1 GBP =99.20INR                       

BREAKING NEWS

എന്നെ ഇടിച്ചിട്ടത് ആടല്ല'... ഒറ്റവരിയിലെ ആശയുടെ മരണമൊഴി നിര്‍ണ്ണായകമായി; പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സാമാന്യ തത്വം ഭര്‍ത്താവിന്റെ കള്ളക്കഥ പൊളിച്ചു; ആശയെ ഭര്‍ത്താവ് അരുണ്‍ ചവിട്ടി കൊന്നത് മദ്യലഹരിയില്‍; ഓടനാവട്ടത്തെ വില്ലന്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സാമാന്യ ബുദ്ധിയാണ് അരുണിനെ കുടുക്കിയത്. ഭാര്യയുടെ കൊലപാതകത്തെ അപകട മരണമാക്കാനുള്ള ഭര്‍ത്താവിന്റെ കുബുദ്ധി പൊളിച്ചതും ആശയായിരുന്നു. മരണത്തിലേക്ക് വീഴുന്നതിന് മുമ്പ് അച്ഛനോടും അമ്മയോടും ആശ പറഞ്ഞ വാചകം കൊലയാളിയെ കുടുക്കി.

'എന്നെ ഇടിച്ചിട്ടത് ആടല്ല'. ഭര്‍ത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ആശ പറഞ്ഞത് ഇത്രമാത്രമായിരുന്നു. ഇതോടെ അച്ഛനും അമ്മയും പരാതി കൊടുത്തു. മകളുടെ വിയോഗ വേദനയ്ക്കിടെയും സത്യം കണ്ടെത്താന്‍ അവര്‍ ഇറങ്ങി. ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്ന ഭര്‍ത്താവിന്റെ മൊഴി അവര്‍ വിശ്വസിച്ചില്ല. അതുകൊണ്ട് തന്നെ പൊലീസില്‍ പരാതിയും നല്‍കി. ഗൗരവത്തോടെയുള്ള അന്വേഷണം ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണിനെ (36) കുടുക്കി.

കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ് ശോഭ ദമ്പതികളുടെ മകള്‍ ആശ (29) കഴിഞ്ഞ നാലിനാണു ആശുപത്രിയില്‍ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു. മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി.

ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മെഡിക്കല്ഡ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുണ്‍ ആശുപത്രിയിലും പറഞ്ഞു. വയറ്റിലെ ചവിട്ട് ആടിന്റെ ചവിട്ടു കൊണ്ടാണെന്ന് ഏവരും വിശ്വസിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ അച്ഛനും അമ്മയോടും ആശ ഒറ്റ വരിയില്‍ സത്യം പാതി പറഞ്ഞത്.

പരാതി കിട്ടിയതോടെ പൊലീസ് രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്.

ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റൂറല്‍ എസ്പി: ഇളങ്കോയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി എം.എ.നസീര്‍ അടങ്ങുന്ന സംഘം ഈ സാഹചര്യ തെളിവുകള്‍ വച്ച് അരുണ്‍ എന്ന കൊലയാളിയെ അറസ്റ്റ് ചെയ്തു. പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ വിനോദ് ചന്ദ്രന്‍, എസ്ഐ.മാരായ രാജന്‍ബാബു, രതീഷ് കുമാര്‍, എഎസ്‌ഐ.മാരായ ഉദയകുമാര്‍, അനില്‍കുമാര്‍, വിജയകുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജുമൈല എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category