
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലയ്ക്ക് പിന്നില്‍ ഇസ്രയേലാണെന്ന ആരോപണം വ്യാപകമാകുമ്പോള്‍ ഈ ശാസ്ത്രജ്ഞനെ വധിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നിരിക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും 50 മൈല്‍ കിഴക്കുള്ള അബ്സാര്‍ദെന്ന നഗരത്തില്‍ തെന്റെ കാറിനുള്ളിലാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെ കൊല്ലപ്പെടുന്നത്. ആദ്യം ഒരു സ്ഫോടനമായിരുന്നു. തുടര്‍ന്നാണ്, തീവ്ര പരിശീലനം ലഭിച്ച 12 അംഗ സംഘം അദ്ദേഹത്തിനു നേരെ നിറയുതിര്‍ത്തത്.
ഈ പദ്ധതി മുഴുവന്‍ ആസൂത്രണം ചെയ്ത 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഈ 12 പേര്. ബാക്കിയുള്ള 50 പേര് ഈ കൊലപാതകത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. രാജ്യാധികാരികളില്‍ നിന്നും തന്നെ ഫക്രിസദെയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടി എന്നവകാശപ്പെട്ടുകൊണ്ട് ഒരു ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ഇന്നലെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്താകെ അശാന്തി പടര്‍ത്തിയ ഈ കൊലപാതകത്തിന് ശേഷം നിരവധി പേരാണ് ഇസ്രയേലിനെതിരെ പ്രതികാര നടപടികള്‍ക്കായി മുറവിളി കൂട്ടുന്നത്.
രാജ്യത്തിന്റെ ഏത് കാര്യങ്ങളിലും അന്തിമ തീരുമാനം കൈക്കൊള്ളുന്ന പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി ഈ കൊലയ്ക്ക് ഉത്തരവാദികളായവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് ഇന്നലെ പറയുകയും ചെയ്തിരുന്നു. എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെ ഈ കൊലപാതകത്തെ അതികൂരമായ ഒരു കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ രംഗത്തെത്തുകയുംചെയ്തിരുന്നു. ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനും മറ്റു രണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഇതിനു പുറകില്‍ ഇസ്രയേലാണെന്ന് പറഞ്ഞുവെങ്കിലും, മുന്‍ തലവന്‍ ആരുടേയും പേര് വെളിപ്പെടുത്തിയില്ല.
അബ്സാര്‍ദ് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയുടെ ആരംഭത്തില്‍ വെച്ചായിരുന്നു ഈ കൊലപാതകം നടപ്പിലാക്കന്‍ പദ്ധതി ഇട്ടിരുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫക്രിസദെയെ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്ന ഈ സംഘത്തിന് ഇദ്ദേഹം വെള്ളിയാഴ്ച്ച ടെഹ്റാനില്‍ നിന്നും അബ്സാര്‍ദിലേക്ക് പോകുമെന്ന വിവരം ലഭിച്ചു. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ ടെഹ്റാനിലെ മിക്ക ധനികര്‍ക്കും വസതികളുണ്ട്. ഫക്രിസാദെയ്ക്കും ഇവിടെ ഒരു വസതിയുണ്ട്.
.jpg)
62 അംഗ സംഘത്തിലെ 50 പേര് പശ്ചാത്തലമൊരുക്കി സഹായിച്ചപ്പോള്‍, തീവ്ര പരിശീലനം സിദ്ധിച്ച 12 പേര് അബ്സാദില്‍ പ്രവേശിച്ചു എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ ഈ 50 പേരും ഇറാനില്‍ തന്നെ ഉണ്ടായിരുന്നുവോ അതോ വിദേശത്തു നിന്നും സഹായിക്കുകയായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു ഹുണ്ടായ് സാന്റാ ഫെയും നാല് യാത്രക്കാരും അവരോടൊപ്പം നാല് മോട്ടോര്‍സൈക്കിളുകളിലായി മറ്റു എട്ടുപേരും സംഭവസ്ഥലത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. ഒരു നിസ്സാന്‍ പിക്ക് അപ് വാനും ഉണ്ടായിരുന്നു.
മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളിലായി ഫക്രിസദേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് പ്രദേശത്തെ വൈദ്യൂതിബന്ധം വിഛേദിച്ചിരുന്നു. ഈ വാഹനവ്യുഹത്തിലെ ആദ്യ വാഹനം, കൊലയാളികള്‍ കാത്തു നിന്നിരുന്ന വളവ് കടന്നു പോകുമ്പോള്‍ ഈ കൊലയാളികള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ കാര്‍ കടന്നു പോയതോടെ നിസ്സാന്‍ പിക്ക് അപ്പ് വാന്‍ പൊട്ടിത്തെറിച്ചു. ഇതേ സമയത്താണ്, ഫക്രിസദേ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാറിലേക്ക് കൊലയാളികള്‍ നിറയൊഴിച്ചത്.
ശാസ്ത്രജ്ഞന് സഞ്ചരിച്ചിരുന്ന കാറിനു നേരെ കനത്ത വെടിവയ്പ്പാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്പ സമയത്തിനു ശേഷം 12 അംഗ സംഘത്തിന്റെ നേതാവ്, കാറിനടുത്തുവന്ന് ഫക്രിസദയെ പുറത്തെടുത്ത് മരണം ഉറപ്പാക്കാനായി വീണ്ടും വെടിവച്ചു എന്നും സര്‍ക്കാരില്‍ നിന്നും ചോര്‍ന്ന് കിട്ടിയതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു ശേഷം യാതോരു പരിക്കുമേല്‍ക്കാതെ ആ സംഘം അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ഫക്രിസദെയുടെ സുരക്ഷാ സൈനികര്‍ തിരിച്ചു വെടിവെച്ചുവെങ്കിലും അക്രമികളെ തടയുവാനോ അവര്‍ക്ക് കാര്യമായ നഷ്ടം വരുത്താനോ കഴിഞ്ഞില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പോസീസ് ഹെലികോപ്റ്റര്‍ എത്തിയാണ് ഫക്രിസദയേയും സംഘത്തെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയപ്പോള്‍ അവിടെ വൈദ്യൂതി ഇല്ലാത്തതിനാല്‍ ടെഹ്റാനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam