
കൊച്ചി: കെ എസ് എഫ് ഇയിലെ ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമോ എന്ന ആശങ്കയില്‍ ധനവകുപ്പ്. ലൈഫ് മിഷനും കിഫ്ബിക്കും പിന്നാലെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കെ എസ് എഫ് ഇയില്‍ എത്താനുള്ള വഴിയൊരുക്കാനാണ് അതീവ രഹസ്യമായി നടന്ന വിജിലന്‍സ് റെയ്ഡ് എന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സിപിഎം സംശയിക്കുന്നു. അതുകൊണ്ട് തന്നെ കെ എസ് എഫ് ഇയില്‍ അടിയന്തര ഇന്റേണല്‍ ഓഡിറ്റ് നടത്തുകയാണ് ധനവകുപ്പ്. ക്രമക്കേടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.
ക്രമക്കേട് നടന്നുവെന്ന വിജിലന്‍സ് വാദം പൊളിക്കാനാണ്. എല്ലാ ബ്രാഞ്ചുകളിലും ഓഡിറ്റ് നടക്കുമെന്നാണ് സൂചന. കെ.എസ്.എഫ്.ഇ.യില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലന്‍സിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിനെ കുരുക്കാന്‍ സജീവമായി തന്നെ നിലയുറപ്പിക്കുന്നുണ്ട്. ലൈഫ് മിഷനിലും കിഫ്ബിയിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പുതിയൊരു സാമ്പത്തിക തിരിമറി വിവാദം വിജിലന്‍സ് തന്നെ ചര്‍ച്ചയാക്കിയത്. കിഫ്ബിയില്‍ അഴിമതിയാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ ആരോപണങ്ങള്‍ സജീവമാണ്. ഇതില്‍ ഇഡിയേയും സിഎജിയേയും വിമര്‍ശിച്ച് മന്ത്രി ഐസക് ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തിച്ചു. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സി തന്നെ കെ എസ് എഫ് ഇയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രതിഷേധം നടത്തുന്നുണ്ട്. അതിനിടെയാണ് വിജിലന്‍സിന്റെ നീക്കം. ഇത് അസാധാരണമാണ്. സര്‍ക്കാരിന്റെ അഴിമതികള്‍ സംസ്ഥാന ഏജന്‍സികളും കണ്ടെത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരന് വിജിലന്‍സിനെ പുകഴ്ത്തിയതും സര്‍ക്കാരിന് പുതിയ തലവേദനയാണ്. കെ എസ് എഫ് ഇയിലും രേഖകള്‍ പരിശോധിക്കാന്‍ ഇഡി എത്തുമെന്ന് ധന വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന് വേണ്ടിയാണ് കള്ളപ്പണം കെ എസ് എഫ് ഇയില്‍ വെളുപ്പിക്കുന്നുവെന്ന ആരോപണം റെയ്ഡിന് ശേഷം ചര്‍ച്ചയാക്കിയതെന്നാണ് കണക്കു കൂട്ടല്‍. വിജിലന്‍സ് റെയ്ഡ് നടത്തിയ ശാഖകളുടെ വിവരങ്ങള്‍ ഐബിയിലൂടെ ഇഡി ശേഖരിക്കുന്നുണ്ട്.
കെഎസ്എഫ്ഇ റെയ്ഡിനെതിരെ മന്ത്രി തോമസ് ഐസക്കിനേക്കാള്‍ കടുത്ത ഭാഷയിലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ആഞ്ഞടിച്ചത്. സമീപകാല വിവാദങ്ങളിലെല്ലാം ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ന്യായീകരിച്ചിരുന്ന മുതിര്‍ന്ന നേതാവാണ് ആനത്തലവട്ടം. മുഖ്യമന്ത്രിയുടെയോ വിജിലന്‍സിന്റെയോ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പറയാനുള്ളത് എന്താണെന്നാകും പാര്‍ട്ടി പരിശോധിക്കുക. എതിര്‍പ്പു പരസ്യമാക്കിയ ഐസക് പാര്‍ട്ടിയെയും തന്റെ വികാരം അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്.
ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനം മുഖ്യമന്ത്രിയെ പോലും ഞെട്ടിച്ചിട്ടുണ്ട്. റെയ്ഡില്‍ ഗൂഢാലോചനയുണ്ട്. ആരുടെ പരാതിയിലാണു പരിശോധനയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണെന്നു സംശയിക്കണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കാനാണു ശ്രമം. ഇതിന്റെ പ്രത്യാഘാതം വിജിലന്‍സ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലേ എന്ന ചോദ്യമാണ് ആനത്തലവട്ടം ആനന്ദന് ഉയര്‍ത്തുന്നത്.
വിജിലന്‍സ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് ആരോപിച്ചു. പരിശോധന നടത്തുമ്പോള്‍ ചീഫ് എക്സിക്യൂട്ടീവിനെ അറിയിക്കേണ്ടതായിരുന്നു. റെയ്ഡിനു മുന്‍പോ ശേഷമോ കെഎസ്എഫ്ഇയെ വിവരമറിയിച്ചിട്ടില്ല. വിജിലന്‍സില്‍ നിന്നു വിവരങ്ങള്‍ പുറത്തുവന്നതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ്. ഈ രംഗത്തെ എതിരാളികള്‍ സ്വാധീനിച്ചോ എന്നു സംശയിക്കാമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam