1 GBP = 101.50 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചാരണം ഉദ്ഘാടനം കാന്റര്‍ബറിയില്‍ നടന്നു

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചാരണംഉദ്ഘാടനം  കാന്റര്‍ബറിയില്‍ നടന്നു. ഓണ്‍ലൈനില്‍ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ആമുഖസന്ദേശം നല്‍കിയത്  ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷന്‍ വികാരിജെനറാള്‍-ഇന്‍-ചാര്‍ജ് ആയ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍ ആയിരുന്നു.ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച്  മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ്‌ചേലയ്ക്കല്‍ ഊന്നി പറയുകയുണ്ടായി.

തുടര്‍ന്ന് കുടുംബ കൂട്ടായ്മ വര്‍ഷം 2020- 21 ന്റെ ഔദ്യോഗിക ഉത്ഘാടനത്തിന്റെഅനുഗ്രഹപ്രഭാഷണം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനുംകുടുംബ കൂട്ടായ്മ കമ്മീഷന്‍ രക്ഷാധികാരിയുമായ  അഭിവന്ദ്യ മാര്‍ ജോസഫ്സ്രാമ്പിക്കല്‍ പിതാവ് നല്‍കി. രൂപതയുടെ കര്‍മ്മപദ്ധതിയായ ലിവിങ്സ്റ്റോണിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു പറഞ്ഞ പിതാവ് കൂട്ടായ്മഅനുഭവത്തെ കുറിച്ചും അതിന്റെ പ്രത്യേകയേകുറച്ചും പരാമര്‍ശിച്ചു. 

കുടുംബകൂട്ടായ്മ വര്‍ഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാര്‍ത്ഥന ചൊല്ലിയതിനുശേഷം ദീപം തെളിയിച്ചു പിതാവ് ഉത്ഘാടനം നിര്‍വഹിച്ചു.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപയുടെ പ്രോട്ടോസെഞ്ചലൂസ് മോണ്‍സിഞ്ഞോര്‍ ഡോ:ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ  മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ്‌ചെലേയ്ക്കല്‍, മോണ്‍സിഞ്ഞോര്‍ സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, മോണ്‍സിഞ്ഞോര്‍ ജിനോ
അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര,കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍  ഷാജി തോമസ് എന്നിവര്‍മാര്‍ത്തോമാ സ്ലീവ ദീപം തെളിയിച്ചു ഉത്ഘാടനത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് 8റീജിയണല്‍ ഡയറക്ടര്‍ അച്ചന്മാരും കമ്മീഷന്‍ അംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം തിരിതെളിയിച്ചു.

കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര നല്‍കിയ സമാപനസന്ദേശത്തില്‍ ആദിമ ക്രൈസ്തവ സഭയുടെ കൂട്ടായ്മ ചൈതന്യം ഉള്‍കൊള്ളുവാനുംആള്‍ത്താരാ കേന്ദ്രീകൃതമായ സമൂഹങ്ങളെ വാര്‍ത്തെടുക്കുവാന്‍ യത്‌നിക്കുവാനും ആഹ്വാനം ചെയ്തു.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ്സ്രാമ്പിക്കല്‍ പിതാവ് സമാപന അശ്ലീര്‍വാദം നല്‍കിയതോടുകൂടി ഔദ്യോഗികഉത്ഘാടനത്തിന് വിരാമമായി.

ലണ്ടന്‍ റീജിയണിലെ മാര്‍ സ്ലീവ മിഷനില്‍പ്പെട്ടകാന്റര്‍ബറി കുടുംബ കൂട്ടായ്മയുടെ യോഗത്തില്‍ സജീവ സാന്നിധ്യമായി മാര്‍സ്രാമ്പിക്കല്‍ പിതാവും മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലയ്ക്കല്‍, ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷന്‍ അംഗങ്ങള്‍, ഇടവക /മിഷന്‍ /നിയുക്തമിഷന്‍ കോര്‍ഡിനേറ്റര്‍മാരും ഉണ്ടായിരുന്നു. മാര്‍ സ്ലീവ മിഷന്‍ കുടുംബ കൂട്ടായ്മകോര്‍ഡിനേറ്റര്‍ സോണി കൊടക്കല്ലില്‍ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മയോഗത്തില്‍ മെര്‍ലിന്‍ സിജു പ്രാര്‍ത്ഥനകക്ക് നേതൃത്വം നല്‍കി.
'സഖറിയായെപ്പോലെ വിശ്വാസത്തില്‍ മറവി ബാധിക്കുമ്പോള്‍ പ്രാര്‍ത്ഥനയില്‍ ദൈവീകശക്തി പ്രകടമാകാന്‍ വേണ്ടി ആഗ്രഹിച്ചു വേണം പ്രാര്‍ത്ഥിക്കുവാന്‍' എന്ന് വചനംപങ്കുവെച്ചു മാര്‍ സ്രാമ്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category