ ഉണ്ടായ സംഭവം. സിപിഎംകേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് വേണ്ടത്ര ആലോചനയില്ലാതെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടി വന്നത്. ആഭ്യന്തര വകുപ്പില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകള്‍ മുഖ്യമന്ത്രിയുടെ പിടി അയയുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category